ഡിസ്പ്ലെയില്‍  സെല്‍ഫി ക്യാമറയുമായി ഓണര്‍ വ്യൂ 20 വിപണിയിലെത്തുന്നു...!

Malayalilife
 ഡിസ്പ്ലെയില്‍  സെല്‍ഫി ക്യാമറയുമായി ഓണര്‍ വ്യൂ 20 വിപണിയിലെത്തുന്നു...!

നിരവധി പുത്തന്‍ ഹാന്‍ഡ്സെറ്റുമായി ചൈനീസ് സ്മാര്‍ട് ഫോണ്‍ കമ്ബനിയായ ഓണര്‍. ലോകത്തിലെ തന്നെ ആദ്യ 48 മെഗാപിക്സല്‍ ക്യാമറയുമായി ഓണര്‍ വ്യൂ 20 വിപണിയിലെത്തിക്കാനാണ് ഓണറിന്റെ നീക്കം.ഓണര്‍ 10 ന്റെ പുതിയ പതിപ്പാണ് ഓണര്‍ വ്യൂ 20. സോണിയുടെ ഐഎംഎക്സ്586 സിഎംഒഎസ് സെന്‍സറാണ് ഓണര്‍ വ്യൂ 20 ക്യാമറ സിസ്റ്റത്തിലുണ്ടാകുക. 

കിരിന്‍ 980 ആണ് പ്രൊസസര്‍. ഡിസ്പ്ലെയില്‍ തന്നെ സെല്‍ഫി ക്യാമറ ഉള്‍പ്പെടുത്തുമെന്നതാണ് മറ്റൊരു പ്രത്യേകത. ഡിസ്പ്ലെയുടെ ഇടതു ഭാഗത്താണ് സെല്‍ഫി ക്യാമറ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വൈഫൈ നെറ്റ്വര്‍ക്കുകളില്‍ നിന്ന് അതിവേഗം ഡൗണ്‍ലോഡിങ് സാധ്യമാക്കുന്ന ലിങ്ക് ടര്‍ബോ ടെക്നോളജിയും ഓണര്‍ വ്യൂ 20യിലുണ്ട്.

ഡിസംബറില്‍ അവതരിപ്പിക്കുന്ന ഹാന്‍ഡ്സെറ്റ് പുതുവര്‍ഷാരംഭത്തില്‍ വിപണിയിലെത്തും. ഷവോമിയും 48 മെഗാപിക്സല്‍ ക്യാമറ അവതരിപ്പിക്കുന്നുണ്ട്. സെല്‍ഫി ക്യാമറ ഇന്‍ ഡിസ്പ്ലേ ആക്കുന്ന ടെക്നോളജി കഴിഞ്ഞ ദിവസം സാംസങ്ങ് അവതരിപ്പിച്ചിരുന്നു. ഇതേ ടെക്നോളജി തന്നെയാണ് ഓണറും അവതരിപ്പിക്കുന്നത്.

Read more topics: # tech,# honorview 20,# launch
tech,honorview 20,launch

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES