Latest News

ഇന്തോനേഷ്യയില്‍ പുറത്തിറക്കി 4ജി ഗൂഗിള്‍ വിസ്‌ഫോണിന് 500 രൂപ..!

Malayalilife
ഇന്തോനേഷ്യയില്‍ പുറത്തിറക്കി 4ജി ഗൂഗിള്‍ വിസ്‌ഫോണിന് 500 രൂപ..!

ഇന്തോനേഷ്യയില്‍ ഗൂഗിള്‍ പുറത്തിറക്കിയ 4 ജി ഫോണ്‍ വിസ്ഫോണ്‍. ഇതിന് വില ഏകദേശം 500 രൂപ മാത്രമാണ്. ജിയോ ഇന്ത്യയില്‍ പുറത്തിറക്കിയ ഫോണിന്റെ വില 1500 രൂപയായിരുന്നു. ഇത്തരത്തിലുളള മറ്റൊരു 4ജി ഫോണായ മൈക്രൊമാക്‌സ് ഭാരത് 1ന്റെ വില 2500 രൂപയായിരുന്നു. ഇതിനെ എല്ലാം കടത്തി വെട്ടുന്നതാണ് ഇന്തോനേഷ്യയില്‍ പുറത്തിറക്കിയ ഗൂഗിളിന്റെ വിസ്ഫോണ്‍.

ഫോണില്‍ ഫെയ്സ്ബുക്ക് വാട്ട്സ്ആപ്പ് മുതലായവ ഉപയോഗിക്കാനാവും. 512 എംബി റാമുള്ള ഫോണിന് 4 ജിബി ഇന്റേണല്‍ സ്റ്റേറേജുണ്ട്. 2 മെഗാപ്ക്സലിന്റേതാണ് ക്യാമറ. 1800 എംഎഎച്ചാണ് ബാറ്ററി. വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് തുടങ്ങിയവയും വിസ്‌ഫോണില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

Read more topics: # indonesia,# google,# wizphone,# launched
indonesia,google,wizphone,launched

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES