Latest News

ക്രിസ്മസ്സ് അടുത്തെത്തി! കേക്ക് അധികമാക്കേണ്ട ആഘോഷം കഴിയുമ്പോള്‍ ആരോഗ്യം പോകും!

Malayalilife
ക്രിസ്മസ്സ് അടുത്തെത്തി! കേക്ക് അധികമാക്കേണ്ട ആഘോഷം കഴിയുമ്പോള്‍ ആരോഗ്യം പോകും!

ക്രിസ്മസ്സ് ആണ് എവിടെചെന്നാലും കേക്കിന്റെ മേളമാണ് .അതുകൊണ്ട് പലരും രോഗത്തെ മറന്ന് കഴിക്കും .ആഘോഷമൊക്കെ കഴിഞ്ഞാകും രോഗം ഒക്കെ പതിയെ പുറത്തുവരിക.പ്രമേഹരോഗികളാണ് പ്രധാനമായും സൂക്ഷിക്കേണ്ടത്. രക്താതിമര്‍ദം, കൊളസ്‌ട്രോള്‍, കരള്‍, വൃക്കരോഗങ്ങള്‍ എന്നിവയുള്ളവരും കേക്കുകഴിക്കുമ്പോള്‍ നിയന്ത്രണം പാലിക്കണം.മൈദയാണ് കേക്കിന്റെ അടിസ്ഥാന അസംസ്‌കൃതവസ്തു. വെണ്ണ അല്ലെങ്കില്‍ സസ്യ എണ്ണ, സോഡിയം ബൈ കാര്‍ബണേറ്റ്, മുട്ട, കരാമല്‍ പഞ്ചസാര, ബേക്കിങ് പൗഡര്‍, റം, എസ്സെന്‍സ്, പ്രിസര്‍വേറ്റീവ് എന്നിവയാണ് മറ്റുചേരുവകള്‍. ഐസിങ് ഉള്ള കേക്കില്‍ പഞ്ചസാരയും ഡാല്‍ഡയും ചേര്‍ന്ന മിശ്രിതമാണ് പൊതിയുന്നത്.

ഒരാള്‍ക്ക് ഉച്ചയൂണില്‍നിന്ന് ലഭിക്കുന്ന കലോറിയുടെ പകുതിയോളം കിട്ടും നൂറുഗ്രാംവരുന്ന ഒരു കഷണം കേക്കു കഴിച്ചാല്‍. ക്രിസ്മസ് കാലത്ത് ഒരുദിവസം ഒരു കഷണം കേക്കാവില്ല പലരും കഴിക്കുക. പല കഷണങ്ങള്‍ കഴിക്കും. അതുദിവസങ്ങളോളം തുടരുകയും ചെയ്യും.ഒരുദിവസം ആരോഗ്യമുള്ള ഒരാള്‍ക്ക് ഭക്ഷണത്തില്‍നിന്ന് കിട്ടേണ്ടത് 20 ഗ്രാം കൊഴുപ്പുമാത്രമാണ്. നൂറുഗ്രാം കേക്കില്‍ നിന്നുമാത്രം 16 ഗ്രാം ട്രാന്‍സ്ഫാറ്റ് കിട്ടും. ആരോഗ്യപ്രശ്‌നങ്ങള്‍ കരുതി കേക്ക് കഴിക്കാനേ പാടില്ലെന്നല്ല. കഴിക്കുമ്പോള്‍ മിതത്വം പാലിക്കുന്നത് നന്ന്. കേക്കുകഴിക്കുമ്പോള്‍ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ പച്ചക്കറികൊണ്ടുള്ളസലാഡ് കഴിക്കുന്നത് ഉത്തമം.
 

Read more topics: # eating cake ,# disadvantages
eating cake disadvantages

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES