Latest News

സാംസങ് ഗ്യാലക്‌സി എം20  യുടെ സവിശേഷതകള്‍

Malayalilife
സാംസങ് ഗ്യാലക്‌സി എം20  യുടെ സവിശേഷതകള്‍

ഗ്യാലക്സി തങ്ങളുടെ എം സീരീസില്‍ രണ്ട് പുതിയ മോഡലുകളാണ് പുതുതായി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഗ്യാലക്സി എം10, ഗ്യാലക്സി എം20 എന്നിവയാണ് ഇവ. ഇന്ത്യന്‍ വിപണിയെ ലക്ഷ്യമിട്ടുതന്നെയാണ് രണ്ടുമോഡലുകളുടെയും വരവ്. ഇവിടെ ഈ എഴുത്തില്‍ ഗ്യാലക്സി എം20 യെയാണ് നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നത്. 3 ജി.ബി റാം വേരിയന്റിന് 10,990 രൂപയും 4 ജി.ബി റാം വേരിയന്റിന് 12,990 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്.

എക്സിനോസ് 7885 ഒക്ടാകോര്‍ ചിപ്പ്സെറ്റാണ് എം20ക്ക് കരുത്തു പകരുന്നത്. ക്യാമറ ഭാഗത്തും വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് സാംസംഗ്. ഇരട്ട പിന്‍ ക്യാമറയില്‍ വൈഡ് ആംഗിള്‍ ലെന്‍സ് ഉള്‍പ്പടെയുള്ള സവിശേഷതകളുണ്ട്.

ഡിസൈന്‍

ഡിസൈന്‍ ഭാഗത്തു നേക്കിയാല്‍ മികച്ച മോഡല്‍ തന്നെയാണ് എം20. വീഴ്ചകളിലുണ്ടാകുന്ന ഡാമേജില്‍ നിന്നും രക്ഷനേടാന്‍ ഹാര്‍ഡ് പ്ലാസ്റ്റിക്കാണ് പിന്‍ ഭാഗത്ത് ഉപയോഗിച്ചിരിക്കുന്നത്. മാസീവ് ബാറ്ററിയായതു കൊണ്ടുതന്നെ അല്‍പ്പം വലിപ്പം ഫോണിനുണ്ട്. മികച്ച ഗ്രിപ്പിംഗും ഡ്യൂറബിലിറ്റിയും ഫോണിനുണ്ട്. ഫോണ്‍ സൂക്ഷിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് അനുയോജ്യമായ മോഡലാണിത്. ഹാര്‍ഡ് പ്ലാസ്റ്റിക് ഫോണ്‍ പൊട്ടുന്നതും താഴെ വീണുണ്ടാകുന്ന കേടുകളും കുറയാന്‍ സഹായിക്കും. 
 
ക്വാളിറ്റി വ്യൂവിംഗ് എക്സ്പീരിയന്‍സ്

സാംസംഗിന്റെ മുഖമുദ്രയായ സൂപ്പര്‍ അമോലെഡ് പാനലാണ് ഗ്യാലക്സി എം20 ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 6.3 ഇഞ്ച് എല്‍.സി.ഡി പാനലാണിത്. മികച്ച വ്യൂവിംഗ് എക്സ്പീരിയന്‍സിനായി ഫുള്‍ എച്ച്.ഡി റെസലൂഷനുമുണ്ട. എസ്-അമോലെഡ് പാനലിലുള്ള ഡാര്‍ക്ക് ബ്ലാക്ക് സംവിധാനം ഈ മോഡലിലില്ല.സാംസംങ്് ഇതാദ്യമായാണ് ഇന്‍ഫിനിറ്റി യു ഡിസ്പ്ലേ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.  നോച്ചിന്റെ ഭാഗത്ത് യു ആകൃതിയാണ്. സ്ലിം ബോസല്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍ പ്രത്യേക രൂപ ഭംഗിയും ഫോണിനുണ്ട്. 

