മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരദമ്പതികളാണ് മനോജും ബീന ആന്റണിയും.പ്രണയിച്ച് വിവാഹം ചെയ്വരാണിവര്‍. എപ്പോഴും സന്തോഷത്തോടെയാണ് ഇവരെ പാെതുവേദികളിലും അഭിമുഖങ്ങളിലും കാണാറുള്ളത്.ഇപ്പോഴിതാ ബീന ആന്റണിയെക്കുറിച്ച് പുതിയ അഭിമുഖത്തില്‍ മനോജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വ്യത്യസ്ത മതക്കാരാണെങ്കിലും ബീനയോട് താന്‍ മതം മാറാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മനോജ് നായര്‍ പറയുന്നു.
ക്രിസ്ത്യാനിയായ എന്റെ ഭാര്യയെ ഞാന്‍ മതം മാറ്റിയിട്ടില്ല. നായര്‍ തറവാടുകളില്‍ ഇത്തരം കാര്യങ്ങള്‍ കുറച്ച് കൂടുതലാണ്. മതം മാറണോ എന്ന് അവള്‍ ചോദിച്ചിരുന്നു. അവള്‍ക്ക് പ്രശ്‌നമില്ല. അവള്‍ പള്ളിയിലും അമ്പലത്തിലുമൊക്കെ നേരത്തെ പോയിട്ടുണ്ട്. അപ്പോള്‍ ഞാനോ, എന്റെ കയ്യിലും കുരിശുണ്ടല്ലോ എന്ന് ഞാന്‍ ചോദിച്ചു. ഞാന്‍ യേശുവിന്റെ ആരാധകനല്ലേ. പിന്നെ ഞാനെങ്ങനെയാണ് നിന്നോട് മറക്കാന്‍ പറയുക, വേറെ പണിയൊന്നുമില്ലേ എന്ന് ഞാന്‍ ചോദിച്ചു.
അല്ല മനുവിന് ഭാവിയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലാത്ത അമ്പലത്തിലൊക്കെ പോകുമ്പോള്‍ വിഷമം വരില്ലേ എന്നവള്‍ ചോദിച്ചു. അങ്ങനെ നിനക്ക് കയറാന്‍ പറ്റാത്ത അമ്പലത്തില്‍ ഞാനും കയറില്ല, പോയി വല്ല പണി നോക്ക് എന്ന് പറയുമെന്ന് ഞാന്‍ മറുപടി നല്‍കി. അഹിന്ദുക്കള്‍ക്ക് കയറാന്‍ പറ്റില്ലെന്ന് എഴുതിവെക്കുന്നത് വൃത്തികേടല്ലേ. എന്നേ എടുത്ത് കളയേണ്ടതാണ്. ഞാനിതിനൊക്കെ വളരെ എതിരാണ്. കാലം മാറുമ്പോള്‍ കോലവും മാറും.
പണ്ട് മാറ് മറയ്ക്കാതെ നടന്ന്, ഇപ്പോള്‍ മാറ് മറയ്ക്കാനുള്ള അവകാശം വന്നില്ലേ, ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യ ചിതയില്‍ ചാകണം എന്ന അന്ധവിശ്വാസവും മാറിയില്ലേ. ഇന്ന് ഭാര്യയോട് ചാടാന്‍ പറഞ്ഞാല്‍ ഒരൊറ്റ അടി തരും. കല്യാണം ഒരു മണ്ടത്തരമായിരുന്നെന്ന് തോന്നിയിട്ടില്ല. 22 വര്‍ഷമായി. നല്ല വഴക്കും ഉണ്ടാകാറുണ്ട്. പിണങ്ങും സ്‌നേഹിക്കും. ഞങ്ങളുടെ ജീവിതം അതാണ്. എന്റെ ഭാര്യക്ക് ചെറിയ കാര്യങ്ങളില്‍ ടെന്‍ഷനാകും. ഞാനവളെ വിളിക്കുന്നത് വ്യാകുല മാതാവേ എന്നാണെന്നും മനോജ് തമാശയോടെ പറഞ്ഞു.
നേരത്തെ തന്നെയും ബീന ആന്റണിയെയും കുറിച്ച് വന്ന ഗോസിപ്പുകളെക്കുറിച്ച് മനോജ് സംസാരിച്ചിരുന്നു. വളരെ വേ?ഗത്തിലാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതൊക്കെ സത്യമാണോ എന്നറിയാന്‍ വിളിക്കുന്നവരും നിരവധിയായിരുന്നു. ആദ്യമൊക്കെ വിഷമം തോന്നി. പിന്നെ ശീലമായി. എന്നാല്‍ വിവാഹത്തിന് മുമ്പ് ബീന നേരിടേണ്ടി വന്ന അപവാദ പ്രചരണങ്ങള്‍ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്. ബീന ഒരുപാട് സഹിച്ചിട്ടുണ്ട്. തിളങ്ങി നിന്ന സമയത്ത് എന്തെല്ലാം കഥകളാണ് പ്രചരിച്ചത്.
ബീനയുടെ പിതാവ് വളരെ കാര്‍ക്കശ്യത്തോടെയാണ് മകളെ വളര്‍ത്തിയത്. അമ്മയോ അപ്പനോ ഇല്ലാതെ ബീന പുറത്തിറങ്ങുന്നത് ഞാന്‍ കണ്ടിട്ടില്ല. അങ്ങനെയൊരാളെക്കുറിച്ചാണ് ഇത്തരം കഥകള്‍ വന്നത്. മറ്റുള്ളവരെ വേദനിപ്പിച്ച് ആസ്വദിക്കുന്നവരുണ്ട്. അവര്‍ എന്തും പറയുമെന്നും അന്ന് മനോജ് പറഞ്ഞു. സീരിയല്‍ രംഗത്താണ് മനോജും ബീന ആന്റണിയും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ബീന ആന്റണിയെ നേരത്തെ നിരവധി സിനിമകളില്‍ സഹനടിയായി അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ശ്രദ്ധേയ റോളുകള്‍ തുടരെ ലഭിച്ചത് ടെലിവിഷന്‍ രംഗത്താണ്. അഭിനയ രം?ഗത്ത് ബീന ആന്റണി ഇപ്പോഴും സജീവമാണ്.