അടുത്തിടെയാണ് താന്‍ വിവാഹമോചിതയായ വിവരം നടി മീര വാസുദേവന്‍ പങ്കുവച്ചത്. കാമറാമാനായ വിപിന്‍ പുതിയങ്കമായിരുന്നു മീരയുടെ മുന്‍ ഭര്‍ത്താവ്. തന്റെ മൂന്നാം വിവാഹബന്ധവും അവസാനിപ്പിച്ചതിന് പിന്നാലെ ശ്രദ്ധേയമായ കുറിപ്പു പങ്കുവച്ചിരിക്കുകയാണ് മീര. മീരയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പുകള്‍ വ്യക്തിപരമായ അനുഭവങ്ങളും വീക്ഷണങ്ങളും വെളിപ്പെടുത്തുന്നതായിരുന്നു.
മീര വാസുദേവന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം: 'വിവാഹം, പ്രണയബന്ധം, ഒരു സിറ്റുവേഷന്‍ഷിപ്പ്, സാധാരണ ഡേറ്റിങ് എന്നിവയുടെ രുചി ഞാന്‍ അറിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ശുപാര്‍ശ ചെയ്യുന്നത് യാത്രകളെയാണ്.' 'ചിലപ്പോള്‍ സുഹൃത്തുക്കളല്ല നമ്മളോട് തെറ്റ് ചെയ്യുന്നത്, അവര്‍ അര്‍ഹിക്കാത്ത ഒരു വിഭാഗത്തില്‍ നമ്മള്‍ ഉള്‍പ്പെടുത്തിയ ആളുകളാണ്. ചിലര്‍ സുഹൃത്തുക്കളായിരുന്നില്ല, വെറും പരിചയക്കാര്‍ മാത്രമായിരുന്നു.'
ചതിക്കാത്ത, പുറത്തുപോകാത്ത, കളികള്‍ കളിക്കാത്ത, തനിക്കെന്താണ് വേണ്ടതെന്ന് അറിയുന്ന, തനിക്കുള്ളതിനുവേണ്ടി കഠിനാധ്വാനം ചെയ്യുന്ന, വ്യക്തമായി കാര്യങ്ങള്‍ സംസാരിക്കുന്ന, സ്വന്തം മൂല്യം തിരിച്ചറിയുന്ന, എന്നാല്‍ നിങ്ങളെ മാത്രം ആഗ്രഹിക്കുന്ന ഒരു സ്ത്രീയെ നഷ്ടപ്പെടുത്തുന്നത് ഒന്ന് സങ്കല്‍പ്പിച്ച് നോക്കൂ. എത്ര ലജ്ജാകരമാണ് അത്.'
ഒരു വര്‍ഷം നീണ്ട ദാമ്പത്യത്തിന് ശേഷമാണ് മീര വാസുദേവന്‍ വിപിന്‍ പുതിയങ്കവുമായി വേര്‍പിരിഞ്ഞത്. 2025 ഓഗസ്റ്റ് മുതല്‍ താന്‍ സിംഗിളാണെന്ന് നടി സമൂഹ മാധ്യമങ്ങളിലൂടെ നേരത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. മീരയുടെ മൂന്നാം വിവാഹബന്ധമാണ് ഇതോടെ അവസാനിച്ചത്.
'കുടുംബവിളക്ക്' എന്ന സീരിയലിന്റെ സെറ്റില്‍ വെച്ചാണ് മീരയും വിപിനും പരിചയപ്പെടുന്നതും പിന്നീട് വിവാഹിതരാകുന്നതും. വിവാഹബന്ധം അവസാനിപ്പിച്ചതിന് ശേഷം ജീവിതത്തിലെ ഏറ്റവും സന്തോഷകരവും സമാധാനപരവുമായ ഘട്ടത്തിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്നും മീര അടുത്തിടെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരുന്നു. മീരയുടെ ഈ കുറിപ്പിന് പിന്തുണയുമായി നിരവധി ആരാധകരാണ് എത്തുന്നത്.