Latest News

ജീവിതത്തിലെയും ഓര്‍മയിലെയും ആല്‍ബങ്ങളില്‍ ഒരിടത്തും അമ്മയും അച്ഛനും മാത്രം ഒന്നിച്ചുള്ള ഫോട്ടോ ഉള്ളതായി അറിയില്ല;അമ്മയെപ്പോലെ ചെറുപ്പത്തില്‍ വിധവ ആകേണ്ടിവന്ന, കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടിവന്ന സാധാരണ അമ്മമാര്‍ക്ക് സന്തോഷം നല്‍കുന്ന വലിയ കാര്യം;നടി മഞ്ജു വിജീഷിന്റെ കുറുപ്പ്

Malayalilife
 ജീവിതത്തിലെയും ഓര്‍മയിലെയും ആല്‍ബങ്ങളില്‍ ഒരിടത്തും അമ്മയും അച്ഛനും മാത്രം ഒന്നിച്ചുള്ള ഫോട്ടോ ഉള്ളതായി അറിയില്ല;അമ്മയെപ്പോലെ ചെറുപ്പത്തില്‍ വിധവ ആകേണ്ടിവന്ന, കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടിവന്ന സാധാരണ അമ്മമാര്‍ക്ക് സന്തോഷം നല്‍കുന്ന വലിയ കാര്യം;നടി മഞ്ജു വിജീഷിന്റെ കുറുപ്പ്

സീരിയലുകളിലൂടെയും ടെലിവിഷന്‍ ഷോകളിലൂടെയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് മഞ്ജു വിജീഷ്. നര്‍ത്തകി, നടി എന്നീ നിലകളില്‍ നിരവധി വേദികളിലും മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനുകളിലും തന്റെതായ ഇടം നേടിയ മഞ്ജു ഏഷ്യാനെറ്റിലെ 'കുടുംബവിളക്ക്' എന്ന ജനപ്രിയ പരമ്പരയിലൂടെയാണ് കൂടുതല്‍ പ്രശസ്തയായത്. ഇപ്പോളിതാ ചെറുപ്പത്തില്‍ തന്നെ വിധവയാകേണ്ടി വന്ന തന്റെ അമ്മയുടെ ഏറെക്കാലമായുള്ള ആഗ്രഹം സഫലമാക്കിയ സന്തോഷം താരം പങ്ക് വക്കുകയാണ്. 

മഞ്ജുവിന്റെ വാക്കുകള്‍ ഇങ്ങനെ..

വളരെ അവിചാരിതമായി അലമാര വൃത്തിയാക്കുന്നതിനിടെ അമ്മയുടെ പഴയ ഒരു ഒറ്റ ഫോട്ടോ ലഭിച്ചു. അത് നിറം മങ്ങിയതും അമ്മയ്ക്ക് വണ്ണം ഉണ്ടായിരുന്ന സമയത്തെ ഫോട്ടോയുമായിരുന്നു. ഈ സമയം വീട്ടിലുണ്ടായിരുന്ന, ഫിലിം എഡിറ്റര്‍ കൂടിയായ സഹോദരപുത്രന്‍ ഉണ്ണി (അമല്‍ സുരേഷ്) നോട് അമ്മ തന്റെ ആഗ്രഹം പറഞ്ഞു: 'അച്ഛന്റെയും അമ്മയുടെയും ഫോട്ടോ ഒറ്റ ഫ്രെയിമില്‍ ആക്കി തരാമോ?' 'എഐയും ജെമിനിയും ഒക്കെ ഉള്ള ഇക്കാലത്തു അതൊക്കെ വളരെ സിമ്പിള്‍ അല്ലേ,' എന്ന് മഞ്ജു കുറിച്ചു. അങ്ങനെ ഉണ്ണി, തങ്ങള്‍ മക്കളോ മരുമക്കളോ കൊച്ചുമക്കളോ ഒരിക്കലും പ്രതീക്ഷിക്കാത്ത അച്ഛന്റെയും അമ്മയുടെയും ഒരുമിച്ചുള്ള മനോഹരമായ ചിത്രം ഒരുക്കിക്കൊടുത്തു. 

ഈ ചിത്രം അമ്മയ്ക്ക് ഒരുപാട് സന്തോഷം നല്‍കിയെന്ന് മഞ്ജു പറയുന്നു. ഇനി ഇത് എല്ലാവരും കൂടിയുള്ള ഒരു ഫാമിലി ഫോട്ടോയായി ഫ്രെയിം ചെയ്ത് സൂക്ഷിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. മഞ്ജുവിന്റെ വാക്കുകളില്‍, 'ചിലര്‍ക്കിത് വലിയ അതിശയമൊന്നും തോന്നില്ല. പക്ഷെ എന്റെ അമ്മയെപ്പോലെ വളരെ ചെറുപ്പത്തില്‍ തന്നെ വിധവ ആകേണ്ടിവന്ന, ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടിവന്ന സാധാരണ അമ്മമാര്‍ക്ക് ഇതൊക്കെ ഒരുപാട് സന്തോഷം നല്‍കുന്ന വലിയ കാര്യങ്ങളാണ്. ഒരുപാട് നൂതന സാങ്കേതിക വിദ്യകള്‍ ഉള്ള ഇക്കാലത്തു, ഇതൊക്കെ ഇങ്ങനെയുള്ള വലിയ വലിയ സന്തോഷങ്ങള്‍ക്ക് കൂടി കാരണമാകുന്നത് വലിയ സഹായകമാണ്.' അമ്മയുടെ ആഗ്രഹം നിറവേറ്റിയ ഉണ്ണിയോട് മഞ്ജു ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.

manju vijeesh note about mother

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES