Latest News

ശ്രീനാഥ് ഭാസി നായകനാകുന്ന പൊങ്കാല നേരത്തെയെത്തും; ഡിസംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിരുന്ന റീലീസ്  നവംബര്‍ 30 ലേക്ക് മാറ്റി

Malayalilife
ശ്രീനാഥ് ഭാസി നായകനാകുന്ന പൊങ്കാല നേരത്തെയെത്തും; ഡിസംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിരുന്ന റീലീസ്  നവംബര്‍ 30 ലേക്ക് മാറ്റി

ഡിസംബര്‍ അഞ്ചിന് റിലീസ് പ്രഖ്യാപിച്ചിരുന്ന പൊങ്കാല എന്ന ചിത്രം  നവംബര്‍ മുപ്പത് ഞായറാഴ്ച പ്രദര്‍ശനത്തിനെത്തുന്നു.ഏ. ബി. ബിനില്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഗ്ലോബല്‍ പിക്‌ച്ചേഴ്‌സ് എന്റെര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ദീപു ബോസ്, അനില്‍ പിള്ള, എന്നിവരാണ്‌ നിര്‍മ്മിക്കുന്നത്.കോ - പ്രൊഡ്യൂസര്‍ - റോണാ തോമസ്, ലൈന്‍ പ്രൊഡ്യൂസര്‍- പ്രജിതാ രവീന്ദ്രന്‍,

ഹാര്‍ബറിന്റെ പശ്ചാത്തലത്തില്‍ രണ്ടു പ്രബല ഗ്രൂപ്പുകളുടെ കിടമത്സരത്തിന്റെ കഥയാണ് തികഞ്ഞആക്ഷന്‍ ത്രില്ലര്‍ ജോണറിലൂടെ അവതരിപ്പിക്കുന്നത്.ഇതിലൂടെ സമകാലീന സമൂഹത്തിന്റെ ഒരു നേര്‍രേഖ തന്നെ കാട്ടിത്തരുന്നു.കായികബലവും, മന:ശക്തിയും ഇഴചേര്‍ന്നവരാണ് കടലിന്റെ മക്കള്‍ അവരുടെ അദ്ധ്വാനത്തിന്റെ അടിത്തറയെന്നത് ഹാര്‍ബറുകളാണ്.ഈ ഹാര്‍ബറുകള്‍ നിയന്ത്രിക്കുന്ന സംഘങ്ങള്‍ ഏറെ. അവര്‍ക്കിടയില്‍ പുതിയൊരു കഥാപാത്രം കൂടി എത്തുന്നതോടെ ഹാര്‍ബര്‍ സംഘര്‍ഷഭരിതമാകുന്നു.

ശ്രീനാഥ് ഭാസിയാണ് ഹാര്‍ബറിലെ പരമ്പരാഗത കീഴ്വഴക്കങ്ങള്‍ക്കെതിരേ അവതരിക്കുന്ന പുതിയ കഥാപാത്രം.ശ്രീനാഥ് ഭാസി ഇതുവരേയും അവതരിപ്പിക്കാത്ത ഗൗരവമായ ഒരു കഥാപാത്രത്തെയാണ്
ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.തികഞ്ഞ ആക് ഷന്‍ ഹീറോ ആയി എത്തുന്ന ആദ്യ ചിത്രം കൂടിയാണ് ഹാര്‍ബര്‍.പ്രേക്ഷകര്‍ക്കിടയില്‍ ശക്തമായ അടിത്തറയുള്ള ഈ നടന്റെ പ്രതിഛായ തന്നെ മാറ്റി മറിക്കുന്നതാണ് ഇതിലെ കഥാപാത്രം.എട്ട് മികച്ച ആക്ഷന്‍ുകളാണ് ദക്ഷിണേന്ത്യയിലെ ഏറ്റം മികച്ച ആക് ഷന്‍ കോറിയോഗ്രാഫഴ്‌സ് ഈ ചിത്രത്തിനു വേണ്ടിഒരുക്കിയിരിക്കുന്നത്.


ഇതോടൊപ്പം ജീവിതഗന്ധിക്ഷയ മുഹൂര്‍ത്തങ്ങളും ഈ ചിത്രത്തെ ഏറെ ആകര്‍ഷകമാക്കുന്നു.
ഗാനങ്ങള്‍ക്കും ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിനായി രഞ്ജിന്‍ രാജ് ഒരുക്കിയ നാലു ഗാനങ്ങളാണുള്ളത്.മിന്‍മിനിയടക്കം പ്രശസ്തരായ ഗായകര്‍ ആലപിക്കുന്നതോടൊപ്പം സമൂഹമാധ്യമങ്ങളിലൂടെ ഏറെ തിളങ്ങി നില്‍ക്കുന്ന ഹനാന്‍ ഷായും ഈ ചിത്രത്തിനു വേണ്ടി പാടിയിരിക്കുന്നുഹനാന്‍ഷാ പാടിയ ഗാനം സമൂഹ മാധ്യമങ്ങളില്‍ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. ബി.കെ. ഹരിനാരായണനും, റഫീഖ് അഹമ്മദുമാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്.ബാബുരാജ്, അലന്‍സിയര്‍, സുധീര്‍ കരമന, കിച്ചു ടെല്ലസ്, സോഹന്‍ സീനുലാല്‍,സാദിഖ്,മാര്‍ട്ടിന്‍മുരുകന്‍,,സൂര്യാകൃഷ് ,ഇന്ദ്രജിത് ജഗജിത്, സമ്പത്ത് റാം
രേണു സുന്ദര്‍, ശാന്തകുമാരി സ്മിനു സിജോ, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
യാമിസോനായാണ് നായിക.

സ്റ്റില്‍സ്-ജിജേഷ് വാടി.
ഛായാഗ്രഹണം ജാക്‌സണ്‍ ജോണ്‍സണ്‍,
എഡിറ്റിംഗ് - അജാസ്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സെവന്‍ ആര്‍ട്‌സ് മോഹന്‍'
വാഴൂര്‍ ജോസ്

Read more topics: # പൊങ്കാല
pongala release december 5th to november 30th

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES