ഓപ്പോ ആര്‍17 പ്രോ ഇന്ന് ഇന്ത്യയില്‍ അവതരിപ്പിക്കും. സ്മാര്‍ട്ഫോണില്‍ വിഒഒസി ഫാസ്റ്റ് ചാര്‍ജിങ് ടെക്നോളജി ഉപയോഗിച്ചിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട.് ആമസോണ്‍ ഇന്ത്യയില്‍ ഇന്ന് മുതല്‍ ഫോണ്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. 19:9 ആസ്പെക്ട് റേഷ്യോയില്‍ 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി ഡ്യൂഡ്രോപ്പ് നോച്ച് ഡിസൈനുള്ള ഡിസ്പ്ലേയാണ് ഫോണിനുള്ളത്.
ഫിംഗര്‍പ്രിന്റ് സെന്‍സറും ഫേസ് അണ്‍ലോക്ക് ഫീച്ചറും ഫോണിലുണ്ട്. ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.
ട്രിപ്പിള്‍ റിയര്‍ ക്യാമറകളാണ് ഫോണിനുള്ളത്. 12 എംപി പ്രൈമറി ലെന്‍സ്, 20 എംപി സെക്കന്‍ഡറി ക്യാമറ, 25 എംപി ഫ്രണ്ട് ക്യാമറ എന്നിങ്ങനെയാണ് ക്യാമറാ സവിശേഷതകള്‍. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 710 പ്രൊസസറാണ് ഫോണിനുള്ളത്.
8 ജിബി റാം 128 ജിബി സ്റ്റോറേജ് വാരിയന്റുള്ള ഫോണിന്റെ മെമ്മറി മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 3,700 എംഎഎച്ച് വരെ വര്‍ധിപ്പിക്കാവുന്നതാണ്. സൂപ്പര്‍ വിഒഒസി ഫാസ്റ്റ് ചാര്‍ജിങ് ടെക്നോളജിയും ഫോണില്‍ ഉപയോഗിച്ചിട്ടുണ്ട്.