റിയല്‍മിയുടെ ആദ്യ 5 ജി സ്മാര്‍ട്ഫോണായ റിയല്‍മി എക്സ് 50 5 ജി ജനുവരിയില്‍ പുറത്തിറക്കും. ചൈനയിലാണ് ഫോണ്‍ ആദ്യം അവതരിപ്പിക്കുക. ചൈനീസ് സോഷ്യല്‍മീഡിയാ വെബ്സൈറ്റായ വീബോയിലൂടെയാണ് റിയല്‍മി ഇക്കാര്യം അറിയിച്ചത്.
റിയല്‍മി 5ജി യുടെ ക്യാമറ സംവിധാനം എങ്ങനെയുള്ളതായിരിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. വേഗമേറിയ നെറ്റ് വര്‍ക്ക് ലഭ്യമാക്കുന്നതിന് ഡ്യുവല്‍ ചാനല്‍ വൈഫൈ/5ജി സംവിധാനം. ഫോണ്‍ ചൂടാവുന്നത് ചെറുക്കുന്ന ഫൈവ് ഡയമെന്‍ഷണല്‍ ഐസ്-കൂള്‍ഡ് ഹീറ്റ് ഡിസിപേഷന്‍ സംവിധാനം എന്നിവ ഫോണിനുണ്ടാവും.
ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ 765ജി പ്രൊസസറാണ് ഫോണിന് ശക്തിപകരുക. ഡിസംബറില്‍ നടന്ന ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ ടെക് സമ്മിറ്റിലാണ് കമ്പനി ഈ പ്രൊസസര്‍ ആദ്യമായി അവതരിപ്പിച്ചത്. ഈ പ്രൊസസറില്‍ പുറത്തിറങ്ങുന്ന ആദ്യ ഫോണുകളില്‍ ഒന്നാണ് റിയല്‍മി എക്സ് 50 5ജി. എ