Latest News

ഫ്‌ളോപ്പി ഡിസ്‌ക്, വീഡിയോ റെക്കോഡർ, ടേപ്പ് റെക്കോഡ്, പേജർ, ടൈപ്പ് റൈറ്റർ, പോസ്റ്റ് കാർഡ്....പുതിയ തലമുറ ഇവയൊന്നും കേട്ടിട്ടുപോലുമില്ലത്രെ! നമ്മുടെ സ്വപ്‌നങ്ങൾ 20 കൊല്ലം കൊണ്ട് ചരിത്രമാകുന്നത് ഇങ്ങനെ

Malayalilife
ഫ്‌ളോപ്പി ഡിസ്‌ക്, വീഡിയോ റെക്കോഡർ, ടേപ്പ് റെക്കോഡ്, പേജർ, ടൈപ്പ് റൈറ്റർ, പോസ്റ്റ് കാർഡ്....പുതിയ തലമുറ ഇവയൊന്നും കേട്ടിട്ടുപോലുമില്ലത്രെ! നമ്മുടെ സ്വപ്‌നങ്ങൾ 20 കൊല്ലം കൊണ്ട് ചരിത്രമാകുന്നത് ഇങ്ങനെ

തിവേഗത്തിൽ കുതിക്കുകയാണ് സാങ്കേതിക വിദ്യ. ഓരോ ദിവസവും പുതിയ പുതിയ കണ്ടുപിടിത്തങ്ങൾ. ഒന്നിന്റെ വിസ്മയം തീരുംമുന്നെ അതിനെ കവച്ചുവെക്കുന്ന മറ്റൊന്നുവരും. അപ്പോഴേക്കും പഴയത് കാലഹരണപ്പെട്ടിട്ടുണ്ടാകും. ഒരിക്കൽ ജീവിതത്തിന്റെ ഭാഗമായിരുന്ന പലതും ഇന്ന് പുതുതലമുറയ്ക്ക് തീർത്തും അപരിചിതമായ വസ്തുക്കളാണ്. 1990-കളിൽ സുപരിചിതമായ പലതിനെയുംകുറിച്ച് അതുപയോഗിച്ചിരുന്നവർപോലും ഇന്നോർമിക്കുന്നത് ചുരുക്കം.

പുതിയ തലമുറയ്ക്ക് ഇത്തരത്തിൽ പഴയ തലമുറ ഉപയോഗിച്ചിരുന്ന പലതിനെയും കുറിച്ച് തീർത്തും ധാരണയില്ലെന്നാണ് പഠനം തെളിയിക്കുന്നത്. ആറുമുതൽ 18 വയസ്സുവരെയുള്ളവർക്കിടയിൽ നടത്തിയ പഠനത്തിൽ അവർ കേട്ടിട്ടുപോലുമില്ലാത്ത കുറേ കാര്യങ്ങളുണ്ട്. അവയാകട്ടെ, 1990-കൾവരെ വളരെ സുപരിചിതമായിരുന്ന വസ്തുക്കളും. ഇത്തരം ഉത്പന്നങ്ങളെക്കുറിച്ച് 71 ശതമാനം കുട്ടികൾക്കും വ്യക്തമായ ധാരണയില്ലെന്നാണ് പഠനത്തിൽ തെളിഞ്ഞത്.

മുൻതലമുറ ഉപയോഗിച്ചിരുന്ന പേജറിനെക്കുറിച്ചും ഫ്‌ളോപ്പി ഡിസ്‌കിനെക്കുറിച്ചുമൊന്നും അറിയാത്തവർ 80 ശതമാനത്തിലേറെയാണ്. ഫാക്‌സ്, ടേപ്പ് റെക്കോഡർ, കസറ്റ്, വീഡിയോ കാസറ്റ്, ടൈപ്പ് റൈറ്റർ, പോസ്റ്റ് കാർഡ്, എസ്എൽആർ ക്യാമറ, ലാൻഡ്‌ഫോൺ തുടങ്ങി കാലഹരണപ്പെട്ട പല ഉപകരണങ്ങളെയും കുറിച്ചുള്ള അവരുടെ അറിവ് തീർത്തും പരിമിതമാണ്.

യുഗവിലെ ഗവേഷകരാണ് പഴയ തലമുറ ഉപകരണങ്ങളെക്കുറിച്ചുള്ള പുതുതലമുറയുടെ പരിജ്ഞാനം അളക്കാൻ ഇത്തരമൊരു പഠനം നടത്തിയത്. വിവിധ ഉപകരണങ്ങളുടെ ചിത്രങ്ങൾ കാണിച്ചുകൊണ്ടായിരുന്നു പഠനം. ആറിനും 18-നും മധ്യേ പ്രായമുള്ള 2011 കുട്ടികളെയാണ് ചിത്രങ്ങൾ കാണിച്ചത്. ഫ്‌ളോപ്പി ഡിസ്‌കെന്താണെന്ന് 67 ശതമാനം കുട്ടികൾക്കും യാതൊരു ധാരണയുമില്ലെന്ന് പഠന്തിൽ പറയുന്നു. കംപ്യൂട്ടറിലും മറ്റും കാണുന്ന 'സേവ്' ഐക്കൺ ആണിതെന്ന് തെറ്റിദ്ധരിച്ച കുട്ടികളും ഏറെയാണ്.

പഴയ കാലത്ത് ക്ലാസ്മുറികളിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന പ്രൊജക്ടറുകളും കുട്ടികൾക്ക് തിരിച്ചറിയാനായില്ല. പേജറുകളെന്താണെന്ന് അറിയാത്ത 86 ശതമാ കുട്ടികളുണ്ടായിരുന്നു. ടേപ് റെക്കോഡറുകളിൽ ഉപയോഗിച്ചിരുന്ന കസെറ്റുകൾ 40 ശതമാനത്തിനും വീഡിയോ കസെറ്റുകൾ 37 ശതമാനത്തിനും അജഞാതമായിരുന്നെവെന്ന് പഠനത്തിന് നേതൃത്വം നൽകിയ യുഗവിലെ അസോസിയേറ്റ് ഡയറക്ടർ ലോറൻ നാസിറോഗ്ലു പറഞ്ഞു.

സാങ്കേതിക വിദ്യയിൽ വരുന്ന അതിവേഗത്തിലുള്ള മാറ്റങ്ങളാണ് കുട്ടികൾക്ക് പല ഉത്പന്നങ്ങളെയും കുറിച്ച് ധാരണയില്ലാതാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മൊബൈൽ ഫോണുകൾതന്നെ രൂപം മാറിയതോടെ, പഴയ മോഡൽ ഫോണുകൾ കണ്ടാൽ തിരിച്ചറിയാനാകാതായി. നോക്കിയ അടുത്തിടെ അവരുടെ പഴയ മോഡൽ പുറത്തിറക്കിയപ്പോൾ ഗൃഹാതുരതയോടെ അതിന് വാങ്ങാൻ ശ്രമിച്ചവരേറെയായിരുന്നു.

how our technology became part of history within 20 years

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES