Latest News

ഇന്ത്യ വിപണിയില്‍ മാര്‍ച്ച് രണ്ടിന് ഓപ്പോ റെനോ 3 പ്രോ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കും

Malayalilife
topbanner
ഇന്ത്യ വിപണിയില്‍ മാര്‍ച്ച് രണ്ടിന് ഓപ്പോ റെനോ 3 പ്രോ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കും

ഇന്ത്യ വിപണിയില്‍ മാര്‍ച്ച് രണ്ടിന് ഓപ്പോ റെനോ 3 പ്രോ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കും. സ്മാര്‍ട്ട്ഫോണിന്റെ പ്രധാന സവിശേഷതകള്‍ ലോഞ്ചിങ്ങിന്റെ ഭാഗമായി വെളിപ്പെടുത്തിക്കൊണ്ട് കമ്പനി ടീസര്‍ പുറത്ത് ഇറക്കിയിരിക്കുകയാണ്. കമ്പനി ഇപ്പോള്‍ പുറത്ത് ഇറക്കിയിരിക്കുന്നത്  റെനോ 3 പ്രോയുടെ ക്യാമറ സെറ്റപ്പ് വിശദമാക്കുന്ന ടീസര്‍ കൂടിയാണ്. ഓപ്പോ റെനോ 3 പ്രോ നാല് ക്യാമറകളുമായിട്ടാണ് പുറത്തിറക്കുന്നത് .  

കഴിഞ്ഞ വര്‍ഷം ചൈനയിലായിരുന്നു റെനോ 3 യുടെ വേരിയന്റായി ആദ്യം ഈ സ്മാര്‍ട്ട്ഫോണ്‍ പുറത്ത് ഇരിക്കുന്നത്.  റെനോ 3 പ്രോയുടെ ഇന്ത്യ വേരിയന്റില്‍ ചൈന കൗണ്ടര്‍പാര്‍ട്ടിന് വിപരീതമായി ന്ത്യ വേരിയന്റില്‍ മുന്‍വശത്ത് ഇരട്ട പഞ്ച്ഹോള്‍ ക്യാമറ സജ്ജീകരണം നല്‍കിയിരിക്കും. 44 മെഗാപിക്സല്‍ സ്നാപ്പറും 2 മെഗാപിക്സല്‍ സ്നാപ്പറുമായിരിക്കും മുന്‍വശത്തെ ക്യാമറകള്‍. ് 32 മെഗാപിക്സല്‍ ക്യാമറ  ചൈന മോഡലിന് മുന്‍വശത്ത് നല്‍കിയിട്ടുണ്ട്. അതോടൊപ്പം 8 മെഗാപിക്സല്‍ മെയിന്‍ സെന്‍സര്‍, 8 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ സെന്‍സര്‍, 13 മെഗാപിക്സല്‍ ടെലിഫോട്ടോ സെന്‍സറും നല്‍കിയിട്ടുണ്ട്. 

ഓപ്പോ റെനോ 3 പ്രോ ചൈനയില്‍ അവതരിപ്പിച്ചിരിക്കുന്നത് ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 765 ജി പ്രോസസറും സംയോജിത 5 ജി മോഡമും ഉപയോഗിച്ചാണ്.  5ജി  ഇന്ത്യയ്ക്കായി ഇല്ലാത്ത സാഹചര്യത്തില്‍ സ്നാപ്ഡ്രാഗണ്‍ 730 ജി പോലുള്ള മറ്റൊരു പ്രോസസര്‍ എന്ന പ്രതീക്ഷയിലാണ്. അതോടൊപ്പം ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്  6.5 ഇഞ്ച് അമോലെഡ് 90 ഹെര്‍ട്സ് ഡിസ്പ്ലേയില്‍ ഉള്‍ച്ചേര്‍ത്ത ഫിംഗര്‍പ്രിന്റ് സെന്‍സറാണ്. 8 ജിബി റാമും 256 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് . 30വാട്സ് ഫാസ്റ്റ് ചാര്‍ജിംഗിനെ ബാറ്ററി പിന്തുണയും നല്‍കുന്നുണ്ട്. 

oppo reno smartphone launch in indian market

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES