Latest News

വേണ്ടാ..വേണ്ടാ എന്നു നിന്നോടു ഞാന്‍ പറഞ്ഞതല്ലേ; അങ്ങനെ പവനായി ശവമായി; അപ്പോ ഓക്കെ ബൈ..; കാലിന് പണി കിട്ടിയ വീഡിയോയുമായി നടി റബേക്ക; ഗെറ്റ് വെല്‍ സൂണ്‍ എന്ന് കമെന്റുകള്‍

Malayalilife
വേണ്ടാ..വേണ്ടാ എന്നു നിന്നോടു ഞാന്‍ പറഞ്ഞതല്ലേ; അങ്ങനെ പവനായി ശവമായി; അപ്പോ ഓക്കെ ബൈ..; കാലിന് പണി കിട്ടിയ വീഡിയോയുമായി നടി റബേക്ക; ഗെറ്റ് വെല്‍ സൂണ്‍ എന്ന് കമെന്റുകള്‍

പ്രമുഖ നടിയും അവതാരകയുമായ റബേക്ക സന്തോഷിന് കണങ്കാലിന് പരിക്കേറ്റു. 60 ദിവസത്തെ വര്‍ക്കൗട്ട് ചലഞ്ച് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് താരത്തിന് കണങ്കാലിന് ഫ്രാക്ചര്‍ സംഭവിച്ചത്. താരം തന്നെയാണ് ഈ വിവരം വീഡിയോ സഹിതം ആരാധകരുമായി പങ്കുവെച്ചത്.

തൃശൂര്‍ സ്വദേശിനിയായ റബേക്ക, 'കുഞ്ഞിക്കൂനന്‍' എന്ന പരമ്പരയില്‍ ബാലതാരമായാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് 'കസ്തൂരിമാന്‍' പരമ്പരയിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെയാണ് റബേക്ക ഏറെ ശ്രദ്ധിക്കപ്പെട്ടത്. നിലവില്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന 'ചെമ്പനീര്‍ പൂവ്' എന്ന പരമ്പരയില്‍ രേവതി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് റബേക്ക.

പരിക്കേറ്റ വിവരം പങ്കുവെച്ചുകൊണ്ട് റബേക്ക ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ഒരു വീഡിയോ പങ്കുവെച്ചു. വീഡിയോയില്‍, കണങ്കാലിന് ഫ്രാക്ചര്‍ സംഭവിച്ചിട്ടുണ്ടെന്നും ഒരുപക്ഷേ വിശ്രമം ആവശ്യമായി വരുമെന്നും താരം തമാശരൂപേണ അറിയിക്കുന്നു. 'എന്തൊക്കെ ബഹളമായിരുന്നു, അങ്ങനെ പവനായി ശവമായി, അപ്പോ ഓക്കെ ബൈ' എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തത്. ഈ ചലഞ്ചിന് മുന്നോടിയായി താരം പങ്കുവെച്ച മറ്റ് ഇന്‍സ്റ്റഗ്രാം സ്റ്റോറികളും ഇതിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്.

actress rebecca leg injury

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES