കുട്ടികളിലെ ആരോഗ്യപരമായ ഭക്ഷണശീലത്തിന്

Malayalilife
topbanner
കുട്ടികളിലെ ആരോഗ്യപരമായ ഭക്ഷണശീലത്തിന്

 പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കുട്ടികളെ ആരോഗ്യകരമായ ഭക്ഷണം കഴിപ്പിക്കാൻ ഒടുവിൽ പരാജയപ്പെടുന്ന മാതാപിതാക്കളാണ് ഇന്ന് ഏറെയും.  കുട്ടികളുടെ പ്രിയ ഭക്ഷണം ഇന്ന് വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ , ജങ്ക് ഫുഡുകൾ തുടങ്ങിയവയാണ്. അതുകൊണ്ടു തന്നെ രക്ഷിതാക്കൾ ഇന്ന് ഏറെ കുട്ടികൾക്ക് വേണ്ടത്ര പോഷകാഹാരം ലഭിക്കുന്നുണ്ടോ എന്ന്  ആശങ്കപ്പെടുന്നു. ഈ ശീലം നിങ്ങളുടെ കുട്ടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ദോഷമുണ്ടാക്കും. കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.


 ഒരിക്കലും തല്ലിയും ഭീഷണിപ്പെടുത്തിയും ഭക്ഷണം കഴിക്കാന്‍ മടികാണിക്കുന്ന കുട്ടിയെ ഭക്ഷണം കഴിപ്പിക്കാന്‍ ശ്രമിക്കരുത്. അനുനയത്തിന്റെ ഭാഷയാണ് എപ്പോഴും അഭികാമ്യം.  ആദ്യം ഭക്ഷണത്തോടുള്ള വിരക്തിയുടെ കാരണമാണ് കണ്ടുപിടിക്കേണ്ടത്.കുട്ടികളെ പറഞ്ഞ് പോഷകാഹാരത്തിന്റെ മൂല്യത്തെ കുറിച്ച്  മനസ്സിലാക്കാന്‍ ശ്രമിക്കുക എന്നതാണ് മറ്റൊന്ന്. കുട്ടികളുടെ ഭക്ഷണത്തില്‍ ധാന്യങ്ങള്‍ ഉപയോഗിച്ചുണ്ടാക്കുന്ന ഉത്പന്നങ്ങൾ  ചേര്‍ക്കുക. നിങ്ങളുടെ കുട്ടിയുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പാല്‍ .  കാത്സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, വിറ്റാമിന്‍ ബി, വിറ്റാമിന്‍ ഡി എന്നിവ ഇവയിൽ നിന്ന് ലഭിക്കുന്നു. വിവിധ ഫ്‌ളേവറുകളിലുള്ള തൈരും കുട്ടികൾക്ക് ഇഷ്ടപ്പെടുന്നതും പോഷകങ്ങള്‍ അടങ്ങിയതുമായ മികച്ച ഒരു ഓപ്ഷനാണ്.

 നിങ്ങളുടെ കുട്ടിക്ക് ഇഷ്ടമുള്ള രീതിയില്‍  ഭക്ഷണം തയ്യാറാക്കുക എന്നതാണ് മറ്റൊരു മികച്ച മാർഗം. ഈ ഭക്ഷണങ്ങള്‍ കുട്ടിക്ക്  ആരോഗ്യത്തോടെ ഇരിക്കുന്നതിന്  പതിവായി നല്‍കണം. ഇത് കുട്ടിയെ  വ്യത്യസ്ത ഭക്ഷണങ്ങളെക്കുറിച്ച് കൂടുതലറിയാനും അവയുടെ രുചി മനസ്സിലാക്കാനും സഹായിക്കും.

 കുട്ടികളുടെ ആരോഗ്യത്തിന് പഴങ്ങളും പച്ചക്കറികളും വളരെ  ഗുണം നല്‍കും. ഡ്രൈ ഫ്രൂട്ട്സും നട്സും പോഷകങ്ങളുടെ മികച്ച ഉറവിടമാണ്. മാത്രമല്ല അവ രുചിയിലും മികച്ചതാണ്. അതിനാല്‍, അവ നിങ്ങളുടെ കുട്ടിയുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

 നിങ്ങളുടെ കുട്ടികളെ കൂടി ലഘുഭക്ഷണങ്ങള്‍ തയാറാക്കുമ്പോള്‍ ഉള്‍പ്പെടുത്തുക എന്നതാണ് മറ്റൊരു മാർഗം. ആരോഗ്യകരമായ ഭക്ഷണത്തെക്കുറിച്ച് പാചകത്തെ കുറിച്ച് അവരെ പഠിപ്പിക്കുന്നതിനൊപ്പം  നിങ്ങള്‍ക്ക് അവരെ പഠിപ്പിക്കാന്‍ കഴിയുന്നത് ഇങ്ങനെയാണ്. കൂടാതെ, നിങ്ങള്‍ ഭക്ഷണം തയാറാക്കുമ്പോൾ അവരുടെ സഹായം ആവശ്യപ്പെടുകയാണെങ്കില്‍ അത് കഴിക്കാന്‍ അവര്‍ക്ക് കൂടുതൽ താത്പര്യം തോന്നും.

ഒരിക്കലും  ഭക്ഷണം ടിവി യോ കമ്പ്യൂട്ടറോ കാണിച്ച് നൽകരുത്. കുട്ടികൾ അതും നോക്കിയിരിക്കുകയല്ലാതെ ഭക്ഷണം കഴിക്കില്ല. അവരുടെ കൂടെ തന്നെ അവർ കഴിക്കുമ്പോൾ  നിൽക്കാൻ ശ്രദ്ധിക്കുക.  പാലോ വെള്ളമോ കുട്ടിക്ക് ഭക്ഷണത്തിന് മുമ്പ് ഒരു കാരണവശാലും നൽകാതിരിക്കാൻ ശ്രദ്ധിക്കണം. കുട്ടിയുടെ വയർ പാലും വെള്ളവുമൊക്കെ കുടിക്കുന്നതോടെ  നിറയും. പിന്നീട് കൊടുക്കുന്ന ഭക്ഷണം കുട്ടി കഴിക്കാൻ മടി കാണിക്കും.

Read more topics: # tips to eat children food fastly
tips to eat children food fastly

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES