എച്ച്എംഡി ഗ്ലോബല്‍ പുറത്തിറക്കുന്ന പുതിയ സ്മാര്‍ട്ട്ഫോണായ നോക്കിയ 8.1 വിപണിയില്‍. അനിതരസാധാരണ ദൃശ്യമികവ്, ഉയര്‍ന്ന ക്യാമറ സെന്‍സര്‍, സെയ്സ് ഒപ്റ്റിക്സ്, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ തുടങ്ങി ഏറെ സവിശേഷതകളുമായാണ് നോക്കിയ 8.1ന്റെ വരവ്.
എച്ച്ഡിആര്‍ 10 സഹായത്തോടെ ഉള്ള പ്യുവര്‍ ഡിസ്പ്ലേ സ്‌ക്രീന്‍ സാങ്കേതികതയും അതീവ കൃത്യതയോടെയുള്ള വര്‍ണപുനരാഗമനവും കൂടിയ സൂര്യപ്രകാശത്തില്‍ പോലും മികച്ച ദൃശ്യാനുഭവമാണ് ഉപയോക്താക്കള്‍ക്ക് സമ്മാനിക്കുക. സുദീര്‍ഘമായ ബാറ്ററി ആയുസും ചിപ്സെറ്റും ഫോണിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ഏറ്റവും നൂതന ആന്‍ഡ്രോയ്ഡ് 9പൈ നല്‍കുക വഴി മികച്ച അനുഭവമാണ് നോക്കിയ 8.1 ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുന്നത്.
ഡ്യുവല്‍ റിയര്‍ ക്യാമറ പിന്‍ഭാഗത്ത് ലഭിക്കും. 13 എംപി, 12എംപി ഇമേജ് സെന്‍സറുള്ള ക്യാമറയ്ക്കൊപ്പം 24 എംപി സെന്‍സറുള്ള സെല്‍ഫി ക്യാമറയാകും നോക്കിയ 8.1ല്‍ ഉള്‍പ്പെടുന്നത്. കൂടാതെ 3500 എംഎഎച്ച് ബാറ്ററിയും കരുത്ത് പകരും. 23,999 രൂപയാണ് ഫോണിന്റെ വില എന്നാണ് റിപ്പോര്‍ട്ട്.