ആറുമാസം കൂടുമ്പോള്‍ ഒരു ദന്ത ചികിത്സകനെ കണ്ടുള്ള പരിശോധന , രോഗം വരാതെ നോക്കാന്‍ ഉപകരിക്കുന്നു. ളഹൗീൃശറല മുുഹശരമശേീി പോലുള്ള മുന്കരുതല്‍ ചികിത്സകള്‍ പല്ലുകള്‍ മുളയ്ക്കുന്ന സമയത്ത് തന്നെ ചെയ്യേണ്ടതുണ്ട്. കുഞ്ഞുങ്ങള്‍ക്ക് വേണ്ടി നിര്മിക്കപ്പെടുന്ന മരുന്നുകളും ഭക്ഷണ സാധനങ്ങളും അവരെ അതിലേക്കാകര്ഷികാന്‍ മധുരം കൂടുതല്‍ ഉള്ളവയായിരിക്കും.എന്ത് കഴിച്ചാലും വായ കഴുകിപ്പിക്കുക എന്ന ശ്രമകരമായ ജോലി കൃത്യമായി ശ്രദ്ധിക്കേണ്ടതുണ്ട്. മധുരം പല്ല ിനെ കേടുവരുത്തുന്ന ബാക്ടീരിയകള്‍ക്ക് വളരാന്‍ അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു .പ്രത്യേകിച്ച് പാല്‍ കുപ്പി വായില്‍ വച്ചുറങ്ങുന്ന ശീലം ഒഴിവാക്കണം.
വിരല്‍ ഊറുന്ന ശീലം പല്ലിന്റെ ക്രമീകരണത്തെയും വായുടെ ശരിയായ വളര്‍ച്ചയെയും ബാധിക്കും. കുട്ടികളുടെ മുന്‍വരിപ്പല്ലുകള്‍ക്ക് തള്ളല്‍, പല്ലുകള്‍ക്കിടയില്‍ വിടവ്, ഉഛാരണ ശുദ്ധിക്കുറവ് , വായ് അടയ്ക്കുമ്പോള്‍ താഴത്തെ നിരയിലെയും മുകളിലത്തെ നിരയിലെയും പല്ലുകള്‍ കടിച്ചുപിടിക്കാന്‍ കഴിയാതെവരല്‍ തുടങ്ങിയവ കണ്ടുവരുന്നു.അതിനാല്‍ ഈ ശീലം മാറ്റി എടുക്കേണ്ടതുണ്ട്.
മുതിര്‍ന്നവര്‍ / കുട്ടികള്‍ വ്യത്യാസമെന്യേ പല്ലു തേപ്പിന്റെ ദൈര്‍ഘ്യം , ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റ് ഇവയ്‌ക്കൊന്നും ദന്ത സംരക്ഷണവുമായി ബന്ധമില്ല .എങ്ങനെ പല്ല് തേക്കുന്നു എന്നതിലാണ് ശ്രദ്ധ കൊടുക്കേണ്ടത്. തെറ്റായ രീതിയിലുള്ള ബ്രഷിങ്ങ് ആണ്., യഹലലറശിഴ ഴൗാ െപോലുള്ള അസുഖങ്ങള്‍ക്ക് കാരണമാവുന്നത്.വായില്‍ പല്ല് മുളച്ചു വന്നു തുടങ്ങുമ്പോള്‍ കുട്ടികള്‍ക്കായി രൂപകല്പന ചെയ്തിട്ടുള്ള ചെറിയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കണം. ആദ്യത്തെ പല്ല് മുളച്ചുതുടങ്ങുമ്പോള്‍ മുതല്‍ ബ്രഷ് ചെയ്യന്‍ തുടങ്ങാം. ചെറിയ കുട്ടികള്‍ക്ക് രണ്ടരവയസ് വരെ ബ്രഷ് ചെയ്തു കൊടുക്കണം. ടൂത്ത് പേസ്റ്റ് തീരെ കുറച്ച് ഉപയോഗിച്ചാല്‍ മതിയാകും. വെള്ളം കുലുക്കിത്തുപ്പാന്‍ കുട്ടി പഠിച്ചുകഴിഞ്ഞാല്‍ (ഏകദേശം രണ്ടര മൂന്നു വയസ്സ് കഴിയുന്നതോടെ) ഒരു പയര്‍ മണിയുടെ വലിപ്പത്തില്‍ ടൂത്ത് പേസ്റ്റ് ഉപയോഗിക്കാം.രാവിലെയും രാത്രി കിടക്കുന്നതിനു മുന്പും പല്ലുതേപ്പിക്കാന്‍ ശ്രദ്ധിക്കണം.ബ്രഷിന്റെ നാരുകള്‍ വലിയുന്നത് വരെ മാത്രമേ ഉപയോഗിക്കാവു.രണ്ടു മാസം കൂടുമ്പോള്‍ ബ്രഷ് മാറ്റുന്നതാണ് ഉത്തമം .
ഹൃദയം തുറന്നു ചിരിക്കണമെന്ന് തോന്നുമ്പോള്‍ ആരോഗ്യമുള്ള പല്ലുകള്‍ കൂടി ഉണ്ടായിരുന്നെങ്കിലെന്നു ആഗ്രഹിക്കാത്തവരാരാണ് . അത് കൊണ്ട് തന്നെ ദന്ത നിരകളുടെ പരിചരണം പല്ല് മുളയ്ക്കുന്നതിനു മുന്‌പേ തുടങ്ങേണ്ടതുണ്ട്. ചെറിയ പ്രായത്തില്‍ തന്നെ ദന്ത സംരക്ഷണ ബോധം വളര്ത്തിയെടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിച്ചാല്‍ ദാന്താരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതിനാകും