കുട്ടികളിലെ ചെവിവേദനയ്ക്ക് ബാഹ്യകര്‍ണത്തിലെയും മധ്യകര്‍ണത്തിലെയും അണുബാധയാണ്. ബാഹ്യകര്‍ണത്തിലെ പുറമേയുള്ള കാല്‍ഭാഗത്ത് ചെറിയ രോമങ്ങളും ഗ്രന്ഥികളും ഉണ്ട്. ഈ ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന ദ്രാവകവും ത്വക്കിലെ അടര്‍ന്നുപോകുന്ന കോശങ്ങളും എല്ലാം ചേര്‍ന്നാണ് ചെവിക്കായം ഉണ്ടാകുന്നത്.
ഇത് സംരക്ഷണപാടയായി അണുബാധയില്‍ നിന്ന് രക്ഷിക്കുന്നു. ചെവിക്കായം ഇല്ലാതെ വരുമ്പോഴും അന്യപദാര്‍ത്ഥങ്ങളായ പഞ്ഞി, കടലാസ്, പെന്‍സില്‍ തുടങ്ങിയവ അകത്തു കയറ്റിയാലും ചെവിയില്‍ ക്ഷതമേല്‍ക്കുമ്പോഴും അണുബാധയുണ്ടാകാം. ഈ അണുബാധയെ 'എക്സ്റ്റേണല്‍ ഒട്ടൈറ്റിസ്' എന്നാണ് പറയുന്നത്.
. മധ്യകര്‍ണത്തിലെ അനുബാധ
മധ്യകര്‍ണത്തിലെ അണുബാധയെ 'ഒട്ടൈറ്റിസ് മീഡിയ' എന്ന് പറയുന്നു. രാത്രി പെട്ടെന്ന് ചെവിവേദന കാരണം കുഞ്ഞ് പലപ്പോഴും കരയാറുണ്ട്. ചിലപ്പോള്‍ പനിയും ജലദോഷവും കാണും. ടിംപാനിക്സ്തരം ചുവന്ന് ഉളളില്‍ പഴുപ്പു കാരണം വീര്‍ത്തിരിക്കും. എന്നാല്‍ ചിലപ്പോള്‍ വേദനയോ, മറ്റ് ലക്ഷണങ്ങളോ ഇല്ലാതെ കേള്‍വിക്കുറവ് മാത്രം കണ്ടെന്നും വരാം.
മധ്യ കര്‍ണത്തെ ബാധിക്കുന്ന സിറസ് ഒട്ടൈറ്റിസ് മീഡിയയില്‍ പഴുപ്പ് കാണില്ല. പകരം മധ്യകര്‍ണത്തില്‍ വെള്ളം പോലുള്ള ദ്രാവകം നിറഞ്ഞാണ് പ്രശ്നം ഉണ്ടാവുക. പനിയോ, ചെവിവേദനയോ കാണില്ല. പക്ഷേ, കേള്‍വിക്കുറവ് കാണാം.
എക്സ്റ്റേണല്‍ ഒട്ടൈറ്റിസ്
ചെവിയില്‍ തൊടുമ്പോള്‍ അസഹ്യവേദന, ചെവിയുടെ പുറമേ ചുവന്ന നിറം, നീര്, ചെവിയുടെ അടിയിലും പുറകിലും ഗ്രന്ഥി വീര്‍ത്തുവരുക എന്നിങ്ങനെയാണ് എക്സ്റ്റേണല്‍ ഒട്ടൈറ്റിസിന്റെ ലക്ഷണങ്ങള്‍. ചെവിയില്‍നിന്ന് കട്ടിയുള്ള പഴുപ്പും ദ്രാവകവും ഒഴുകിവരും. വളരെ അപൂര്‍വമായി മുഖത്തെ ഞരമ്പിന് ശക്തിക്കുറവ്, തലകറക്കം എന്നീ ലക്ഷണങ്ങളും കാണാം.
എക്സ്റ്റേണല്‍ ഒട്ടൈറ്റിസ് പോലെ പൂര്‍ണമായ അണുബാധയല്ല. ഇത് ചെവിയെ ഭാഗികമായേ ബാധിക്കുകയുള്ളൂ. ചിലപ്പോള്‍ അസഹ്യമായ വേദനയും ഉണ്ടാകാം.<