ഡിസ്‌പ്ലെയില്‍ സെല്‍ഫി ക്യാമറയുമായി ഗ്യാലക്സി എ8 എസ്....!

Malayalilife
ഡിസ്‌പ്ലെയില്‍ സെല്‍ഫി ക്യാമറയുമായി ഗ്യാലക്സി എ8 എസ്....!

സാംസങ് ഇന്ത്യയുടെ പതാകവാഹക സ്മാര്‍ട്ട്‌ഫോണുകളായ ഗ്യാലക്‌സി എ8 എസ്  എത്തി. ഡിസ്പ്ലെയിലെ സെല്‍ഫി ക്യാമാറയാണ് ഗ്യാലക്സി എ8 എസിന്റെ മുഖ്യ സവിശേഷത. ഡിസ്പ്ലെയുടെ മുകളില്‍ വലതു ഭാഗത്തായാണ് സെല്‍ഫി ക്യാമറ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അലുമിനിയം ഫ്രെയ്മാണ് ഗ്യാലക്സി എ8എസിന്റെ പ്രത്യേകതകളിലൊന്ന്. 

6.4 ഇഞ്ച് ഫുള്‍ എച്ച്ഡ് ഡിസ്പ്ലെയുള്ള ഫോണില്‍ പിന്നില്‍ മൂന്നു ക്യാമറകളും മുന്നില്‍ ഒരു ക്യാമറയുമാണുള്ളത്. പിന്നില്‍ 24+10+5 മെഗാപിക്സലാണ് ക്യാമറകള്‍ . സെല്‍ഫി ക്യാമറ 24 മെഗാപിക്സലാണ്. 3400 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്. ആന്‍ഡ്രോയ്ഡ് 8.1 ഒറിയോ ആണ് ഒഎസ്.

ഗ്യാലക്സി എ8എസിന്റെ പ്രോസസര്‍ ക്വാല്‍കം സ്നാപ്ഡ്രാഗണ്‍ 710 ഒക്ടാകോര്‍ ആണ്. ഗ്യാലക്സി എ8എസിന്റെ രണ്ടു വേരിയന്റുകളാണ് പുറത്തിറക്കിയിരിക്കുന്നത്. അടിസ്ഥാന മോഡല്‍ 6ജിബി റാം/128 ജിബി സ്റ്റോറേജ്, ടോപ് എന്‍ഡ് മോഡല്‍ 8ജിബി റാം/128 ജിബി സ്റ്റോറേജ് ആണ്.

Read more topics: # tech,# mobile,# galaxy 8s
tech,mobile,galaxy 8s

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES