ദക്ഷിണകൊറിയന്‍ സ്മാര്‍ര്‍ട്ഫോണ്‍ ബ്രാന്റായ എല്‍ജി അഞ്ച് ക്യാമറകളുമായി പുതിയ എല്‍ജി വി 40 തിങ്ക് സ്മാര്‍ട്ഫോണ്‍ പുറത്തിറക്കി. പുതിയ ഐഫോണ്‍ മോഡലുകളേയും സാംസങ് ഗാലക്സി നോട്ട് 9 സ്മാര്‍ട്ഫോണിനേയും വിപണിയില്‍ നേരിടുന്നതിനായാണ് എല്‍ജി ട്രിപ്പിള്‍ റിയര്‍ ക്യാമറകളും ഡ്യുവല്‍ സെല്‍ഫി ക്യാമറയും ഉള്ള പുതിയ ഫോണ്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. ആകെ അഞ്ച് ക്യാമറ ലെന്‍സുകളാണ് ഫോണിനുള്ളത്. ഈ വര്‍ഷം ആദ്യം അവതരിപ്പിച്ച എല്‍ജി ജി7 തിങ്ക് സ്മാര്‍ട്ഫോണിന്റെ ഒട്ടുമിക്ക ഫീച്ചറുകളും പുതിയ ഫോണിനുമുണ്ട്. ഗ്ലാസില്‍ നിര്‍മിതമായ പിന്‍ബാഗവും ലോഹനിര്‍മിതമായ ഫ്രെയിമുകളോട് എല്‍ജി യുടെ മറ്റെരു പുതുമ.
സ്നാപ്ഡ്രാഗണ്‍ 845 പ്രൊസസറാണ് ഫോണില്‍ ഉപയോഗിച്ചിട്ടുള്ളത്. ആറ് ജിബി റാമും, 64 ജിബി സ്റ്റോറേജും ഫോണിനുണ്ടാവും. 3300 mAh ബാറ്ററിയാണ് ഫോണിനുള്ളത്. അറോറ ബ്ലാക്ക്, മോറോക്കന്‍ ബ്ലൂ എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുക. അമേരിക്കയിലാണ് ഫോണ്‍ അവതരിപ്പിച്ചത്. എന്നാല്‍ ഈ മാസം അവസാനത്തോടെയോ അടുത്തമാസം ആദ്യമോ മറ്റ് വിപണികളിലേക്കും ഫോണ്‍ എത്തിയേക്കും. ഗ്ലാസില്‍ നിര്‍മിതമായ പിന്‍ബാഗവും ലോഹനിര്‍മിതമായ ഫ്രെയിമുമാണ് ഫോണിനുള്ളത്. വയര്‍ലെസ് ചാര്‍ജിഫ് സൗകര്യം ഇതില്‍ ലഭ്യമാണ്. 3120×1440 പിക്സലില്‍ 6.4 ഇഞ്ച് ഓഎല്‍ഇഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 845 പ്രൊസസറില്‍ മുമ്പ് സൂചിപ്പിച്ച പോലെ ആറ് ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജും ഉണ്ടാവും. രണ്ട് ടിബി വരെയുള്ള മെമ്മറികാര്‍ഡുകള്‍ ഫോണില്‍ ഉപയോഗിക്കാവുന്നതാണ്. ആന്‍ഡ്രോയിഡ് 8.1 ഓറിയോ അടിസ്ഥാനമാക്കിയുള്ള എല്‍ജി യുഎക്സ് ആണ് ഫോണിലുണ്ടാവുക. ഡ്യുവല്‍ 4ജി സൗകര്യം, വോള്‍ടി, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് കണക്റ്റിവിറ്റി സൗകര്യങ്ങളും ഫോണിലുണ്ടാവും.
ക്യാമറ
മൂന്ന് റിയര്‍ ക്യാമറ സെന്‍സറുകളും രണ്ട് സെല്‍ഫി ക്യാമറ സെന്‍സറുകളുമാണ് ഫോണിനുള്ളത്. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ 12 മെഗാപിക്സലിന്റെ പ്രധാന സെന്‍സറാണ് ട്രിപ്പിള്‍ ക്യാമറ ലെന്‍സുകളില്‍ ഒന്ന്. 107 ഡിഗ്രി കോണളവില്‍ വിസ്തൃതമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സാധിക്കുന്ന 16 മെഗാപിക്സലിന്റെ സൂപ്പര്‍ വൈഡ് സെന്‍സറാണ് രണ്ടാമത്തേത്. 12 മെഗാപിക്സലിന്റെ ടെലി ഫോട്ടോ ലെന്‍സ് ആണ് മൂന്നാമത്തേത്. എഫ് 2.4 അപ്പേര്‍ച്ചറുള്ള ഈ ലെന്‍സില്‍ 2x ഒപ്റ്റിക്കല്‍ സൂം സൗകര്യമുണ്ട്.
സെല്‍ഫി ക്യാമറയിലേക്ക് വരുമ്പോള്‍ എട്ട് മെഗാപ്കിസലിന്റേയും അഞ്ച് മെഗാപ്കിസലിന്റേയും രണ്ട് ലെന്‍സുകളാണ് സെല്‍ഫി ഡ്യുവല്‍ ക്യാമറയിലുള്ളത്. ഇപ്പോള്‍ ഏറെ ജനപ്രീതിയുള്ള ബോക്കെ ഇഫക്റ്റില്‍ ചിത്രങ്ങള്‍ എടുക്കാന്‍ ഈ ക്യാമറയില്‍ സാധിക്കും.ബൂംബോക്സ് സ്പീക്കര്‍, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ എന്നിവയാണ് എല്‍ജി വി40 തിങ്ക് ഫോണിന്റെ മറ്റ് സവിശേഷതകള്‍.
വില
900 ഡോളറാണ് ഫോണിന് അമേരിക്കയിലെ വില. ഇത് ഏകദേശം 66,370 രൂപയോളം വരും. അമേരിക്കയില്‍ 64 ജിബി സ്റ്റോറേജ് പതിപ്പ് മാത്രമാണ് പുറത്തിറങ്ങുകയെങ്കിലും ഏഷ്യന്‍ രാജ്യങ്ങളിലേക്ക് 128 ജിബി സ്റ്റോറേജ് പതിപ്പും പുറത്തിറക്കുമെന്ന് എല്‍ജി അറിയിച്ചു. ഫോണിന്റെ വില ഇന്ത്യയില്‍ എന്തായിരിക്കുമെന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തമായ വിവരങ്ങളൊന്നുമില്ല.