ഒരിക്കല്‍ തെന്നിന്ത്യയിലെ തിരക്കേറിയ നടിയായിരുന്ന മോഹിനി.പ്രമുഖ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം അണിനിരന്ന മോഹിനി 2011-ലാണ് അവസാനമായി അഭിനയിച്ചത്. പിന്നീട് ബി?ഗ് സ്‌ക്രീനില്‍ നിന്ന് താരം പൂര്‍ണമായും വിട്ടുനിന്നു. എന്നാല്‍ ഇന്നും പൂച്ചക്കണ്ണുകളുള്ള മോഹിനിക്ക് ആരാധകര്‍ ഏറെയാണ്. അവരുടെ മിക്ക കഥാപാത്രങ്ങളും സിനിമ പ്രേമികള്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്
തന്റെ 23-ാം വയസിലാണ് മോഹിനി വിവാ??ഹിതയാകുന്നത്. കരിയറില്‍ തിളങ്ങിനില്‍ക്കെയായിരുന്നു താരത്തിന്റെ വിവാഹം. വിവാഹശേഷം അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മോഹിനി പിന്നീട് പതുക്കെ അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇപ്പോഴിതാ വിവാഹശേഷം താന്‍ അനുഭവിച്ച വിഷാദ രോഗത്തെ കുറിച്ച് മോഹിനി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്
'വിവാഹശേഷം ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം സന്തോഷകരമായ കുടുംബജീവിതമാണ് നയിച്ചിരുന്നത്. എന്നാല്‍ ഒരു ഘട്ടത്തില്‍ ഞാന്‍ വിഷാദത്തിലേക്ക് വീണുപോകുകയാണെന്ന് തിരിച്ചറിഞ്ഞു. എന്റെ ജീവിതത്തില്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. എന്നിട്ടും വിഷാദ രോഗിയായി. ഒരു ഘട്ടത്തില്‍ ആത്മഹത്യക്കുപോലും ശ്രമിച്ചു. ഒന്നല്ല, ഏഴ് തവണ.'-മോഹിനി പറയുന്നു.
ആ കാലഘട്ടത്തില്‍ ഒരു ജ്യോത്സ്യനെ കണ്ടുമുട്ടിയ സംഭവവും മോഹിനി പങ്കുവെച്ചു. 'ആ സമയത്ത്, ആരോ എനിക്കെതിരെ ദുര്‍മന്ത്രവാദം നടത്തിയതായി ഒരു ജ്യോത്സ്യന്‍ എന്നോട് പറഞ്ഞു. ആദ്യം ഞാനത് ചിരിച്ചുതള്ളി. എന്നാല്‍ പിന്നീട്, എന്തിനാണ് ഞാന്‍ ആത്മഹത്യയ്ക്ക് വരെ തുനിഞ്ഞതെന്ന് ഞാന്‍ അത്ഭുതപ്പെട്ടു,' അവര്‍ പറയുന്നു. വിശ്വാസത്തിലൂടെ തിരികെ പോരാടാന്‍ തുടങ്ങിയപ്പോഴാണ് ജീവിതത്തില്‍ വഴിത്തിരിവുണ്ടായതെന്ന് നടി പറഞ്ഞു. 'ആ തിരിച്ചറിവിന് ശേഷമാണ് ഞാന്‍ അതില്‍ നിന്ന് പുറത്തുവരാന്‍ ശ്രമിച്ചു തുടങ്ങിയത്. എനിക്ക് യഥാര്‍ത്ഥത്തില്‍ ശക്തി നല്‍കിയത് എന്റെ ജീസസായിരുന്നു'' -മോഹിനി പറയുന്നു.
മക്കളെ വളര്‍ത്തുന്നത് ഒരു തരത്തിലും സമ്മര്‍ദമുള്ള കാര്യമായി തനിക്ക് അനുഭവപ്പെട്ടിട്ടില്ലെന്നും മോഹിനി പറയുന്നു. താന്‍ വൃത്തിയില്ലാതെ ഇരുന്നാലും വളരെ സുന്ദരിയായിരിക്കുന്നു എന്ന് പറയുന്ന ഒരാള്‍ ഭര്‍ത്താവ് മാത്രമായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു...
എന്റെ മകന്‍ കോളേജ് പഠനം പൂര്‍ത്തിയാക്കി. അവനിപ്പോള്‍ 25 വയസ്സാണ്. 22-ാം വയസ്സിലായിരുന്നു എന്റെ വിവാഹം. പെട്ടെന്നുതന്നെ ആദ്യത്തെ കുഞ്ഞും പിറന്നു. എന്നാല്‍ അവനെ വളര്‍ത്തുന്ന സമയത്ത് ഒരു തരത്തിലുള്ള സ്ട്രെസ്സും എനിക്ക് അനുഭവപ്പെട്ടിട്ടില്ല. അവന്‍ ഇപ്പോള്‍ അമേരിക്കയില്‍ ജോലി ചെയ്യുകയാണ്. രണ്ടാമത്തെ മകന്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്നു. അവന് ഹോം സ്‌കൂളിങ്ങാണ് നല്‍കുന്നത്. അവന്റെ ടീച്ചര്‍ ഞാനാണ്. വളരെ നിഷ്‌കളങ്കനായ കുട്ടിയാണ് അവന്‍. എന്ത് പറഞ്ഞാലും അനുസരിക്കും. എന്റെ കൂടെ സ്ഥിരം ചര്‍ച്ചില്‍ വരും.
ഭര്‍ത്താവ് ഭരത് ഐടി ഇന്‍ഡസ്ട്രിയിലാണ് ജോലി ചെയ്യുന്നത്. ബൈക്ക് റൈഡിങ്, ഹൈക്കിങ് എല്ലാം ഇഷ്ടമാണ്. ഭക്ഷണപ്രിയനുമാണ്. ഭരത് വന്ന ശേഷമാണ് എന്റെ ജീവിതത്തില്‍ മാറ്റമുണ്ടായത്. ഞാന്‍ കൂടുതല്‍ സംസാരിച്ചു തുടങ്ങിയതും ഇത്രയും ആത്മവിശ്വാസം ലഭിച്ചതും അതിനുശേഷമാണെന്ന് നടി പറയുന്നു.
സ്വഭാവംകൊണ്ട് രണ്ടുപേരും വ്യത്യസ്തരാണ്. 12.30ക്ക് ഉറങ്ങി രാവിലെ 5.30 ആകുമ്പോഴേക്ക് അദ്ദേഹം എഴുന്നേല്‍ക്കും. ഞാന്‍ 10.30ക്ക് ഉറങ്ങിയാലും ഏഴ് മണിക്കേ എഴുന്നേല്‍ക്കൂ. എനിക്കൊരു ചെറിയ പനി വന്നാല്‍പോലും അദ്ദേഹം നന്നായി നോക്കും. എന്നാല്‍ അദ്ദേഹത്തിന് എന്തുതരത്തിലുള്ള ബുദ്ധിമുട്ട് വന്നാലും ഞങ്ങളെ അറിയിക്കക്കില്ല. അദ്ദേഹത്തെ കിട്ടിയത് ഞങ്ങളുടെ അനുഗ്രഹമാണ്.' മോഹിനി പറയുന്നു....