കുഞ്ഞുമക്കളുടെ മോണകാട്ടിയുള്ള ചിരി ആരെയാണ് ആകര്‍ഷിക്കാത്തത്.പല്ല് വരുന്നുണ്ടോ വരുന്നുണ്ടോ എന്ന് ഓരോ ദിവസവും കാത്ത് കാത്ത് നില്‍ക്കുന്ന് മതാപിതാക്കള്‍ക്ക് ആദ്യത്തെ പല്ല് മുളച്ചുവരുന്ന കാഴ്ചയും മനോഹരം അതിലുപരി സന്തോഷം നല്‍കുന്നതുമാണ്.കുഞ്ഞിന് പല്ല് മുളയ്ക്കുമ്പോള്‍ തന്നെ അമ്മമാര്‍ ചില കാര്യങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തണം.അമ്മമാര്‍ക്ക് കുഞ്ഞുമകകളുടെ കുഞ്ഞിപ്പല്ലുകളെ കുറിച്ചുള്ള ആശങ്കകള്‍ ഒരിക്കലും തീരില്ല. കാരണം കുഞ്ഞിപ്പല്ലുകള്‍ വളരുമ്പോള്‍ തന്നെ ഏറെ ശ്രദ്ധ കൊടുത്തില്ലെങ്കില്‍ ഭാവിയില്‍ അത് പല്ലിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും.
ആറുമാസത്തില്‍ കുറഞ്ഞ പ്രായമുള്ള കുഞ്ഞിന്റെ നാവും മോണയും നിങ്ങളുടെ ചൂണ്ടുവിരലില്‍ വൃത്തിയുള്ള നനഞ്ഞ തുണി ചുറ്റിവേണം വൃത്തിയാക്കാന്‍. ദന്തവലയങ്ങളും പതിവായി വൃത്തിയാക്കണം.
ആദ്യമായി പല്ല് മുളച്ചു തുടങ്ങുമ്പോള്‍ പേസ്റ്റില്ലാതെ മൃദുവായ നാരുകളുള്ള ബ്രഷ് ഉപയോഗിച്ച് തേച്ചുകൊടുക്കുക. അതോടൊപ്പം, വൃത്തിയുള്ള നനഞ്ഞ തുണികൊണ്ട് മോണയും പല്ലും മസാജ് ചെയ്യുന്നത് തുടരുകയും ചെയ്യുക.
ഒരു വയസ്സാകുമ്പോള്‍ ദന്തഡോക്ടറെ കാണിക്കണം. പല്ലിന്മേലുള്ള വെളുത്തതോ തവിട്ട് നിറത്തിലുള്ളതോ ആയ പാടുകള്‍ ദന്തക്ഷയത്തിന്റെ സൂചനയാണ്. ഇങ്ങനെ കണ്ടാല്‍ ഉടന്‍ ചികിത്സ തേടേണ്ടതുണ്ട്. ഇല്ലെങ്കില്‍ അത്സ്ഥിര ദന്തങ്ങളെപ്പോലും കേടുവരുത്തും.
ദന്തഡോക്ടറുടെ നിര്‍ദേശപ്രകാരം ഒന്നര വയസ്സു മുതല്‍ 'ഫ്ലൂറൈഡ്' അടങ്ങിയതോ അല്ലാത്തതോ ആയ ബേബി ടൂത്ത്പേസ്റ്റുകള്‍ ഉപയോഗിച്ചുതുടങ്ങാം. വായില്‍ കുപ്പിപ്പാലോ പാനീയങ്ങളോ വെച്ച് കുട്ടിയെ ഉറങ്ങാന്‍ അനുവദിക്കരുത്. മൂന്ന് വയസ്സോടു കൂടി കുട്ടിയുടെ കുപ്പിപ്പാല്‍ കുടിക്കല്‍, വിരല്‍ വായിലിടല്‍ തുടങ്ങിയ ശീലങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കണം.
ദിവസവും രണ്ടുപ്രാവശ്യം പല്ല് തേപ്പിക്കണം. അതേസമയംതന്നെ കുട്ടി പേസ്റ്റ് വിഴുങ്ങുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം. 6-7 വയസ്സോടെ കുട്ടിക്ക് സ്വയം പല്ല് തേക്കാനാവും.