Latest News

ബി ഉണ്ണികൃഷ്ണന്റെ മോശം വശം ആദ്യ സിനിമ മുതല്‍ കണ്ട ആള്‍; അദ്ദേഹത്തിന്റെ സിനികളുടെ പേര് പോലെ തന്നെ മാടമ്പി, പ്രമാണി എന്നൊക്കെ പോലെ തന്നെ ജീവിതത്തിലും;  ബട്ടണ്‍സ് ഊരി കിടന്നിട്ട് ഇടാന്‍ മെസ്സേജ് അയച്ചു എന്നൊക്കെ പറയുന്നത് പച്ചക്കള്ളം; സാന്ദ്രാ തോമസ് പങ്ക് വക്കുന്നത്

Malayalilife
 ബി ഉണ്ണികൃഷ്ണന്റെ മോശം വശം ആദ്യ സിനിമ മുതല്‍ കണ്ട ആള്‍; അദ്ദേഹത്തിന്റെ സിനികളുടെ പേര് പോലെ തന്നെ മാടമ്പി, പ്രമാണി എന്നൊക്കെ പോലെ തന്നെ ജീവിതത്തിലും;  ബട്ടണ്‍സ് ഊരി കിടന്നിട്ട് ഇടാന്‍ മെസ്സേജ് അയച്ചു എന്നൊക്കെ പറയുന്നത് പച്ചക്കള്ളം; സാന്ദ്രാ തോമസ് പങ്ക് വക്കുന്നത്

ലയാള സിനിമയിലെ നിര്‍മാതാക്കളുടെ സംഘടനയും നിര്‍മ്മാതാവും അഭിനേത്രിയുമായ സാന്ദ്രാ തോമസും തമ്മിലുള്ള പോരാട്ടം തുടങ്ങിയിട്ട്  വളരെ നാളുകളായി. ഏറ്റവുമൊടുവിലായി ബി. ഉണ്ണികൃഷ്ണനും ആന്റോ ജോസഫിനും എതിരെ സാന്ദ്ര നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരിക്കുകയാണ്. തന്റെ നിലപാടില്‍ ഉറച്ച് നില്ക്കുകയും അഭിപ്രായങ്ങള്‍ തുറന്ന് പറയുകയും ചെയ്യുന്ന സാന്ദ്ര സിനിമദ ക്വിനൊട് വിവാദങ്ങളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്.

സിനിമാ ഇന്‍ഡസ്ട്രിയിലേക്ക് സ്്്ത്രീകള്‍ കടന്നു വരുന്നത്  ബുദ്ധിമുട്ടാണെന്നും ഡബ്ലുസിസി ഒക്കെ സ്ത്രീകള്‍ വരട്ടെയെന്ന് പറയുമ്പോഴും താന്‍ ആലോചിക്കുന്നത് എന്തിനാണ് അവരെ ഈ ടോര്‍ച്ചറിലേക്ക് കൊണ്ടുവരുന്നതെന്നാണ് താന്‍ ആലോചിക്കുന്നതെന്നും സാന്ദ്ര പറയുന്നു.

പുരുഷ മേധാവിത്വവും മാടമ്പിത്തരവും ആ മേഖലയുടെ പൊതുസ്വഭാവം ആണെന്നും താന്‍ പറയുന്നത് സിനിമക്കുള്ളിലെ സ്ത്രികള്‍ക്ക് മനസിലാകുമെന്നും താന്‍ ഇവരുടെ മേധാവിത്വത്തിനെതിരെ ശബ്ദിച്ചപ്പോഴാണ് തനിക്ക് പ്രശ്‌നം നേരിട്ട് തുടങ്ങിയതെന്നും താരം പങ്ക് വക്കുന്നു.

ബി ഉണ്ണികൃഷ്ണന് സര്‍പ്പത്തിന്റെ സ്വഭാവം ആണെന്നും അവസരം കിട്ടുമ്പോള്‍ കൊത്തുമെന്ന് പലരും പറഞ്ഞു കേട്ടിട്ടിട്ടുണ്ടെന്നും ചാനലുകളുടെ മുന്നിലും പൊതുമാധ്യമങ്ങളുടെ മുന്നിലും സംസാരിക്കുമ്പോള്‍ ബി ഉണ്ണികൃഷ്ണന്‍ മൃദുവായും നല്ല വാക്ചാതുര്യത്തോടെയും സംസാരിക്കുന്ന ആളാണ്. പക്ഷെ അദ്ദേഹം വെല്ലുവിളിക്കാറുണ്ട്.. മോശമായിട്ട് സംസാരിക്കാറുണ്ട്. ബി ഉണ്ണികൃഷ്ണന്റെ മോശം വശം ഏറ്റവും കൂടുതല്‍ കണ്ട ഒരാളാണ് താനെന്നും തന്റെ ആദ്യത്തെ സിനിമ മുതല്‍ ഞാന്‍ അത് കണ്ടിട്ടുണ്ടെന്നും സാന്ദ്ര പങ്ക് വച്ചു.

സിനിമ മേഖലയില്‍ ശബ്ദമുയര്‍ത്തുന്ന സ്ത്രീകള്‍ ആണെങ്കില്‍ അവരെ ആദ്യം ഇവര്‍ കൂട്ടത്തില്‍ നിര്‍ത്താന്‍ ശ്രമിക്കുമെന്നും കൂട്ടത്തില്‍ നിര്‍ത്തി ഭയങ്കര സൗഹൃദം ഉള്ളതുപോലെ ഒക്കെ നടിക്കുമെങ്കിലും നമ്മള്‍ ശബ്ദിക്കാതിരിക്കാനുള്ള ഇവരുടെ ഒരു ശ്രമമാണ് അതെന്നും താരം പങ്ക് വക്കുന്നു. പക്ഷെ ഇതിനെ ഒക്കെ അതിജീവിച്ച് ഞാന്‍ ശബ്ദിക്കാന്‍ തുടങ്ങിയപ്പോഴാണ് തനിക്ക് പ്രശ്‌നങ്ങളുണ്ടായതെന്നും താരം പറയുന്നു.

പ്രധാന മീഡിയകളെയും വലിയ വലിയ ചാനലിനെ അടക്കം എല്ലാവരെയും അവര്‍ ഇന്‍ഫ്‌ലുന്‍സ് ചെയ്ത് വെച്ചിരിക്കുകയാണ്. വമ്പന്‍ സ്രാവുകള്‍ക്കെതിരെയാണ് ഞാന്‍ മത്സരിക്കുന്നത്. നമുക്ക് ജനങ്ങളെ ഉള്ളു. ജനങ്ങളെ ഇനി നമുക്ക് വേണ്ടി സംസാരിക്കാന്‍ ഉള്ളു. അതിനു വേണ്ടിയാണു നിരന്തരം പ്രശനങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുന്നകെതന്നും താരം കൂട്ടി്‌ചേര്‍ത്തു,


 
ഫെഫ്ക പോലൊരു യൂണിയന്റെ ജനറല്‍ സെക്രട്ടറിയായി ഇരുന്നിട്ട് ഉണ്ണികൃഷ്ണന്‍ എങ്ങനെ ഇങ്ങനെയൊരു പച്ചക്കള്ളം പറയാന്‍ പറ്റുന്നുവെന്നും താനുമായി  രണ്ടു തവണ മീറ്റിങ്ങില്‍ ഇരുന്നിട്ടിട്ടുണ്ടെന്ും ഇരുന്നില്ല എന്ന് അദ്ദേഹം പറയുമ്പോള്‍ അത് ഓര്‍മ്മപ്പെശകാണ് എന്ന് മാത്രമേ പറയാന്‍ പറ്റൂവൈന്നും താന്‍ തന്റെ നിലപാടില്‍ ഉറച്ച് നിന്ന് വമ്പന്‍ സ്രാവുകളുമായി മത്സരിക്കുകയാണെന്നും താരം പറയുന്നു.

Sandra Thomas about b unnikrishnan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES