Latest News

രാത്രി വൈകി ഉറങ്ങുന്നത് നല്ലശീലമായി കുട്ടികളെ പഠിപ്പിക്കരുത്; രണ്ടര മടങ്ങ് രോഗസാധ്യത വൈകി ഉറങ്ങുന്ന കുട്ടികളില്‍ കൂടുതലാണ്

Malayalilife
topbanner
രാത്രി വൈകി ഉറങ്ങുന്നത് നല്ലശീലമായി കുട്ടികളെ പഠിപ്പിക്കരുത്; രണ്ടര മടങ്ങ് രോഗസാധ്യത വൈകി ഉറങ്ങുന്ന കുട്ടികളില്‍ കൂടുതലാണ്

രാത്രി വൈകി ഉറങ്ങുന്നത് നല്ലശീലമായി കുട്ടികളെ ഒരിക്കലും പഠിപ്പിക്കരുത്. പ്രത്യേകിച്ചും കുട്ടികളില്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാന്‍ ഇത് കാരണമാകും.വൈകി ഉറങ്ങുന്നവര്‍ക്ക് ഹൃദ്രോഗവും ടൈപ്പ് 2 പ്രമേഹവും വരാനുള്ള സാധ്യത കൂടുതലാണ്. നേരത്തെ കിടന്ന് നേരത്തെ എഴുന്നേല്‍ക്കുന്നവരേക്കാള്‍ രണ്ടര മടങ്ങ് രോഗസാധ്യത വൈകി ഉറങ്ങുന്നവര്‍ക്കുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. രാത്രി ഉറങ്ങാന്‍ കിടക്കുന്നവര്‍ മദ്യം, മധുരം, ഫാസ്റ്റ് ഫുഡ് തുടങ്ങി അനാരോഗ്യമുള്ള ഭക്ഷണം ശീലമാക്കുന്നവരുമാണെന്ന് പഠനത്തില്‍ പറയുന്നു.

കുട്ടികളിലാണങ്കില്‍ അമിതമായി ഭക്ഷണം കഴിച്ചാല്‍ അത് അവരുടെ ശരീരത്തെ നന്നായി ബാധിക്കും. കുട്ടികള്‍ പഴങ്ങളും പച്ചക്കറികളും വളരെ കുറച്ചും ഊര്‍ജ്ജപാനീയങ്ങളും കഫീന്‍ അടങ്ങിയ ബിവറേജുകളും ധാരാളവും കഴിക്കും. വൈകി ഉറങ്ങുന്നവര്‍ക്ക് രക്ത സമ്മര്‍ദം അധികമാകാനുള്ള സാദ്ധ്യത കൂടുതലാണെന്നും പഠനങ്ങള്‍ പറയുന്നു. അഞ്ചുമണിക്കൂറില്‍ താഴേ ഉറങ്ങുന്ന യുവാക്കളില്‍ ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനം പറയുന്നത്. നമ്മുടെ കുഞ്ഞുങ്ങളുടെ ആരോഗ്യം നമ്മുടെ കൈകളിലാകണം എന്നതാണ്.

kids-late-night-sleeping-is-injurious-to-health

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES