ടിന്‍ഡറില്‍ മെസെജ് ടൈപ്പ് ചെയ്യുമ്ബോള്‍ സൂക്ഷിച്ചില്ലെങ്കില്‍ ഇനി മുതൽ പണി കിട്ടും. ഇനി മുതല്‍ പ്രമുഖ ഡേറ്റിങ് ആപ്പായ ടിന്‍ഡറിന് ഉപയോക്താവ് ടൈപ്പ് ചെയ്യുന്ന മോശം സന്ദേശം ഓട്ടോമാറ്റിക്കായി മനസിലാക്കാന്‍ കഴിയും. ഡേറ്റിങ് ആപ്പുകള്‍ പൊതുവേ സൗഹൃദങ്ങള്‍ വളര്‍ത്താന്‍ സഹായിക്കുന്നവയാണ്. പുതിയ സുരക്ഷാ ഫീച്ചറുകളുമായി ടിന്‍ഡര്‍ സൗഹൃദത്തിന്‍റെ മറവില്‍ ലൈംഗിക ചൂഷകര്‍ ഒളിഞ്ഞിരിക്കുന്നു എന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് എത്തുന്നത്.
നിരവധി പേരാണ് ഇത്തരക്കാര്‍ കാരണം ചൂഷണങ്ങള്‍ നേരിടേണ്ടി വരുന്നത്. ഈയടുത്ത കാലത്തായി ഇതില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ടിന്‍ഡര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ നോ മോര്‍ എന്ന കമ്ബനിയുമായി ചേര്‍ന്നാണ് വര്‍ധിപ്പിക്കുന്നത്. പുതിയ നടപടിയ്ക്ക് പിന്നില്‍ ചുക്കാൻ പിടിച്ചിരിക്കുന്നത് ടിന്‍ഡറിന്‍റെ ആദ്യ സ്ത്രീ മേധാവിയായ റെനറ്റെ നൈബോര്‍ഗ് (36) തന്നെയാണ്. ടിന്‍ഡര്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നാണ് നോ മോറിന്‍റെ ഡയറക്ടര്‍ പമെല സബല്ല അഭിപ്രായപ്പെടുന്നത്.
വ്യക്തമായി മാര്‍ഗനിര്‍ദേശത്തില്‍ മോശം പെരുമാറ്റം, സന്ദേശം തുടങ്ങിയവ എന്താണെന്നു പറയണം. യഥാര്‍ഥ ജീവിതവും ഓണ്‍ലൈന്‍ ജീവിതവും തമ്മില്‍ വ്യത്യാസങ്ങളുണ്ട്. അതുകൊണ്ടുതന്നെ, ഓണ്‍ലൈന്‍ ഡേറ്റിങ്ങിന് എത്തുന്നവര്‍ സുരക്ഷിതരാണെന്ന് ഉറപ്പാക്കണമെന്നും പമെല പറഞ്ഞു.