മാസീവ് ബാറ്ററി

5,000 മില്ലി ആംപയറിന്റെ മാസീവ് ബാറ്ററിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്.  ഒരുദിവസം മുഴുവന്‍ ഫോണ്‍ ഉപയോഗിച്ചിട്ടും 26 ശതമാനം ബാറ്ററി ചാര്‍ജ് ബാക്കിയുള്ളതായാണ് ഉപയോക്താക്കള്‍ പറയുന്നത്. എത്രത്തോളം ഉപയോഗിച്ചാലും ഫോണിന്റെ ബാറ്ററി ഒരു ദിവസം മുഴുവന്‍ നില്‍ക്കും. മികച്ച ബാറ്ററി പെര്‍ഫോമന്‍സിനൊപ്പം അതിവേഗ ചാര്‍ജിംഗ് സംവിധാനവും കമ്പനി നല്‍കുന്നുണ്ട്. ഏകദേശം ഒരുമണിക്കൂര്‍ മതി 100 ശതമാനമെത്താന്‍. 

 
സോഫ്റ്റ്-വെയര്‍

ആന്‍ഡ്രോയിഡ് 8.0 ഓറിയോ ഓ.എസാണ് ഗ്യാലക്സി എം20ലുള്ളത്. 2019ല്‍ പുറത്തിറങ്ങുന്ന നിരവധി ഫോണുകള്‍ ആന്‍ഡ്രോയിഡ് 9.0 പൈ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുമ്‌ബോഴാണ് എം20 ല്‍ ഡേറ്റഡ് tm.എസ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ഫോണിന്റെ പോരായ്മയാണ്. 

ചില ബ്ലോട്ട്-വെയറോടു കൂടിയതാണ് സോഫ്റ്റ്-വെയര്‍. കുറച്ചുദിവസത്തെ ഉപയോഗത്തിനു ശേഷം ഫോണിന്റെ പെര്‍ഫോമന്‍സിനെ ഇത് ബാധിക്കും. ആഗസ്റ്റ് മാസത്തോടെ പൈ അപ്ഡേറ്റ് ലഭിക്കുമെന്നാണ് അറിയുന്നത്.


ഇരട്ട പിന്‍ക്യാമറ സംവിധാനത്തോടു കൂടിയാണ് എം20 യുടെ വരവ്. 13+5 മെഗാപിക്സലിന്റെ സെന്‍സറാണ് ഉപയോഗിച്ചിരിക്കുന്നത്. 5 മെഗാപിക്സലിന്റെ ലെന്‍സ് അള്‍ട്രാ വൈഡ് ഷോട്ടിനുള്ളതാണ്. പിന്‍ ക്യാമറയ്ക്കു കൂട്ടിന് എല്‍.ഇ.ഡി ഫ്ളാഷുമുണ്ട്. പുതുതായി ഇറങ്ങുന്ന മോഡലുകളെ അപേക്ഷിച്ച് മികച്ച ക്യാമറ അല്ലാത്തത് ഒരു പോരായ്മയാണ്. 

ഫിംഗര്‍പ്രിന്റ് റീഡര്‍ പൊസിഷന്‍

പിന്‍ഭാഗത്താണ് സുരക്ഷയ്ക്കായുള്ള ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഘടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇത് ക്രമീകരിച്ചിരിക്കുന്ന രീതി അത്ര സുതാര്യമല്ല. ഫാസ്റ്റ് റിലൈബിള്‍ സെന്‍സറാണെങ്കിലും പ്ലേസ്മെന്റ് പിന്നോട്ടാക്കുന്നു. റീടാപ്പ് അണ്‍ലോക്കിംഗ് സംവിധാനവും സുരക്ഷയ്ക്കായി ഫോണിലുണ്ട്.

വില
. 10,990 രൂപയ്ക്കാണ് മോഡലിന്റെ വില ആരംഭിക്കുന്നത്. 

Read more topics: # Technology,# New Galaxy,# M10 M20,# Features
Technology new Galaxy M10 M20 Features

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES