Latest News

'ഒരു ദിവസം, അവളെ വല്ലാതെ മിസ്സ് ചെയ്തു, കൂടെ ഉണ്ടായിരു ന്നെങ്കിലെന്ന് തോന്നി'; എനിക്ക് അവളെ അത്രമേല്‍ ആവശ്യമായിരുന്നു; വിവാഹചിത്രങ്ങള്‍ പങ്ക് വച്ച് കുറിപ്പുമായി വിജയ് ദേവരക്കൊണ്ട;  യഥാര്‍ഥ സ്നേഹമെന്തെന്ന് പഠിപ്പിച്ചയാളെന്ന് കുറിച്ച് ഭര്‍ത്താവിനെ പരിചയപ്പെടുത്തി രശ്മികയും; ആരാധകര്‍ കാത്തിരുന്ന വിവാഹചിത്രങ്ങള്‍ പുറത്ത് 

Malayalilife
'ഒരു ദിവസം,  അവളെ വല്ലാതെ മിസ്സ് ചെയ്തു, കൂടെ ഉണ്ടായിരു ന്നെങ്കിലെന്ന് തോന്നി'; എനിക്ക് അവളെ അത്രമേല്‍ ആവശ്യമായിരുന്നു; വിവാഹചിത്രങ്ങള്‍ പങ്ക് വച്ച് കുറിപ്പുമായി വിജയ് ദേവരക്കൊണ്ട;  യഥാര്‍ഥ സ്നേഹമെന്തെന്ന് പഠിപ്പിച്ചയാളെന്ന് കുറിച്ച് ഭര്‍ത്താവിനെ പരിചയപ്പെടുത്തി രശ്മികയും; ആരാധകര്‍ കാത്തിരുന്ന വിവാഹചിത്രങ്ങള്‍ പുറത്ത് 

തെന്നിന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം കാത്തിരുന്ന ആ വിവാഹ ചിത്രങ്ങള്‍ ഒടുവില്‍ പുറത്ത്. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് നടന്‍ വിജയ് ദേവരകൊണ്ടയും നടി രശ്മിക മന്ദാനയും വിവാഹിതരായി. ഹൈദരാബാദില്‍ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ വിവാഹചിത്രങ്ങള്‍ പുറത്തുവരാന്‍ ആരാധകര്‍ ഏറെ കാത്തിരിക്കേണ്ടി വന്നു. ഇപ്പോഴിതാ വിവാഹചിത്രങ്ങള്‍ക്കൊപ്പം വിജയ് പങ്കുവെച്ച ഹൃദയസ്പര്‍ശിയായ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. 

വികാരനിര്‍ഭരമായ വാക്കുകളോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്. 'ഒരു ദിവസം, ഞാന്‍ അവളെ വല്ലാതെ മിസ്സ് ചെയ്തു. അവള്‍ കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്റെ ദിവസം നന്നാകുമായിരുന്നു എന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള മിസ്സിംഗ്. അവള്‍ എന്റെ മുന്നിലിരുന്നിരുന്നെങ്കില്‍ കഴിക്കുന്ന ഭക്ഷണം കൂടുതല്‍ ആരോഗ്യകരമാകുമെന്നും, അവള്‍ ഒപ്പമുണ്ടായിരുന്നെങ്കില്‍ വ്യായാമം കൂടുതല്‍ എളുപ്പമാകുമെന്നും എനിക്ക് തോന്നി. എനിക്ക് അവളെ അത്രമേല്‍ ആവശ്യമായിരുന്നു. അങ്ങനെ, ഞാന്‍ എന്റെ ഉറ്റ സുഹൃത്തിനെ... എന്റെ ഭാര്യയെ കണ്ടെത്തി,' വിജയ് കുറിച്ചു. 

വിജയ് ദേവരകൊണ്ടയുമൊത്തുള്ള വിവാഹച്ചിത്രങ്ങള്‍ പങ്കുവച്ച് ഹൃദ്യമായ കുറിപ്പുമായി രശ്മിക മന്ദാനയും എത്തി, തന്റെ ഭര്‍ത്താവായ വിജയ് ദേവരകൊണ്ടയെ പരിചയപ്പെടുത്തുന്നു എന്ന കുറിപ്പോടെയാണ് രശ്മിക ചിത്രങ്ങള്‍ പങ്കുവെച്ചത്. യഥാര്‍ഥ സ്നേഹവും സമാധാനവും എന്താണെന്ന് തനിക്ക് മനസിലാക്കി തന്നതും ഇന്നത്തെ ഈ സ്ത്രീയായി തന്നെ മാറ്റിയതും വിജയ് ദേവരകൊണ്ടയാണെന്ന് രശ്മിക കുറിച്ചു. 
''പ്രിയ സ്‌നേഹിതരേ, നിങ്ങളെ പരിചയപ്പെടുത്തുന്നു, ഇതാ എന്റെ ഭര്‍ത്താവ്, മിസ്റ്റര്‍ വിജയ് ദേവരകൊണ്ട. എനിക്ക് യഥാര്‍ഥ സ്നേഹമെന്തെന്ന് പഠിപ്പിച്ചയാള്‍, സമാധാനം എന്തെന്ന് കാണിച്ചുതന്നയാള്‍..വലിയ സ്വപ്നങ്ങള്‍ കാണുന്നത് തെറ്റല്ലെന്നും, ചിന്തിക്കുന്നതിലും വളരെ വലുത് നേടാന്‍ കഴിവുണ്ടെന്നും എന്നും എന്നോട് പറഞ്ഞയാള്‍.ഹൃദയം തുറന്ന് നൃത്തം ചെയ്യാന്‍ ഒരിക്കലും തടസ്സം നിന്നില്ലാത്തയാള്‍, സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യുന്നത് ഏറ്റവും നല്ല കാര്യമാണെന്ന് കാണിച്ചുതന്നയാള്‍, , വിശ്വസിക്കൂ, ഈ മനുഷ്യനെക്കുറിച്ച് എനിക്കൊരു പുസ്തകം തന്നെ എഴുതാനാകും

ഞാനെന്നും സ്വപ്നം കണ്ടിരുന്ന സ്ത്രീയായി ഞാന്‍ മാറിയിരിക്കുന്നു, കാരണം ഇന്നത്തെ ഈ സ്ത്രീയായി എന്നെ മാറ്റിയത് നിങ്ങളാണ്! ഞാന്‍ ശരിക്കും അനുഗ്രഹീതയായിരിക്കു. വിജ്ജു, നിന്നോടുള്ള എന്റെ ഇഷ്ടം വിവരിക്കാന്‍ എനിക്ക് എപ്പോഴും വാക്കുകള്‍ കണ്ടെത്താന്‍ കഴിയുന്നില്ല. ഞാന്‍ അത് നിന്നോട് എപ്പോഴും പറയാറുണ്ട്. പക്ഷേ നിനക്കറിയാമോ, പെട്ടെന്ന് എന്റെ എല്ലാ നേട്ടങ്ങള്‍ക്കും, വിഷമങ്ങള്‍ക്കും, സന്തോഷത്തിനും, സങ്കടത്തിനും, ജീവിതത്തിനുമെല്ലാം ഇപ്പോള്‍ ഒരു അര്‍ഥം കൈവന്നിരിക്കുന്നു - അതിനുകാരണം എന്റെ കൂടെ നീ ഉണ്ട് എന്നതാണ് - എല്ലാത്തിനും സാക്ഷിയായി... എല്ലാത്തിന്റെയും ഏറ്റവും വലിയ ഭാഗമായി! നിന്റെ ഭാര്യയാകുന്നതിലും നിന്റെ ഭാര്യ എന്ന് വിളിക്കപ്പെടുന്നതിലും ഞാന്‍ വളരേയധികം ആവേശത്തിലാണ്! 

ഇപ്പോള്‍ ആഘോഷത്തിന്റെ സമയമാണ്. നമുക്ക് ഒരുമിച്ച് ഏറ്റവും മനോഹരമായ ജീവിതം നയിക്കാം! ഞാന്‍ നിന്നെ സ്നേഹിക്കുന്നു.''-രശ്മിക കുറിച്ചത് ഇങ്ങനെയാണ്.

ദീര്‍ഘനാളായി ഇരുവരും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും താരങ്ങള്‍ ഇതിനോടൊന്നും പ്രതികരിച്ചിരുന്നില്ല. വിവാഹവേദിയിലെ ഫോട്ടോകള്‍ക്കും മറ്റും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ അതീവ രഹസ്യമായാണ് ചടങ്ങുകള്‍ നടന്നത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. 'ഗീത ഗോവിന്ദം', 'ഡിയര്‍ കൊമ്രേഡ്' തുടങ്ങിയ ചിത്രങ്ങളിലെ ഇരുവരുടെയും കെമിസ്ട്രിക്ക് പിന്നാലെ ജീവിതത്തിലും ഇവര്‍ ഒന്നിക്കണമെന്നായിരുന്നു ആരാധകരുടെ ആഗ്രഹം. ആ ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് ആരാധകലോകം

ഒന്‍പത് വര്‍ഷം നീണ്ടുനിന്ന സൗഹൃദത്തിന് ഒടുവില്‍ ആയിരുന്നു വിജയ്‌യും രശ്മികയും വിവാഹിതരായത്. ഇരുവരുടെയും വളരെ അടുത്ത 230 കുടുംബാംഗങ്ങള്‍ക്കും പ്രത്യേക വിശിഷ്ട വ്യക്തികള്‍ക്കും മാത്രമേ വിവാഹത്തിലേക്ക് ക്ഷണമുള്ളൂ. മാധ്യമങ്ങള്‍ക്കും വിവാഹവേദിയിലേക്ക് വിലക്കുണ്ട്. മാത്രമല്ല, വിവാഹ ഫോട്ടോകള്‍ ചോരാതിരിക്കാന്‍ മൊബൈല്‍ കാമറയ്ക്കും കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.രാജസ്ഥാനിലെ ഉദയ്പുരിലുള്ള പഞ്ചനക്ഷത്ര റിസോര്‍ട്ടിലായിരുന്നു ഇരുവരുടേയുംവിവാഹം. ആന്ധ്രയുടെ പരമ്പരാഗത ആചാരപ്രകാരമാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. മൂന്ന് ദിവസം നീണ്ടുനിന്ന വിവാഹാഘോഷത്തിന്റെ ഭാഗമായി ഹല്‍ദി, സംഗീത് ചടങ്ങുകളുമുണ്ടായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഹൈദരാബാദില്‍ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം

Rashmika Mandanna Vijay Deverakonda Wedding note

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES