Latest News

'ആരോപണങ്ങളെ കാറ്റില്‍ പറത്തി ഉദയസൂര്യനെപ്പോലെ ദിലീപ് ഉയര്‍ന്നുവരും; ദിലീപ് കുറ്റം ചെയ്തതായി ഞാന്‍ ഇപ്പോഴും കരുതുന്നില്ല; പിന്തുണ അറിയിച്ച് നടന്‍ മഹേഷ്

Malayalilife
 'ആരോപണങ്ങളെ കാറ്റില്‍ പറത്തി ഉദയസൂര്യനെപ്പോലെ ദിലീപ് ഉയര്‍ന്നുവരും; ദിലീപ് കുറ്റം ചെയ്തതായി ഞാന്‍ ഇപ്പോഴും കരുതുന്നില്ല; പിന്തുണ അറിയിച്ച് നടന്‍ മഹേഷ്

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപ് കുറ്റം ചെയ്തതായി ഇപ്പോഴും കരുതുന്നില്ലെന്ന് നടന്‍ മഹേഷ്. ദിലീപ് കുറ്റവിമുക്തനാക്കപ്പെടുമെന്നാണ് കരുതുന്നതെന്നും മഹേഷ് പ്രതികരിച്ചു. നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ എട്ടിന് കോടതി വിധി പറയുമെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് മഹേഷിന്റെ പ്രതികരണം.' 

വളരെ പോസിറ്റീവായി തന്നെ ദിലീപ് ആരോപണങ്ങളെല്ലാം കാറ്റില്‍ പറത്തി ഉദയസൂര്യനെപ്പോലെ ഉയര്‍ന്നുവരുമെന്നാണ് കരുതുന്നത്. ദിലീപ് കുറ്റം ചെയ്തതായി ഞാന്‍ ഇപ്പോഴും കരുതുന്നില്ല. ആക്രമിക്കപ്പെട്ട നടിക്കും നീതി ലഭിക്കണം. ദിലീപ് കുറ്റം ചെയ്തതായി ചിന്തിക്കാന്‍ പോലും കഴിയില്ലെന്നാണ് ഞാന്‍ മുമ്പും പറഞ്ഞിട്ടുള്ളത്. അങ്ങനെ തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്. വിധി വന്നശേഷം ചിലപ്പോള്‍ ഉയര്‍ന്ന കോടതികളിലേക്ക് പരാതികള്‍ പോവുമായിരിക്കും. ഇവിടെ കുറ്റവിമുക്തനാക്കിയാല്‍ തന്നെ വിജയത്തിന് തുല്യമായെടുക്കാന്‍ സാധിക്കും.

പലപ്പോഴും കേസില്‍ പല പ്രശ്‌നങ്ങളും വന്നു. സുപ്രീം കോടതി വരെ പോകേണ്ടിവന്നു. എല്ലാം അതിജീവിച്ച് ഇത്രയും വര്‍ഷം കേസുമായി മുന്നോട്ടുപോയി. ആക്രമിക്കപ്പെട്ട നടിക്കും ദിലീപിനും നീതി ലഭിക്കണം. നടി ആക്രമിക്കപ്പെട്ടിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല. അതിന്റെ കാരണക്കാരന്‍ ദിലീപ് അല്ലെന്ന് മാത്രമാണ് ഞാന്‍ പറയുന്നത്. യഥാര്‍ത്ഥ പ്രതികളെയും കുറ്റവാളികളെയും ശിക്ഷിക്കണം. 

ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച യഥാര്‍ത്ഥ കുറ്റവാളികള്‍ പുറത്തുവന്നിട്ടില്ല. നടിക്കെതിരായ നികൃഷ്ടമായ സംഭവമാണ് നടന്നത്. അതിന് തക്കതായ ശിക്ഷ ലഭിക്കുക തന്നെ വേണം. എന്നാല്‍, തെറ്റ് ചെയ്യാത്തവരെ അല്ല ശിക്ഷിക്കേണ്ടത്' - മഹേഷ് പറഞ്ഞു.
 

actor mahesh ABOUT dileep CASE

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES