എല്ലാ കുടുംബങ്ങളിലും മാതാപിതാക്കളില്‍ പൊതുവായി കാണപ്പെടുന്ന സ്വഭാവ രീതിയാണ് കുട്ടികളെ തമ്മില്‍ താരതമ്യപ്പെടുത്തുന്നത്.കുട്ടികള്‍ ജനിക്കുന്ന അന്നുമുതല്‍ തുടങ്ങുന്നതാണ് ഈ താരതമ്യം.'അവനെ അല്ലെങ്കില്‍ അവളെ നോക്കൂ, നിങ്ങളെക്കാള്‍ എത്ര മികച്ചതാണ്'അല്ലെങ്കില്‍ എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് അവനെപ്പോലെ ആകാന്‍ കഴിയാത്തത്? എന്നിങ്ങനെ പല വാക്കുകളാണ് മാതാപിതാക്കള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുളള താരതമ്യപ്പെടുത്തലുകള്‍ കുഞ്ഞു മനസ്സുകളെ എങ്ങനെയാണ് ബാധിക്കുന്നതെന്നോ അതിന്റെ ദൂശ്യവശങ്ങളെ കുറിച്ചോ മാതാപിതാകള്‍ക്ക് ആര്‍ക്കും തന്നെ അറിവില്ലാത്തതാ്ണ് ഈ പ്രശനത്തിന്റെ പ്രധാനകാരണം.
ഓരോ ദിവസവും അവരെ സ്വയം മെച്ചപ്പെട്ടുത്താന്‍ ആണ് പ്രാപ്തരാക്കേണ്ടത്. അല്ലാതെ ഒപ്പം ഉളളവരെക്കാളും മികച്ചവരാക്കനല്ല. ഇത്തരത്തിലുളള പ്രവര്‍ത്തികള്‍ കുഞ്ഞുമനസ്സുകളില്‍ വൈരാഗ്യബുദ്ധി വളര്‍ത്താന്‍ ഇടയാക്കുന്നു എന്നത് മാത്രമല്ല പരസ്പരം പങ്കുവച്ചു വളരുന്നതിനും മറ്റുളളവരുടെ വികാരങ്ങള്‍ മാനിക്കാനുളള മനസ്സിന്റെ അലിവും കുട്ടികളില്‍ നഷ്ടമാകും. ഇത്തരത്തില്‍ കുട്ടികളിലുണ്ടാകുന്ന സ്വഭാവ വൈകല്യം അവരുടെ ഭാവിയെ ബാധിക്കാനും കരണമായേക്കാം.
ഇളയത്, മുതിര്‍ന്നത് എന്ന വേര്‍തിരിവില്ലാതെ കുഞ്ഞുങ്ങളെ ഒരുപോലെ സ്‌നേഹിക്കാന്‍ ശ്രദ്ധിക്കണം. മൂത്തവര്‍ക്ക് വീട്ടില്‍ കൂടുതല്‍ സ്ഥാനം കിട്ടുന്നു, ഇളയവര്‍ക്ക് വാത്സല്യം കൂടുതല്‍ കിട്ടുന്നു തുടങ്ങിയ പരാതികള്‍ ഉയരാതെ ശ്രദ്ധിക്കാം. കാരണം ഒന്നിച്ചു വളരുന്ന കുട്ടികള്‍ക്ക് വൈകാരിക ബുദ്ധി കൂടുതലായിരിക്കും.കുട്ടികളെ മനസ്സിലാക്കാനാണ മതാപിതാക്കള്‍ ആദ്യം തയ്യാറാക്കേണ്ടത്. അവരുടെ കഴിവുകള്‍ മനസ്സിലാക്കി വേണം അവരെ മെച്ചപ്പെടുത്തേണ്ടത്.കുഞ്ഞുങ്ങളെ തമ്മില്‍ ഉപമിക്കുന്നത് പരസ്പര വിദ്വേഷത്തിനും, മാനസിക പിരിമുറക്കം, മാനസികമായി മാതാപിതാക്കളിള്‍ നിന്നും അകലാനും ഇടയാക്കുന്നു.