Latest News

അവള്‍ എന്റെ കൂടെ നോമ്പെടുക്കും, ഞാന്‍ അമ്പലത്തിലും പോകും; നിസ്‌കാര ശേഷം മേഘയ്ക്ക് ബിസ്മില്ല ചൊല്ലി കൊടുത്തും നോമ്പ് മുറിച്ചും സല്‍മാനുള്‍-മേഘ ദമ്പതികളുടെ വീഡിയോ; ഞങ്ങളുടെ കേരളാ സ്റ്റോറി എന്ന് കുറിച്ച് പങ്ക് വച്ച വീഡിയോയ്ക്ക് കൈയ്യടി

Malayalilife
അവള്‍ എന്റെ കൂടെ നോമ്പെടുക്കും, ഞാന്‍ അമ്പലത്തിലും പോകും; നിസ്‌കാര ശേഷം മേഘയ്ക്ക് ബിസ്മില്ല ചൊല്ലി കൊടുത്തും നോമ്പ് മുറിച്ചും സല്‍മാനുള്‍-മേഘ ദമ്പതികളുടെ വീഡിയോ; ഞങ്ങളുടെ കേരളാ സ്റ്റോറി എന്ന് കുറിച്ച് പങ്ക് വച്ച വീഡിയോയ്ക്ക് കൈയ്യടി

സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച 'കേരള സ്റ്റോറി 2' സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയ പശ്ചാത്തലത്തില്‍, തങ്ങളുടെ മതസൗഹാര്‍ദ്ദപരമായ ജീവിതം പങ്കുവെച്ച് ശ്രദ്ധ നേടി മിനിസ്‌ക്രീന്‍ താരങ്ങളായ സല്‍മാനുള്‍ ഫാരിസും ഭാര്യ മേഘ സല്‍മാനും. ഇതാണ് തങ്ങളുടെ യഥാര്‍ത്ഥ 'കേരള സ്റ്റോറി' എന്ന് പറഞ്ഞ് നിരവധി സിനിമാ-രാഷ്ട്രീയ പ്രമുഖര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ഈ താരദമ്പതികളും തങ്ങളുടെ അനുഭവം പങ്കുവെച്ചത്. 

തന്റെ കൂടെ നോമ്പെടുക്കുന്ന മേഘയും, മേഘയോടൊപ്പം അമ്പലത്തില്‍ പോകുന്ന താനും ചേര്‍ന്നതാണ് തങ്ങളുടെ 'കേരള സ്റ്റോറി' എന്ന് ദമ്പതികള്‍ പങ്കുവെച്ച വീഡിയോയിലൂടെ പറയുന്നു. പ്രാര്‍ത്ഥനകള്‍ക്ക് ശേഷം മേഘയ്ക്ക് സല്‍മാന്‍ 'ബിസ്മില്ല' ചൊല്ലി കൊടുക്കുന്നതും, തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് നോമ്പ് മുറിക്കുന്നതുമായ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. 'അവള്‍ എന്റെ കൂടെ നോമ്പും എടുക്കും, ഞാന്‍ അവള്‍ടെ കൂടെ അമ്പലത്തിലും പോവും...ഇതാണ് ഞങ്ങളുടെ കേരളാ സ്റ്റോറി' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഈ വീഡിയോയുടെ വിവരണം ഇംഗ്ലീഷിലും ഹിന്ദിയിലും ലഭ്യമാക്കിയിട്ടുണ്ട്. 

ഈ ദമ്പതികളുടെ പരസ്പര സ്‌നേഹവും ബഹുമാനവും നിരവധി പേരുടെ പ്രശംസയ്ക്ക് പാത്രമായി. 'രണ്ട് വ്യത്യസ്ത മതങ്ങള്‍, എന്നാല്‍ പരസ്പരം പരിധികളില്ലാത്ത സ്‌നേഹവും ബഹുമാനവും', 'ഇവിടെ എനിക്ക് രണ്ടു മനുഷ്യരെ മാത്രം കാണാന്‍ സാധിക്കുന്നു.. സ്‌നേഹം മാത്രം കാണാന്‍ സാധിക്കുന്നു' എന്നിങ്ങനെയുള്ള നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശം പങ്കുവെക്കുന്ന ഇവരുടെ ജീവിതത്തെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തി. 

2025 ഫെബ്രുവരി 8-നാണ് സല്‍മാനുള്‍ ഫാരിസും മേഘ മഹേഷും വിവാഹിതരായത്. സീ കേരളത്തിലെ 'മിഴിരണ്ടിലും' എന്ന പരമ്പരയില്‍ നായികാ നായകന്മാരായി അഭിനയിച്ച ഇവര്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായിരുന്നു. ഇരുവരും കുട്ടിക്കാലം മുതല്‍ അഭിനയരംഗത്ത് സജീവമാണ്. ഇവരുടെ ഓണ്‍-സ്‌ക്രീന്‍ കെമിസ്ട്രി പോലെ തന്നെ യഥാര്‍ത്ഥ ജീവിതത്തിലെ ഒത്തുചേരലിനെയും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ ഇരുവരും തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്.
 

salmanu megha couples video

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES