സാംസങ് ഗാലക്സി എസ്10 വിപണിയിലേക്ക് എത്തുന്നെന്ന് റിപ്പോര്‍ട്ട്. സാംസങിന്റെ പുതിയ മോഡലായ ഗാലക്സി എസ്10 ഫെബ്രുവരി 20ന് സന്‍ഫ്രാന്‍സിസ്‌കോയില്‍ പുറത്തിറക്കുമെന്നാണ് അറിയിപ്പ്. ഇതിന്റെ ഔദ്യോഗിക ക്ഷണക്കത്തുകള്‍ സാംസങ്ങ് അയച്ചുതുടങ്ങിയതായാണ് റിപ്പോര്‍ട്ട്. മാത്രമല്ല, സാംസങിന്റെ പുതിയ ഫ്‌ലാഗ്ഷിപ്പ് മോഡലായ ഗാലക്സി എസ്10 വലിയ മാറ്റങ്ങളുമായാണ് രംഗത്ത് എത്തിരിക്കുന്നത്.
കൂടാതെ, എസ്10 ലൈറ്റ്,എസ്10, എസ്10+ എന്നീ മോഡലുകള്‍ സാംസങ്ങ് പുറത്തിറക്കും എന്നാണ് അഭ്യൂഹം. സാംസങ് ഗാലക്സി എസ്10ന് കരുത്തേകുന്നത് ക്യുവല്‍കോം സ്നാപ്ഡ്രാഗണ്‍ 855 പ്രൊസസ്സറാണ്. ഇന്ത്യ പോലുള്ള രാജ്യങ്ങളിലെത്തുന്ന എസ്10ന് എക്സിനോസ് 9820 പ്രൊസസ്സറായിരിക്കും ഉള്‍പ്പെടുത്തുക. ഗാലക്സി എസ്10 സീരിസിന് പുതിയ ഡിസ്പ്‌ളെയാണ് ലഭിക്കുന്നത്. 'ഇന്‍ഫിനിറ്റി-ഒ-ഡിസ്പ്ളെ' എന്നാണ് പുതിയ ഡിസ്പ്ളെയ്ക്ക് പേരിട്ടിരിക്കുന്നത്. ചൈന വിപണിയില്‍ ഡിസംബര്‍ 2018ല്‍ എത്തിയ ഗാലക്സി എ8എസിലാണ് സാംസങ് ആദ്യമായി ഈ ഡിസ്പ്‌ളെ പരിചയപ്പെടുത്തിയത്.
ഗാലക്സി എസ്10 ഫോണുകള്‍ക്ക് അള്‍ട്രാസോണിക്ക്-ഡിസ്പ്‌ളെ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 5000 എംഎഎച്ച് ബാറ്ററി എന്നിവയും ഉണ്ടാകും. റിപോര്‍ട്ടുകള്‍ പ്രകാരം ഗാല്കസി എസ്10 ലൈറ്റിനും എസ്10നും ഒരു ഫ്രന്റ് ക്യാമറയാണുള്ളത്. ഗാലക്സി എസ്10 5ജി മോഡലിന് 6.7 ഇഞ്ച് ഡിസ്പ്‌ളെയും നാല് പിന്‍ ക്യാമറയുമുണ്ട്. എന്നാല്‍ എസ്10 പ്ലസിന് 6.3 ഇഞ്ച് ഡിസ്പ്‌ളെയും , മൂന്ന് ക്യാമറയുമാണുള്ളത്.