വാഹന മേഖലയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ കൂടിവരികയാണ്. ഗ്യാസ്, പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് പകരം ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ വിദേശ രാജ്യങ്ങളില്‍ കൂടിയിട്ടുണ്ട്. ഇവരെ സഹായിക്കാന്‍ ഗൂഗിള്‍ മാപ്പ് വീണ്ടും പരിഷ്‌കരിച്ച് പുറത്തിറക്കി.
വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ സൗകര്യമുള്ള സ്ഥലങ്ങളും ഇനി മുതല്‍ ഗൂഗിള്‍ മാപ്പില്‍ ചേര്‍ക്കാം. ഇവി ചാര്‍ജിങ് ഫീച്ചര്‍ ഗൂഗിള്‍ മാപ്പിന്റെ ഐഒഎസ്, ആന്‍ഡ്രോയിഡ് വേര്‍ഷനുകളില്‍ ലഭ്യമാണ്.
ചാര്‍ജ് ചെയ്യുന്ന സ്റ്റേഷനിലെ സാങ്കേതിക സംവിധാനങ്ങളെ കുറിച്ചുള്ള വിവരങ്ങളും മാപ്പില്‍ ലഭിക്കും. ഉപയോഗിക്കുന്ന പ്ലഗുകള്‍, ചാര്‍ജിങ് വേഗം, ചാര്‍ജിങ് നിരക്കുകള്‍ എല്ലാം പെട്ടെന്ന് തന്നെ ഗൂഗിള്‍ മാപ്പില്‍ നിന്ന് മനസ്സിലാക്കാം.