സിനിമാ കുടുംബമായിരുന്നു നടന്‍ ജയം രവിയുടേത്. ആര്‍തിയുടേതും അങ്ങനെ തന്നെ. തമിഴിലെ പ്രശസ്ത നിര്‍മ്മാതാവാണ് ആര്‍തിയുടെ അമ്മ സുജാത. സിനിമയും സീരിയലുകളുമൊക്കെ നിര്‍മ്മിച്ച് സുജാത തിളങ്ങിനില്‍ക്കവേയാണ് ജയംരവി സിനിമയിലേക്കു കടന്നു വരുന്നതു തന്നെ. ബാലതാരമായും നായകനാകും മുമ്പ് സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായും ഒക്കെ പ്രവര്‍ത്തിച്ച നടന്റെ ആദ്യ ചിത്രമായിരുന്നു ജയം. അച്ഛന്‍ നിര്‍മ്മിച്ച ആദ്യ ചിത്രം തന്നെ വമ്പന്‍ ഹിറ്റായി മാറിയതിനു പിന്നാലെ ആ സിനിമയുടെ പേര് സ്വന്തം പേരില്‍ ചേര്‍ക്കുകയായിരുന്നു. രണ്ടു വര്‍ഷത്തിനിപ്പുറം 2005ല്‍ ജയം രവിയും ആര്‍തിയും പ്രണയത്തിലേക്ക് വീഴുകയും ചെയ്തു. സിനിമാ കുടുംബത്തിലുണ്ടായിരുന്നവര്‍ തമ്മില്‍ തുടങ്ങിയ അടുപ്പം പതുക്കെ പ്രണയത്തിലേക്ക് വീഴുകയായിരുന്നു.
ജയം രവി പ്രശസ്തനായി മാറിയതിനാല്‍ തന്നെ പുറത്തെവിടെയും ചുറ്റിക്കറങ്ങാനൊന്നും സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ രാത്രി ആരുമറിയാതെ വീടിന്റെ മതില്‍ചാടിയാണ് ആര്‍തിയെ കാണാന്‍ ജയംരവി എത്തിയിരുന്നത്. അങ്ങനെ മൂന്നു വര്‍ഷത്തോളം പ്രണയം മുന്നോട്ടു പോയപ്പോഴാണ് വീട്ടുകാര്‍ ഇതറിയുന്നത്.
ഈ വിവാഹത്തിന് ജയം രവിയുടെ വീട്ടുകാര്‍ക്കും ആര്‍തിയുടെ വീട്ടുകാര്‍ക്കും താല്‍പര്യമുണ്ടായിരുന്നില്ല. പ്രത്യേകിച്ചും ജയം രവിയുടെ അച്ഛന്. പക്ഷെ.. ആര്‍തിയെ മാത്രമേ വിവാഹം കഴിക്കൂ എന്ന ഒരൊറ്റ നിര്‍ബന്ധമായിരുന്നു ജയം രവിയ്ക്ക്. പതുക്കെ മക്കളുടെ ഇഷ്ടത്തിന് ഒപ്പം നില്‍ക്കുകയായിരുന്നു ഇരുവീട്ടുകാരും. അങ്ങനെ വമ്പന്‍ ആഘോഷങ്ങളുമായിട്ടായിരുന്നു ഇവരുടെ വിവാഹം. അതിനുശേഷം ഇങ്ങോട്ട് നല്ല ഭര്‍ത്താവായും അച്ഛനായും മകനായും മാതൃകാ ദമ്പതികളായുമൊക്കെ സോഷ്യല്‍ മീഡിയ വാഴ്ക്കിപ്പാടുകയായിരുന്നു ഇവര്‍ രണ്ടുപേരെയും. സോഷ്യല്‍ മീഡിയയില്‍ എന്റെ ക്യൂന്‍ എന്നായിരുന്നു എല്ലായ്പ്പോഴും ജയം രവി ആര്‍തിയെ വിശേഷിപ്പിച്ചിരുന്നത്. ജയം രവിയുടെ ഏതാനും സിനിമകള്‍ സംവിധാനം ചെയ്ത് ആര്‍തിയുടെ അമ്മയും മരുമകനുമായുള്ള ബന്ധം ഊട്ടിയുറപ്പിച്ചിരുന്നു.
2021ലായിരുന്നു ആ ചിത്രം പുറത്തിറങ്ങിയത്. അതിനു ശേഷം ജയം രവിയും ആര്‍തിയും തമ്മിലുള്ള ബന്ധത്തില്‍ വലിയ ഉലച്ചിലാണ് സംഭവിച്ചത്. പൊന്നിയന്‍ സെല്‍വം എന്ന ചിത്രത്തില്‍ ജയം രവി അഭിനയിച്ച ശേഷം ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കും അരികില്‍ നിന്നും പൂര്‍ണമായും അകലുകയായിരുന്നു ജയം രവി. പിന്നാലെ വന്ന വിവാഹവാര്‍ഷിക ആഘോഷത്തില്‍ ജയം രവി പങ്കെടുത്തിരുന്നില്ല. പകരം ആ സമയത്ത് ഗോവയില്‍ കൂട്ടുകാരിയ്ക്കൊപ്പം ആഘോഷത്തിലായിരുന്നു നടന്‍ ഉണ്ടായിരുന്നത്. ബിസിനസ് മാനേജ്മെന്റില്‍ പഠനം പൂര്‍ത്തിയാക്കി ആരംഗത്ത് ഉയരാനിരുന്ന ആര്‍തി എല്ലാം ഉപേക്ഷിച്ചത് ഭര്‍ത്താവിനും രണ്ടു മക്കള്‍ക്കും വേണ്ടിയായിരുന്നു. സിനിമാ നിര്‍മ്മാതാവിന്റെ മകളായതിനാല്‍ തന്നെ വിവാഹശേഷവും ആര്‍തിയെ തേടി അവസരങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ എ്ല്ലാം കുടുംബത്തിനു വേണ്ടി വേണ്ടെന്നു വച്ച ആര്‍തിയെ അടിമുടി ഉലച്ചുകളയുന്ന സംഭവമായിരുന്നു ഭര്‍ത്താവിന്റെ അകല്‍ച്ച.
രണ്ടു മക്കളേയും നെഞ്ചോടടക്കിപ്പിടിച്ച് കരഞ്ഞ ആര്‍തിയെ ആശ്വസിപ്പിക്കുവാന്‍ സിനിമാ പ്രവര്‍ത്തകരെല്ലാം ഒപ്പം നിന്നിരുന്നു. പിന്നാലെയാണ് ഏകദേശം 150 കോടി രൂപയുടെ ആസ്തിയുള്ള ആര്‍തിയുടെ അമ്മ ആ സ്വത്തിന്റെയെല്ലാം ഏക അവകാശിയായി മകള്‍ ആര്‍തിയെ മാറ്റിയത്. അതുപോലെ തന്നെ സുജാത തന്റെ മകളെ രണ്ടാമതും വിവാഹം കഴിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും വിവരങ്ങളുണ്ട്. അതിനെക്കുറിച്ചുള്ള പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും.