പേരന്റിങ് അത്ര എളുപ്പമുള്ള പണിയല്ല .കുട്ടികളോട് സംസാരിക്കുന്നതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതും ബുദ്ധിമുട്ടുള്ളതുമായ കാര്യം . നിങ്ങള്‍ സംസാരിക്കുന്ന എന്തും കുട്ടികള്‍ അവര്‍ അതേപടി ഉള്‍ക്കൊള്ളുകയും അത് അവരുടെ വ്യക്തിത്വ വികസനത്തിന് വഴികാട്ടിയാകുകയും ചെയ്യും.
രക്ഷകര്‍ത്താവ് എന്ന നിലയില്‍ നിങ്ങള്‍ അവര്‍ക്ക് ഏറ്റവും മികച്ച മാതൃകയാകുക. ചിലപ്പോള്‍ നാം പറയാറുണ്ട് ,ഞാന്‍ ഇങ്ങനെ അല്ല ഉദ്ദേശിച്ചത് എന്ന്. രക്ഷകര്‍ത്താക്കളും, മുതിര്‍ന്നവരും കുട്ടികളോട് പറയാന്‍ പാടില്ലാത്ത 10 കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
നീ ഒരു മോശം കുട്ടിയാണ്
ഒരിക്കലും കുട്ടികളില്‍ നെഗറ്റീവ് ആയ ചിന്തകള്‍ കുത്തിവയ്ക്കാതിരിക്കുക .ഇത് അവരുടെ ആത്മവിശ്വാസം കെടുത്തും .കുട്ടികള്‍ നിഷ്‌കളങ്കരും ,നന്മയില്‍ വിശ്വസിക്കുന്നവരുമാണ് .അതിനാല്‍ അവരോട് എപ്പോഴും നന്നായിരിക്കുവാനും ,സന്തോഷവും ,പോസിറ്റീവ് ആയിരിക്കാനുമായി പറയുക .അവരുടെ മോശം വാക്കുകളും പ്രവര്‍ത്തിയും മറ്റുള്ളവരെയും വിഷമിപ്പിക്കും എന്ന് പറയുക.എന്നാല്‍ ഒരിക്കലും ഇത് നിന്നെ മോശം ആണ്‍കുട്ടി / പെണ്‍കുട്ടിയാക്കും എന്ന് പറയാതിരിക്കുക .
നേരിട്ടു 'ഇല്ല ' അഥവാ നോ പറയുക
പെട്ടെന്ന് നോ പറയുന്നത് നിങ്ങളുടെ കൊച്ചു രാജകുമാരനെ / കുമാരിയെ വളരെ വേദനിപ്പിക്കും .എപ്പോഴും നിങ്ങളില്‍ നിന്നും നോ കേള്‍ക്കുമ്പോള്‍ അത് അവരുടെ ആത്മവിശ്വാസം കെടുത്തുകയും ,നിങ്ങളിലുള്ള വിശ്വാസം നഷ്ട്ടപ്പെടുത്തുകയും ചെയ്യും .നിങ്ങള്‍ക്ക് അവരുടെ നടപടികള്‍ ഇഷ്ട്ടപ്പെടുന്നില്ലെങ്കില്‍ ,അവര്‍ക്ക് പല ഓപ്ഷനുകള്‍ കൊടുക്കുക .
എന്നോട് സംസാരിക്കണ്ട
നിങ്ങളും കുട്ടിയും തമ്മിലുള്ള ആശയവിനിമയത്തിന് ഒരിക്കലും തടസ്സം ഉണ്ടാക്കാതിരിക്കുക .ഒരിക്കലും അവരോടു സംസാരിക്കുകയോ തര്‍ക്കിക്കുകയോ ചെയ്യരുത് എന്ന് പറയാതിരിക്കുക .അവരുടെ ചോദ്യത്തിന് നിങ്ങളുടെ അഭിപ്രായം ഫ്രീയായി പറയുക .നിങ്ങളുടെ അഭിപ്രായത്തില്‍ അവര്‍ ഉറച്ചുനില്‍ക്കണമെന്നുണ്ടെങ്കില്‍ ,അവരോടു നിങ്ങള്‍ക്കെന്താണ് ചെയ്യേണ്ടത് ? എന്താണ് ഇതിന്റെ പ്രാധാന്യം എന്നതൊക്കെ ചോദിക്കുക .
എന്തുകൊണ്ട് സഹോദരനെപ്പോലെ ആകുന്നില്ല
ഒരിക്കലും കുട്ടികളെ അവരുടെ സഹോദരനോ / സഹോദരിയോ ആയി താരതമ്യപ്പെടുത്താതിരിക്കുക .ഇത് അവരില്‍ അസൂയ ഉണ്ടാക്കും .ഇത് കുട്ടികളില്‍ പരാജയ ഭാവം ഉണ്ടാക്കുകയും സഹോദരങ്ങള്‍ തമ്മില്‍ ഇഷ്ടക്കേട് ഉണ്ടാക്കുകയും ചെയ്യും .
എന്നെ ഒറ്റയ്ക്ക് വിടൂ
നിങ്ങള്‍ കുട്ടികള്‍ക്ക് എല്ലാമാണ് .നിങ്ങള്‍ അവരെ വിട്ടുപിരിയുമെന്നു ഒരിക്കലും പറയാതിരിക്കുക .അവര്‍ സ്‌നേഹിക്കപ്പെടുന്നില്ല എന്ന് തോന്നുന്ന രീതിയില്‍ ഒരിക്കലും അവരോടു പറയാതിരിക്കുക .
നിന്നെപ്പോലൊരു കുട്ടിയെ ആര്‍ക്കും വേണ്ട
ഒരു കുട്ടി പ്രശ്‌നം തനിയെ ഉണ്ടാക്കുന്നതല്ല .നാം ഒരു കുട്ടിയെ പ്രശ്നക്കാരനായി പറയുന്നു .ഇത് മാതാപിതാക്കളുടെ പ്രതിഫലനമാണ് .അവര്‍ എല്ലാ കാര്യങ്ങളും രക്ഷാകര്‍ത്താവില്‍ നിന്നോ.കൂട്ടുകാര്‍ ,കുടുംബം അല്ലെങ്കില്‍ ചുറ്റുപാടില്‍ നിന്നുമാണ് പഠിക്കുന്നത് .
നിനക്കിതു ചെയ്യാന്‍ കഴിയില്ല
നിങ്ങളുടെ കുട്ടിയുടെ ആത്മവിശ്വാസം ഒരിക്കലും തകര്‍ക്കാതിരിക്കുക .അവര്‍ക്ക് ഓരോ കാര്യവും ചെയ്യാന്‍ സമയമുണ്ട് .എന്നാല്‍ നിങ്ങള്‍ കരുതുന്നു ,അവര്‍ക്കു ചെയ്യാനാകില്ല എന്ന് .അവരെ വേദനിപ്പിക്കാതെ ചെയ്യാനായി അവസരങ്ങള്‍ കൊടുക്കുക .നിങ്ങളുടെ കുട്ടി അവനു ഒരു ഭാരമുള്ള കസേര ഉയര്‍ത്താന്‍ കഴിയും എന്ന് പറയുമ്പോള്‍ നിനക്കിതിന് പറ്റില്ല എന്ന് പറയാതെ ശ്രമിച്ചു നോക്കൂ.