കുട്ടികളുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ് മുലപ്പാല്‍ അതോടൊപ്പം തന്നെ മറ്റു പോഷകങ്ങളും ശരീരത്തില്‍ എത്തേണ്ടത് അത്യാവശ്യമാണ്. അല്പം കൂടി മുതിര്‍ന്ന കുട്ടികള്‍ക്ക് മുലപ്പാല്‍ നല്‍കുന്നതോടൊപ്പം തന്നെ പഴങ്ങളും പച്ചക്കറികളും ശീലമാക്കാം. കുട്ടികളുടെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യം വേണ്ട പോഷകങ്ങള്‍ ഉണ്ട്.വിറ്റാമിന്‍ സി ധാരാളം നിറഞ്ഞ ഓറഞ്ച് കുട്ടികള്‍ക്ക് കൊടുക്കുന്നതായി എന്തുകൊണ്ട് ആരോഗ്യത്തിന് വളരെ നല്ലതാണ്.
കുട്ടികളുടെ വളര്‍ച്ചയ്ക്ക് ധാരാളം ഇണറല്‍സും വിറ്റാമിനും ആവശ്യമാണ്. ഇതെല്ലാം ഒരുപോലെ ഓറഞ്ചില്‍ അടങ്ങിയിട്ടുണ്ട്. കുട്ടികളില്‍ എപ്പോഴും ഉണ്ടാകുന്ന ദഹന പ്രശ്‌നങ്ങള്‍ക്ക് ആശ്വാസമാണ് ഓറഞ്ച്. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കുട്ടികളെ വളരെയധികം തളര്‍ത്തുന്നു മലബന്ധം ഇല്ലാതാക്കുന്നതിനും പലപ്പോഴും സഹായിക്കുന്ന ഒന്നാണോ.
കുട്ടികളില്‍ ഇടയ്ക്കിടയ്ക്ക് ഓറഞ്ച് കൊടുക്കുന്നത് ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കും. കുട്ടികളില്‍ ഉണ്ടാകുന്ന കാല്‍സ്യത്തിന്റെ അഭാവം ഇല്ലാതാക്കാനും ഓറഞ്ചിന് കഴിയും മാത്രമല്ല കുട്ടികളില്‍ സ്ഥിരമായി ഉണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ ഓറഞ്ചിനെ കൊണ്ട് സാധിക്കും. കുട്ടികളിലെ ചുമയും പനിയും അല്പം ശ്രദ്ധിക്കേണ്ടത് തന്നെയാണ് എന്നാല്‍ ഇത്തരത്തിലുള്ള ഇന്‍ഫെക്ഷനെ ഇല്ലാതാക്കാന്‍ ഓറഞ്ച് കഴിക്കുന്നതിലൂടെ കഴിയുന്നു.
രോഗപ്രതിരോധശേഷി മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളില്‍ വളരെ കുറവാണ്. എന്നാല്‍ ഓറഞ്ച് കുട്ടികളില്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ വളരെയധികം മുന്നിലാണ്. കുഞ്ഞുങ്ങള്‍ക്ക് ഓറഞ്ച് കൊടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് വിഷാംശമില്ലാത്ത ഓറഞ്ച് തെരഞ്ഞെടുക്കേണ്ടതാണ്.