Latest News

കൈ കാലുകള്‍ അനക്കാനും, തൊണ്ടയിലൂടെ ആഹാരമിറക്കാനും, ശ്രദ്ധിച്ചു കാര്യങ്ങള്‍ ചെയ്യാനും ഒരു ബാല്യത്തിലെന്നപോലെ അവന്‍ പഠിക്കുകയാണ്; തിരിച്ചു വരവിന്റെ പാതയിലെ വൈതരണികളെ ഓരോന്നായി നേരിട്ട് പതുക്കെ മുന്നോട്ടുള്ള യാത്രയില്‍;അവനു തിരിച്ചു വരാതിരിക്കാന്‍ ആവില്ല; രാജേഷ് കേശവിനെക്കുറിച്ച് സുഹൃത്തിന്റെ കുറിപ്പ്

Malayalilife
 കൈ കാലുകള്‍ അനക്കാനും, തൊണ്ടയിലൂടെ ആഹാരമിറക്കാനും, ശ്രദ്ധിച്ചു കാര്യങ്ങള്‍ ചെയ്യാനും ഒരു ബാല്യത്തിലെന്നപോലെ അവന്‍ പഠിക്കുകയാണ്; തിരിച്ചു വരവിന്റെ പാതയിലെ വൈതരണികളെ ഓരോന്നായി നേരിട്ട് പതുക്കെ മുന്നോട്ടുള്ള യാത്രയില്‍;അവനു തിരിച്ചു വരാതിരിക്കാന്‍ ആവില്ല; രാജേഷ് കേശവിനെക്കുറിച്ച് സുഹൃത്തിന്റെ കുറിപ്പ്

ഹൃദയാഘാതത്തെ തുടര്‍ന്ന് വെല്ലൂരില്‍ ചികിത്സയില്‍ കഴിയുകയാണ് രാജേഷ് കേശവ്. സിനിമയും, പരിപാടികളുമൊക്കെയായി മുന്നേറുന്നതിനിടയിലായിരുന്നു അദ്ദേഹം വീണുപോയത്. അപ്രതീക്ഷിതമായിരുന്നു ആ വീഴ്ച. രണ്ട് മാസത്തിലധികമായി അദ്ദേഹം ആശുപത്രിയിലാണ്. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം അദ്ദേഹത്തിനൊപ്പമുണ്ട്. പൂര്‍വ്വാധികം ശക്തിയോടെ രാജേഷ് തിരിച്ച് വരുന്നതിനായി കാത്തിരിക്കുകയാണ് ഞങ്ങള്‍ എന്നായിരുന്നു പ്രിയപ്പെട്ടവരെല്ലാം പറഞ്ഞത്. രാജേഷിന്റെ ആരോഗ്യത്തെക്കുറിച്ച് പറഞ്ഞുള്ള പ്രതാപ് ജയലക്ഷ്മിയുടെ പോസ്റ്റ് വീണ്ടും എത്തിയിരിക്കുകയാണ്.
 
രാജേഷിനെ വെല്ലൂരില്‍ കാണുമ്പോള്‍ എന്ന തലവാചകത്തോടെയാണ് പ്രതാപ് ജയലക്ഷ്മിയുടെ പോസ്റ്റ്. പഴയ പോലെ ആവേശം തുളുമ്പുന്ന പെര്‍ഫോമന്‍സുമായി രാജേഷ് തരിച്ചുവരുമെന്നും പ്രതാപ് കുറിക്കുന്നു. 

രാജേഷിനെ വെല്ലൂരില്‍ കാണുമ്പോള്‍..
ലോകം മുഴുവന്‍ ഓടി നടന്ന്, സ്റ്റേജുകളില്‍ തന്റെ വാക്‌ധോരണി കൊണ്ടും, പഞ്ച് ഡയലോഗു കൊണ്ടും താരങ്ങളെയും കാണികളെയും ആവേശ ഭരിതനാക്കിയവന്‍,സിനിമ ഒരു സ്വപ്നമായി കൊണ്ട് നടന്നവന്‍... ഇറങ്ങുന്ന എല്ലാ സിനിമകളും ആദ്യ ദിവസം തന്നെ കാണണമെന്ന് വാശിയുള്ളവന്‍പരിചയമുള്ളവരെയും ഇല്ലാത്തവരുടെയും പ്രൊജക്ടുകള്‍ അനൗണ്‍സ് ചെയ്യുമ്പോള്‍ ഒരേ ആവേശത്തോടെ അത് share ചെയ്തിരുന്നവന്‍... എന്നും എപ്പോഴും സിനിമ ആയിരുന്നു അവന്റെ എല്ലാം... stage shows അവനൊരു ലഹരി ആയിരുന്നു... സുഹൃത്തുക്കള്‍ അവന്റെ വീക്‌നെസ്സും.

അവനിപ്പോള്‍ ചുറ്റും നടക്കുന്നത് എന്താണെന്നു പഠിക്കുകയാണ്... അല്ലെങ്കില്‍ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അയാളെ വീണ്ടും ജീവിതം പഠിപ്പിക്കുകയാണ്.. കൈ കാലുകള്‍ അനക്കാനും, തൊണ്ടയിലൂടെ ആഹാരമിറക്കാനും, ശ്രദ്ധിച്ചു കാര്യങ്ങള്‍ ചെയ്യാനും ഒരു ബാല്യത്തിലെന്നപോലെ. വീണ്ടും വീണ്ടും ആവര്‍ത്തിച്ചു പറഞ്ഞു ഓരോന്നായി പഠിപ്പിക്കുന്ന, നിര്‍ബന്ധിച്ചു ചെയ്യിപ്പിക്കുന്ന ഈ രീതി നമുക്ക് അത്ര പരിചയമുള്ള കാര്യമല്ല..

കഴിഞ്ഞ രണ്ടു മാസത്തിലധികമായി ഇവിടെ നടക്കുന്നത് അതാണ്.തിരിച്ചു വരവിന്റെ പാതയിലെ വൈതരണികളെ ഓരോന്നായി നേരിട്ട് പതുക്കെ നമ്മുടെ രാജേഷ് മുന്നോട്ടുള്ള യാത്രയിലാണ്.. എത്ര നാള്‍ അല്ലെങ്കില്‍ എന്ന് എന്ന് നമുക്ക് പ്രവചിക്കാന്‍ കഴിയില്ല.. പക്ഷേ ഒന്നുണ്ട്... അവനു തിരിച്ചു വരാതിരിക്കാന്‍ ആവില്ല... അത്രയേറെ സ്വപ്നങ്ങളുടെ മല കയറുമ്പോഴാണ് അവന്‍ കിടപ്പിലായത്. ആ പാതയില്‍ ഞാനടക്കമുള്ള ഒരുപാട് പേരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ബന്ധിക്കപ്പട്ടിരിക്കുന്നു.

രാജേഷിന് എങ്ങനെയുണ്ടെന്നു എപ്പോഴും ചോദിക്കുന്നവരോടാണ്. അവന്‍ തിരിച്ചു വരാനുള്ള കഠിന പ്രയത്നത്തിലാണ്. അത് ശ്രമകരമാണ്, ഏറെ സമയം വേണ്ട ഒന്നാണ്.. ആ ശ്രമത്തിന് താങ്ങായി തണലായി കൂടെ നില്‍ക്കുന്നവരോട് എന്നും കടപ്പെട്ടിരിക്കുന്നു.. രാജേഷിന്റെ ചികിത്സാ ചിലവുകള്‍ ഭാരിച്ചതാണ്., അതറിഞ്ഞു അവന്റെ ഡിഗ്രി ക്ലാസ്സിലെ കൂട്ടുകാരുടെ കൂട്ടായ്മ ഒരു തുക collect ചെയ്തു രാജേഷിന്റെ പത്‌നിയുടെ പേരില്‍ അയച്ചു കൊടുത്തതടക്കമുള്ള നല്ല മനസ്സുകള്‍ ഇവിടെയുണ്ടെന്നത് എറെ സമാധാനം നല്‍കുന്നവയാണ്. അതിനു മുന്‍കൈ എടുത്ത Adv Kavitha Sukumaran , ശ്രീദീപ്, Shemim Sajitha Subair അടക്കുമുള്ള എല്ലാ നല്ല മനസ്സുകളോടും എന്നും സ്‌നേഹം 

ഇനിയും ചികിത്സ തുടരും... അവന്‍ തിരിച്ചു വരും... വീണ്ടും പഴയ പോലെ ആവേശം തുളുമ്പുന്ന പെര്‍ഫോമന്‍സുമായി...പ്രാര്‍ത്ഥനയും സ്‌നേഹവും... നമുക്കും തുടരാം . നന്ദി

rajesh keshav health update post on friend

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES