Latest News

കുട്ടിയ്ക്ക് ഉയരം കുറവാണോ; എങ്കില്‍ ചില വഴികളുണ്ട്; ഉയരം വെയ്ക്കാന്‍ ഇവയൊക്കെയാണ് മാര്‍ഗങ്ങള്‍..

Malayalilife
കുട്ടിയ്ക്ക് ഉയരം കുറവാണോ; എങ്കില്‍ ചില വഴികളുണ്ട്; ഉയരം വെയ്ക്കാന്‍ ഇവയൊക്കെയാണ് മാര്‍ഗങ്ങള്‍..

മാതാപിതാക്കളെ സംബന്ധിച്ച് കുട്ടികളുടെ ആരോഗ്യം ഏറെ പ്രധാനമാണ്. മാത്രമല്ല കുട്ടികളുടെ വളരുന്ന പ്രായമായതിനാല്‍ തന്നെ 
ഈ പ്രായത്തില്‍ തന്നെ ശാരീരികവും മാനസികവുമായ വളര്‍ച്ച പൂര്‍ത്തിയാകുകയും വേണം. അല്ലെങ്കില്‍ ആരോഗ്യപരമായ പല പ്രശ്‌നങ്ങളും കുട്ടികള്‍ക്ക് പിന്നീട് വന്നേക്കാം. ഒരു പ്രായം വരെ മാത്രമേ കുട്ടികള്‍ക്ക് ഉയരം വെക്കുകയുള്ളു. അതുകൊണ്ട് തന്നെ ഉയരം വയ്ക്കുന്ന ആ പ്രത്യേക പ്രായം ഏറെ പ്രധാനമാണ്. കാരണം ഒരു പ്രായം കഴിഞ്ഞാല്‍ കുട്ടികളില്‍,അതിപ്പോള്‍ ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും ഉയരം വയ്ക്കുന്നതു നില്‍ക്കും. ഇതുകൊണ്ടുതന്നെ ആ പ്രത്യേക പ്രായം വരെ കുട്ടികള്‍ക്ക് ഉയരം വയ്ക്കാനുള്ള എല്ലാ കാര്യങ്ങളും നടക്കുകയും വേണം.

തടി കൂട്ടാനും കുറയ്ക്കാനുമല്ല യഥാര്‍ത്ഥത്തില്‍ ബുദ്ധിമുട്ട്, മറിച്ച് ഉയരത്തിന്റെ കാര്യത്തിലാണ്. കുട്ടികളുടെ വളര്‍ച്ച എന്നു പറയുന്നത് അവര്‍ തടി വയ്ക്കുന്നതിലല്ല, ഉയരം വയ്ക്കുന്നതിലാണ്. അതായത് എല്ലിന്റെ വളര്‍ച്ച. ഉയരം പാരമ്പര്യമടക്കമുള്ള പല ഘടകങ്ങളേയും ആശ്രയിച്ചിരിയ്ക്കുന്ന ഒരു കാര്യം കൂടെയാണ്. എന്നാല്‍ പാരമ്പര്യത്തിന് പുറമേ ഭക്ഷണത്തിനും വ്യായാമത്തിനും മറ്റു പല ഘടകങ്ങള്‍ക്കും ഉയരം വെക്കുന്ന കാര്യത്തില്‍ പങ്കുണ്ട്. കാല്‍സ്യം, പ്രോട്ടീന്‍, ഓട്‌സ്, ക്യാരറ്റ്, തൈര്, തവിട് കളയാത്ത ധാന്യങ്ങള്‍, ഡ്രൈ നട്‌സ് ഫ്രൂട്‌സ്, വ്യായാമം, സ്വിമ്മിംഗ്, ഉറക്കം ഇവയെല്ലാമാണ് കുട്ടികളില്‍ ഉയരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍. 

കാല്‍സ്യം എല്ലിന്റെയും പല്ലിന്റെയും വളര്‍ച്ചയ്ക്കു പ്രധാനമാണ്. അതുകൊണ്ട് തന്നെ കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങള്‍, അതായത്
പാല്‍ പോലുള്ള ഭക്ഷണവസ്തുക്കള്‍ കുട്ടികള്‍ക്ക് കൊടുക്കുക. കാല്‍സ്യം മാത്രമല്ല പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളും ഉയരം വെയ്ക്കാന്‍ സഹായിക്കുന്നതാണ്. മുട്ട പോലെയുള്ള ഭക്ഷണങ്ങള്‍ കുട്ടികള്‍ക്കു നല്‍കുക. മുട്ട പുഴുങ്ങി കൊടുക്കുന്നതാണ് ഉത്തമം. മുട്ട പോലെ തന്നെ പ്രധാനമാണ് ചിക്കനും പയര്‍ വര്‍ഗങ്ങളും. അതേസമയം കുട്ടികള്‍ക്ക് അധികം താല്‍പര്യമില്ലാത്ത ഭക്ഷണമാണ് ഓട്‌സ് പക്ഷെ ഇതില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. കുട്ടികള്‍ക്ക് ഏറെ ആരോഗ്യപ്രദമായ ഭക്ഷണമായതിനാല്‍ ഓട്‌സും കുട്ടികളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ക്യാരറ്റും കുട്ടികള്‍ക്കു നല്‍കാവുന്ന നല്ല ഭക്ഷണമാണ്.
ക്യാരറ്റില്‍ വൈറ്റമിന്‍ എ പ്രോട്ടീനുകള്‍ ഉണ്ട്. ഇവ  ഉയരം പെട്ടെന്നു വര്‍ദ്ധിക്കാന്‍ സഹായിക്കും, ദിവസവും കുട്ടികള്‍ക്ക് ക്യാരറ്റ് ജ്യൂസ് ആയോ അല്ലാതെയോ നല്‍കുക. തൈരും,തവിട് കളയാത്ത ധാന്യങ്ങള്‍, ഡ്രൈ നട്‌സ് ഫ്രൂട്‌സ് എന്നിവയും ഉയരം വെയ്ക്കാന്‍ സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ്. 

ഭക്ഷണങ്ങള്‍ മാത്രമല്ല, ചില വ്യായാമങ്ങളും കളികളുമെല്ലാം കുട്ടികളുടെ എല്ലുവളര്‍ച്ചയ്ക്കും ഇതുവഴി ഉയരം വര്‍ദ്ധിക്കാനും കാരണമാകും.  വ്യായാമം എന്ന പോലെ തന്നെ കുട്ടികള്‍ക്ക് ഉയരം വെയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് സ്വിമ്മിംഗ്.

നല്ല ഭക്ഷണം വ്യായാമം എന്ന പോലെ തന്നെ പ്രധാനമാണ് നല്ല ഉറക്കവും. ഇത് കുട്ടികളുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. ശാരീരിക വളര്‍ച്ചയ്ക്കു മാത്രമല്ല, തലച്ചോറിന്റെ വികാസത്തിനും മാനസിക ആരോഗ്യത്തിനുമെല്ലാം ഏറെ പ്രധാനമാണ് ഉറക്കം. കുട്ടികള്‍ ദിവസവും  8 മുതല്‍ 9 മണിക്കൂര്‍ വരെയെങ്കിലും ഉറങ്ങണം. ഉയരം വെക്കുന്നതില്‍ ഉറക്കത്തിന് വലിയ പങ്കുണ്ട്.

increase the height of kids naturally

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES