Latest News

കൂടെവിടെ അവസാനിച്ചിട്ട് രണ്ടര വര്‍ഷം;ചെല്ലമ്മ അവസാനിച്ചിട്ട് ഒന്നര വര്‍ഷവും; നടി അന്‍ഷിതയെ തേടി പുതിയ അവസരങ്ങള്‍ എത്തുന്നില്ലേ? സോഷ്യല്‍മീഡിയയില്‍ നടിയുടെ ഇടവേള ചര്‍ച്ചയാകുമ്പോള്‍

Malayalilife
 കൂടെവിടെ അവസാനിച്ചിട്ട് രണ്ടര വര്‍ഷം;ചെല്ലമ്മ അവസാനിച്ചിട്ട് ഒന്നര വര്‍ഷവും; നടി അന്‍ഷിതയെ തേടി പുതിയ അവസരങ്ങള്‍ എത്തുന്നില്ലേ? സോഷ്യല്‍മീഡിയയില്‍ നടിയുടെ ഇടവേള ചര്‍ച്ചയാകുമ്പോള്‍

സ്വകാര്യ ജീവിതത്തിലും കരിയറിലുമെല്ലാം ഒട്ടേറെ പ്രതിസന്ധികള്‍ അതിജീവിച്ച് സൂപ്പര്‍ മിനിസ്‌ക്രീന്‍ താരമായി തിളങ്ങിയ നടിയാണ് അന്‍ഷിത അഞ്ജി. കൂടെവിടെയിലെ സൂര്യയായി തിളങ്ങിയ അന്‍ഷിത ഒരു കാലത്തെ ഏഷ്യാനെറ്റിലെ നമ്പര്‍ വണ്‍ മിനിസ്‌ക്രീന്‍ നായികയായിരുന്നു. അതിനു ശേഷം കൂടെവിടെ അവസാനിച്ചപ്പോള്‍ തമിഴില്‍ ചെല്ലമ്മ എന്ന സീരിയലിലൂടെയും തിളങ്ങി. ഇപ്പോള്‍ കൂടെവിടെ അവസാനിച്ചിട്ട് രണ്ടര വര്‍ഷവും ചെല്ലമ്മ അവസാനിച്ചിട്ട് ഒന്നര വര്‍ഷവും പിന്നിട്ട ശേഷവും നടിയെ തേടി യാതൊരു ഓഫറുകളും വന്നിട്ടില്ലെന്ന് മാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ വല്ലപ്പോഴും പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളും പോസ്റ്റുകളുമായി നടി ഒതുങ്ങുകയും ചെയ്തിരിക്കുകയാണ്. ചെല്ലമ്മ സീരിയല്‍ അവസാനിച്ചതിനു പിന്നാലെ തന്റെ പുത്തന്‍ വീടിന്റെ പാലുകാച്ച് ചടങ്ങ് നടി ആഘോഷമാക്കിയിരുന്നു. അതിനു ശേഷം പുതിയ വിശേഷങ്ങള്‍ കാത്തിരുന്ന ആരാധകരെ തേടി ഇതുവരെ ഒന്നു വിശേഷവും എത്തിയില്ല.

ഏഷ്യാനെറ്റിലെ കൂടെവിടെ എന്ന പരമ്പരയിലൂടെയാണ് അന്‍ഷിത പ്രേക്ഷക ശ്രദ്ധ നേടിയത്. മലയാളത്തിന് പുറമെ തമിഴ് പരമ്പരകളിലും സജീവമായ അന്‍ഷിതയ്ക്ക് അവിടെയും ആരാധകര്‍ ഏറെയുണ്ട്. കരിയറിലെ കഥാപാത്രങ്ങള്‍ എല്ലാം തിളങ്ങിയെങ്കിലും നടിയെ തേടി നിരവധി വിവാദങ്ങളും ഇക്കാലത്ത് പുറത്തു വന്നിരുന്നു. വളരെ ചെറിയ പ്രായത്തില്‍ തന്നെ സീരിയല്‍ മേഖലയിലേക്ക് എത്തിയ അന്‍ഷിതയുടെ ജീവിതം തന്നെ താറുമാറാക്കുന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു അത്. മുസ്ലീം മതവിശ്വാസിയാണ് അന്‍ഷിത. 13-ാമത്തെ വയസിലാണ് അന്‍ഷിതയുടെ ഉമ്മ വിവാഹം കഴിച്ചത്. എന്നാല്‍ ആ ദാമ്പത്യ ബന്ധം സുഖകരമായിരുന്നില്ല. അന്‍ഷിത നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. ഒരു സഹോദരന്‍ കൂടിയുണ്ട് അന്‍ഷിതയ്ക്ക്. ഉമ്മയുമായുള്ള വിവാഹ മോചനത്തിനു ശേഷം ഉപ്പ രണ്ടാം വിവാഹം കഴിച്ചെങ്കിലും വിദേശത്തായിരുന്ന ഉമ്മ തനിച്ചു തന്നെ ജീവിതം തുടരുകയായിരുന്നു.

അന്‍ഷിത അഭിനയ രംഗത്തേക്ക് വരണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് ഉമ്മയായിരുന്നു. അങ്ങനെ 24-ാം വയസിലാണ് കൂടെവിടെ എന്ന പരമ്പരയിലൂടെ അന്‍ഷിത മിനിസ്‌ക്രീന്‍ രംഗത്തേക്ക് എത്തിയത്. സാന്ത്വനത്തിലെ അഞ്ജലിയും ശിവനും കഴിഞ്ഞാല്‍ കൂടെവിടെയിലെ സൂര്യയും ഋഷിയും ആയിരുന്നു അന്ന് പ്രേക്ഷകരുടെ ഇഷ്ട ജോഡികള്‍. നടന്‍ ബിബിന്‍ ജോസ് ആണ് സൂര്യയുടെ നായകനായി എത്തുന്നത്. കൂടെവിടെ എന്ന സീരിയലിന്റെ വിജയമാണ് ചെല്ലമ്മ എന്ന തമിഴ് സീരിയലിലേക്ക് അന്‍ഷിതയെ എത്തിച്ചത്. എന്നാല്‍ ഈ പരമ്പരയിലെ നായകനായ അര്‍ണവ് എന്ന മുസ്ലീം ചെറുപ്പക്കാരനുള്ള സുഹൃദ് ബന്ധം വലിയ വിവാദത്തിലേക്ക് നടിയെ എത്തിച്ചു. അര്‍ണവിന്റെ ഭാര്യയായ തമിഴ് സീരിയലിലെ പ്രശസ്ത നടിയായ ദിവ്യ ശ്രീധരാണ് അന്‍ഷിതയ്ക്ക് എതിരെ ആരോപണവുമായി രംഗത്ത് എത്തിയത്. തന്റെ ഭര്‍ത്താവിനെ തട്ടിയെടുക്കാന്‍ അന്‍ഷിത ശ്രമിയ്ക്കുന്നു, ഗര്‍ഭിണിയായ തന്നെ വാട്ടര്‍ ബോട്ടില്‍ വച്ച് തല്ലി എന്നിങ്ങനെയൊക്കെയാണ് ദിവ്യ ആരോപിച്ചത്. ആ ആരോപണങ്ങള്‍ക്ക് കൃത്യമായ ഫോണ്‍ റെക്കോര്‍ഡ് തെളിവുകളും ദിവ്യ പുറത്തു വിട്ടിരുന്നു.

anshitha actress gap in serial

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES