ഷെന്‍ ടോം ചാക്കോയും വിന്‍ സി. അലോഷ്യസും പ്രധാന വേഷത്തിലെത്തുന്ന 'സൂത്രവാക്യം' സിനിമയുടെ ടീസര്‍ എത്തി. സിനിമയുടെ ടീസര്‍ തുടങ്ങുന്നതു ലഹരിക്കെതിരായ സന്ദേശം പങ്കുവച്ചുകൊണ്ടാണ്. യൂജിന്‍ ജോസ് ചിറമേല്‍ ആണ് സംവിധാനം.
ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായ ക്രിസ്റ്റോ ആയാണ് ഷൈന്‍ എത്തുന്നത്. സസ്‌പെന്‍സ് ത്രില്ലറായാണ് സിനിമ ഒരുക്കിയിരിക്കുന്നത്.യൂജിന്‍ ജോസ് ചിറമേല്‍ ആണ് ചിത്രത്തിന്റെ സംവിധാനം. തെലുങ്കിലെ പ്രമുഖ നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ സിനിമാബണ്ടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീകാന്ത് കണ്ട്‌റഗുല ആണ്. ശ്രീമതി കണ്ട്‌റഗുല ലാവണ്യ റാണി അവതരിപ്പിക്കുന്ന 'സൂത്രവാക്യ'ത്തില്‍ ഷൈന്‍ ടോം ചാക്കോയ്ക്കും വിന്‍സിക്കും ഒപ്പം ദീപക് പറമ്പോളും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
നിര്‍മാണം - ശ്രീകാന്ത് കന്ദ്രഗുല, യുജീന്‍ ജോസ് ചിറമ്മലിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനും തിരക്കഥാകൃത്തുമായ റെജിന്‍ എസ് ബാബുവാണ്. ഛായാഗ്രഹണം - ശ്രീരാം ചന്ദ്രശേഖരന്‍, സംഗീതം - ജീന്‍ പി ജോണ്‍സന്‍, എഡിറ്റിങ് നിതീഷ് കെ ടി ആര്‍.