റെമോ എന്റെര്‍ ടൈന്‍മെന്റ്‌സ് ഇന്‍ അസ്സോസ്സിയേഷന്‍ വിത്ത് മലബാര്‍ ടാക്കീസിന്റെ ബാനറില്‍ റിമോഷ് എം.എസ്, ഹാരിസ് അമ്പഴത്തിങ്കല്‍ എന്നിവര്‍ നിര്‍മ്മിച്ച് ജിതിന്‍ കെ. സുരേഷ്. സംവിധാനം ചെയ്യുന്ന ധീരം എന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു ഡിസംബര്‍ അഞ്ചിന് ഈ ചിത്രം ഡ്രീം ബിഗ് ഫിലിംസ് പ്രദര്‍ശനത്തിനെത്തി
ക്കുന്നു.
പൂര്‍ണ്ണമായും ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരന്‍ കേന്ദ്ര കഥാപാത്രമായഏ എസ്.പി. സ്റ്റാലിന്‍ ജോസഫ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ദിവ്യാപിള്ള , നിഷാന്ത് സാഗര്‍ അജുവര്‍ഗീസ് എന്നിവരും കേന്ദ്ര കഥാപാത്രത്തിനൊ
പ്പമുണ്ട്.രണ്‍ജി പണിക്കര്‍, സൂര്യ (പണി ഫെയിം)റെബേക്ക മോണിക്ക ജോണ്‍, സാഗര്‍ സൂര്യ അവന്തിക മോഹന്‍ എന്നിവരും പ്രധാന താരങ്ങളാണ്.ദീപു എസ്. നായരും, സന്ധീപ് നാരായണനും ചേര്‍ന്ന് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നു.
ഗാനങ്ങള്‍ - ഹരി നാരായണന്‍,
: സംഗീതം - മണികണ്ഠന്‍ അയ്യപ്പ
ഛായാഗ്രഹണം - സൗഗന്ധ് എസ്.യു.
എഡിറ്റിംഗ് -നഗൂരാന്‍ രാമചന്ദ്രന്‍ '
കലാസംവിധാനം- സാബുമോഹന്‍.
മേക്കപ്പ് - പ്രദീപ് ഗോപാലകൃഷ്ണന്‍,
കോസ്റ്റ്യും - ഡിസൈന്‍ - റാഫി കണ്ണാടിപ്പറമ്പ്'
നിശ്ചല ഛായാഗ്രഹണം - സേതു അത്തിപ്പിള്ളില്‍.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - തന്‍വിന്‍ നസീര്‍.
പ്രൊഡക്ഷന്‍ മാനേജര്‍ -ധനേഷ്
പ്രൊഡക്ഷന്‍ - എക്‌സിക്കുട്ടീവ് - കമലാക്ഷന്‍ പയ്യന്നൂര്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ശശി പൊതുവാള്‍
കോഴിക്കോട്ടും കുട്ടിക്കാനത്തുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രം ഉടന്‍ തന്നെ പ്രദര്‍ശനത്തിനെ
ത്തുന്നു
വാഴൂര്‍ ജോസ്.