'നല്ലൊരു ജീവിതം ഞാന്‍ നിനക്ക് വാഗ്ദാനം നല്‍കുന്നു'; മകള്‍ക്ക് വാക്ക് നല്‍കി സൗഭാഗ്യ വെങ്കിടേഷ്; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Malayalilife
'നല്ലൊരു ജീവിതം ഞാന്‍ നിനക്ക് വാഗ്ദാനം നല്‍കുന്നു'; മകള്‍ക്ക് വാക്ക് നല്‍കി സൗഭാഗ്യ വെങ്കിടേഷ്; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

എല്ലാവര്‍ക്കും പ്രിയപ്പെട്ട താരമാണ് സൗഭാഗ്യ. സൗഭാഗ്യയുടെ വീട്ടിലെ വിശേഷങ്ങള്‍ എല്ലാം അറിയാന്‍ എല്ലാ ആരാധകര്‍ക്കും വലിയ ഇഷ്ടമാണ്. തന്റെ വീട്ടില്‍ നടക്കുന്ന എല്ലാ പ്രധാനപ്പെട്ട കാര്യങ്ങളും വീക്കിലി വ്ളോഗായി താരം പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ മകള്‍ക്കൊപ്പമുള്ള ചിത്രമാണ് സൗഭാഗ്യയുടെ വൈറലായിരിക്കുന്നത്. മകള്‍ സുദര്‍ശനയ്ക്കൊപ്പമുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ സൗഭാഗ്യ പങ്കുവെച്ചിരിക്കുന്നത്. 

'നല്ലൊരു ജീവിതം ഞാന്‍ നിനക്ക് വാഗ്ദാനം നല്‍കുന്നു' - എന്നാണ് മകളുമൊത്തുള്ള മനോഹര ചിത്രങ്ങള്‍ക്ക് സൗഭാഗ്യ നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. ഭര്‍ത്താവ് അര്‍ജുന്‍ സോമശേഖരന്റെ നാല്‍പതാം പിറന്നാള്‍ ആഘോഷവേളയില്‍ ആയിരുന്നു മകള്‍ക്കൊപ്പമുള്ള മനോഹരചിത്രങ്ങള്‍ സൗഭാഗ്യ പകര്‍ത്തിയത്.

ടോപ്പും പാന്റുസുമായിരുന്നു സൗഭാഗ്യയുടെ വേഷം. ഓഫ് വൈറ്റ് നിറത്തിലുള്ള കോ-ഓര്‍ഡ് സെറ്റ് ആയിരുന്നു കുഞ്ഞു സുദര്‍ശനയുടെ വേഷം. അമ്മയ്ക്കൊപ്പം കളിച്ചും ചിരിച്ചും അമ്മയ്ക്ക് ഉമ്മ കൊടുത്തും അമ്മയോട് ചേര്‍ന്നു നിന്നുമുള്ള സുദര്‍ശനയുടെ ചിത്രങ്ങള്‍ ആരെയും ആകര്‍ഷിക്കുന്നതായിരുന്നു. മുന്‍പും സൗഭാഗ്യ കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിട്ടുണ്ട്. 2021 നവംബര്‍ 29ന് ആയിരുന്നു സൗഭാഗ്യയ്ക്കും അര്‍ജുനും കുഞ്ഞ്പിറന്നത്. 

soubhagaya promises her child good life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES