Latest News

ലൊക്കേഷനിലെ മുഹൂര്‍ത്തങ്ങളും മമ്മൂട്ടിയുടെയും വിനായകന്റെയും പകര്‍ന്നാട്ടവും കോര്‍ത്തിണക്കി മേക്കിങ് വീഡിയോ; കളങ്കാവല്‍ ഡിസംബര്‍ 5ന് തിയേറ്ററിലെത്തും

Malayalilife
ലൊക്കേഷനിലെ മുഹൂര്‍ത്തങ്ങളും മമ്മൂട്ടിയുടെയും വിനായകന്റെയും പകര്‍ന്നാട്ടവും കോര്‍ത്തിണക്കി മേക്കിങ് വീഡിയോ; കളങ്കാവല്‍ ഡിസംബര്‍ 5ന് തിയേറ്ററിലെത്തും

മമ്മൂട്ടി, വിനായകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്ത 'കളങ്കാവല്‍' ഡിസംബര്‍ 5ന് തിയേറ്ററിലെത്തും.ഇപ്പോളിതാ റിലീസിന് മുമ്പായി കളങ്കാവലിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങിരിക്കുകയാണ്. ആദ്യം തീരുമാനിച്ച റിലീസ് തീയതിയില്‍ മാറ്റം വന്ന വിവരം ഒരു പോസ്റ്റര്‍ അപ്ഡേറ്റിലൂടെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. 

വിനായകന്റെയും മമ്മൂട്ടിയുടെ പല അഭിനയമുഹൂര്‍ത്തങ്ങള്‍ ഈ വീഡിയോയില്‍ കാണാം. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടേതായി തിയേറ്ററുകളില്‍ എത്തുന്ന ഈ ചിത്രത്തിന് ഒരുപാട് പ്രതീക്ഷയാണ് ഉള്ളത്. ഒരു ഗംഭീര ക്രൈം ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരിക്കും കളങ്കാവല്‍ എന്നാണ് ട്രെയ്ലര്‍ നല്‍കിയ സൂചന. 'നിലാ കായും' എന്ന വരികളോടെ ആരംഭിക്കുന്ന ഈ റെട്രോ ഫീല്‍ നല്‍കുന്ന ഗാനത്തിന് വമ്പന്‍ പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച കളങ്കാവല്‍ മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ജോര്‍ജ് സെബാസ്റ്റ്യന്‍, ഛായാഗ്രഹണം- ഫൈസല്‍ അലി, സംഗീതം - മുജീബ് മജീദ്, എഡിറ്റര്‍ - പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍- സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അരോമ മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഷാജി നടുവില്‍, ഫൈനല്‍ മിക്‌സ് - എം ആര്‍ രാജാകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ബോസ്, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, ജോര്‍ജ് സെബാസ്റ്റ്യന്‍, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികള്‍ - വിനായക് ശശികുമാര്‍, ഹരിത ഹരി ബാബു, കളറിസ്റ്റ് - ലിജു പ്രഭാകര്‍, സംഘട്ടനം - ആക്ഷന്‍ സന്തോഷ്, സൗണ്ട് ഡിസൈന്‍ - കിഷന്‍ മോഹന്‍.

Read more topics: # കളങ്കാവല്‍'
Kalamkaval Making Video 01 Mammootty

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES