Latest News

നാളെ വിജയദശമി.. വിദ്യാരംഭം കുറിക്കുന്ന കുരുന്നുകളുടെയും പഠിക്കുന്ന കുട്ടികള്‍ ഉള്ള മാതാപിതാക്കളും ശ്രദ്ധിക്കാന്‍.

Malayalilife
 നാളെ വിജയദശമി.. വിദ്യാരംഭം കുറിക്കുന്ന കുരുന്നുകളുടെയും പഠിക്കുന്ന കുട്ടികള്‍ ഉള്ള മാതാപിതാക്കളും ശ്രദ്ധിക്കാന്‍.

നാളെയാണ് വിജയദശമി എന്ന വിദ്യ ആരംഭിക്കുന്ന ദിനം. മഹാനവമിയുടെ പിറ്റേ ദിവസമാണ് വിജയദശമി. കന്നിമാസത്തിലെ കൃഷ്ണാഷ്ടമി നാളില്‍ പൂജയ്ക്ക് വയ്ക്കുന്ന പാഠപുസ്തകങ്ങളും ഉപകരണങ്ങളും  ഒരു ദിവസത്തിന് ശേഷം വിജയദശമി നാളില്‍ പുറത്തെടുക്കും.കുട്ടിക്ക് അനുയോജ്യമായ മുഹൂര്‍ത്തം കുറിച്ച് വാങ്ങി നാവില്‍ ആദ്യാക്ഷരമെഴുതിക്കുന്ന സമ്പ്രദായമാണ് പണ്ടുകാലത്ത് കേരളത്തില്‍ നിലനിന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ എഴുത്തിനിരുത്തുന്നത് വിജയദശമി ദിനങ്ങളില്‍ മാത്രമായി ചുരുങ്ങി. വിജയദശമി നാളില്‍ നവമി ബാക്കിയുണ്ടെങ്കില്‍ അതും കഴിഞ്ഞ ശേഷമേ വിദ്യാരംഭം തുടങ്ങാവു എന്ന് മാത്രം. ഇതിനായി പ്രത്യേത മുഹൂര്‍ത്തം നോക്കേണ്ടതില്ല.

വിജയദശമി ദിവസം രാവിലെ കുളിച്ചു ശുദ്ധമായശേഷം പാര്‍ത്ഥനക്ക് ശേഷം പൂജ എടുക്കാം. അരച്ചെടുത്ത ചന്ദനത്തില്‍ തുളസിയില തൊട്ടു പുസ്തകത്തിലും ഉപകരണത്തിലും വച്ച് വേണം പൂജയെടുക്കാന്‍. പൂജയെടുത്ത ശേഷം ആദ്യം ഗണപതിയെയും വിദ്യാദേവതയായ സരസ്വതിയെയും ദക്ഷിണാമൂര്‍ത്തിയെയും നവഗ്രഹങ്ങളെയും ശ്രീകൃഷ്ണനെയും പൂജിക്കണം. കാരണം ബുദ്ധിയുടെ അധിപനായ ബുധനും ഗുരുവും കൃഷ്ണനാണ്.

അതിന് ശേഷം മണലിലോ ഉണക്കലരിയിലോ 'ഓം ഹരിശ്രീ ഗണപതായെ നമ:  അവിഘ്‌നമസ്തു  'എന്ന് മലയാള അക്ഷരമാല എഴുതണം. അതിന് ശേഷം പുസ്തകം പൂജ  വെച്ചവര്‍  അതിന്റെ ഒരു ഭാഗം വായിക്കണം. മുതിര്‍ന്നവര്‍ പുണ്യ ഗ്രന്ഥങ്ങള്‍ പകുത്തു വായിക്കാം . ഉപകരണങ്ങള്‍  പൂജ വെച്ചവര്‍ അത് ദേവി തന്നെ ഏല്‍പ്പിച്ച കര്‍മമെന്ന് മനസ്സില്‍ കരുതി ഉപയോഗിക്കുക.

ഹൈന്ദവാചാരങ്ങളില്‍ വിശ്വസിക്കുന്ന എല്ലാ മലയാളികളും ഓരോ പ്രദേശത്തേയും ജീവിത രീതിയുടെയും മറ്റും അടിസ്ഥാനത്തില്‍ ഗ്രന്ഥങ്ങള്‍ പണിയായുധങ്ങള്‍ എന്നിവ ദേവീ സന്നിധിയില്‍ പൂജിച്ച് വയ്ക്കുകയും വിജയദശമി ദിനം അവ പ്രാര്‍ത്ഥനയോടെ തിരികെ എടുക്കും. വിദ്യക്കും ജീവിതവൃത്തിക്കും അധിപയായ ദേവിയുടെ അനുഗ്രഹം നേടി എടുക്കുകയാണ് ഈ ആരാധനക്ക് പിന്നില്‍.

ഒക്ടോബര്‍ 7നു തിങ്കളാഴ്ച മധ്യകേരളത്തില്‍ പകല്‍ 12.43 നു ദശമി തുടങ്ങും. എന്നാല്‍ ഉദയത്തിന് ദശമി ബന്ധം വരുന്ന ഒക്ടോബര്‍  8 നാണ് വിജയദശമിയായി ആചരിക്കേണ്ടത്.  അന്ന് പകല്‍ 02.47 വരെയാണു ദശമിയുടെ ദൈര്‍ഘ്യം. അന്നു രാവിലെ കേരളത്തില്‍  തുലാരാശി തുടങ്ങുന്നത് 06.55നാണ്. അപ്പോള്‍ മുതല്‍ വൃശ്ചിക രാശി തീരുന്ന 11.08 വരെ പൂജ എടുപ്പിനും വിദ്യാരംഭത്തിന് ഉത്തമമാണ്. വിദേശരാജ്യങ്ങളില്‍ അവിടത്തെ ഉദയാല്‍പരം ഒരുമണിക്കൂര്‍ മുതല്‍ രണ്ടരമണിക്കൂര്‍ വരെ വിദ്യാരംഭം നടത്താം . ക്ഷേത്രങ്ങളിലോ പുണ്യ സങ്കേതങ്ങളിലോ വിദ്യാരംഭം നടത്തുന്നവര്‍ ഈ സമയക്രമം പാലിക്കണമെന്നു നിര്‍ബന്ധമില്ല.

Read more topics: # maha navami special feature
maha navami special feature

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES