സാംസങ് ഗ്യാലക്സി സ്സെഡ് ഫോള്‍ഡ് 6, സ്സെഡ് ഫ്‌ലിപ് 6 സ്വന്തമാക്കാം; വില്പ്പന തുടങ്ങി

Malayalilife
 സാംസങ് ഗ്യാലക്സി സ്സെഡ് ഫോള്‍ഡ് 6, സ്സെഡ് ഫ്‌ലിപ് 6 സ്വന്തമാക്കാം; വില്പ്പന തുടങ്ങി

ക്കഴിഞ്ഞ ജൂലൈ 10ന് സാംസങ് പാരിസിലെ അണ്‍പാക്ഡ് ഇവന്റില്‍ അവതരിപ്പിച്ച ഗ്യാലക്സി സ്സെഡ് ഫോള്‍ഡ് 6, ഗ്യാലക്സി സ്സെഡ് ഫ്‌ലിപ് 6 എന്നിവയുടെ വില്‍പന ഇന്നുമുതല്‍. ഇവയ്‌ക്കൊപ്പം സാംസങ് ഗ്യാലക്സി വാച്ച് അള്‍ട്രാ, ഗ്യാലക്സി വാച്ച് 7, ഗ്യാലക്സി ബഡ്സ് 3, ബഡ്സ് 3 പ്രോ ട്രൂ വയര്‍ലെസ് സ്റ്റീരിയോ എന്നിവയുടെ വില്‍പനയും ആരംഭിച്ചു. 

സാംസങ് ഗ്യാലക്സി സ്സെഡ് ഫോള്‍ഡ് 6ന്റെ ഇന്ത്യയിലെ വില 1,64,999 രൂപയിലാണ് ആരംഭിക്കുന്നത്. 12 ജിബി റാം, 256 ജിബി സ്റ്റോറേജ് ഫോണിന്റെ വിലയാണിത്. 12 ജിബി+512 ജിബി വേരിയന്റിന് 1,76,999 രൂപയും 12 ജിബി+1 ടിബി വേരിയന്റിന് 2,00,999 രൂപയുമാണ് വില വരിക. മൂന്ന് കളറുകളിലുള്ള ഫോണ്‍ ഇന്ന് രാത്രി എട്ട് മണിക്ക് സാംസങ് ഇന്ത്യ വെബ്സൈറ്റില്‍ വില്‍പനയ്‌ക്കെത്തും. 

സാംസങ് ഗ്യാലക്സി സ്സെഡ് ഫ്‌ലിപ് 6ന്റെ 12 ജിബി+256 ജിബി അടിസ്ഥാന വേരിയന്റിന്റെ വില ഇന്ത്യയില്‍ 1,09,999 രൂപയാണ്. 12 ജിബി+512 ജിബി വേരിയന്റിന് 1,21,999 രൂപയാണ് വില. മൂന്ന് നിറങ്ങളില്‍ തന്നെയാണ് ഈ മോഡലും വരുന്നത്. സാംസങ് ഇന്ത്യ വെബ്സൈറ്റില്‍ സമാന സമയത്ത് തന്നെയാണ് ഈ ഫോണും വില്‍പനയ്ക്ക് എത്തുക. എക്സ്‌ചേഞ്ച് ബോണസുകളും ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടുകളും ഗ്യാലക്സി സ്സെഡ് ഫോള്‍ഡ് 6നും ഗ്യാലക്സി സ്സെഡ് ഫ്‌ലിപ് 6നും സാംസങ് വാഗ്ദാനം ചെയ്യുന്നു. 

അതേസമയം 40 എംഎം സാംസങ് ഗ്യാലക്സി വാച്ച് 7ന്റെ സ്റ്റാന്‍ഡേര്‍ഡ്, സെല്ലുലാര്‍ വേരിയന്റുകള്‍ക്ക് യഥാക്രമം 29,999, 33,999 രൂപയാണ് വില. 44എംഎം ഗ്യാലക്സി വാച്ച് 7ന്റെ വില 32,999, 36,999 രൂപ വീതവും. ചെറിയ മോഡല്‍ ക്രീം, ഗ്രീന്‍ എന്നീ നിറങ്ങളിലും വലിയ മോഡല്‍ ഗ്രീന്‍, സില്‍വര്‍ നിറങ്ങളിലുമാണ് വിപണിയിലെത്തുന്നത്. സാംസങ് ഗ്യാലക്സി വാച്ച് അള്‍ട്രയ്ക്ക് ഇന്ത്യയില്‍ 59,999 രൂപയാകും. ഇതും മൂന്ന് നിറങ്ങളില്‍ ലഭ്യമാണ്. രണ്ട് നിറങ്ങളില്‍ വീതമെത്തുന്ന ഗ്യാലക്സി ബഡ്സ് 3യ്ക്ക് 14,999 രൂപയും, ബഡ്സ് 3 പ്രോയ്ക്ക് 19,999 രൂപയുമാണ് വിലയിട്ടിരിക്കുന്നത്. 

Read more topics: # സാംസങ്
Samsung Galaxy Z Fold 6 Flip 6

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES