നമ്മുടെ കുഞ്ഞുങ്ങള്‍ ആരോഗ്യത്തോടെ ഇരിക്കണം എന്നതാണല്ലോ ഏവര്‍ക്കും പ്രധാനപ്പെട്ട കാര്യം. പ്രണികള്‍ കുഞ്ഞുങ്ങളെ കടിക്കാതെ നോക്കാണം.കൊതുകുകടി കഴിയുന്നതും ശരീരം മൂടിപ്പൊതിയുന്ന വസ്ത്രങ്ങള്‍ നല്‍കി ഒരു പരിധിവരെ പരിഹരിക്കാവുന്നതാണ്. കൊതുകു തിരികളോ മാറ്റുകളോ ഉപയോഗിക്കരുത്. കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ കൈകാലുകളിലെ തുറന്നിട്ട ഭാഗങ്ങളില്‍ നേര്‍ത്ത രീതിയില്‍ പുരട്ടിക്കൊടുക്കാം. അല്ലാതെ കുഞ്ഞുങ്ങള്‍ക്ക് അസുഖം വരുന്ന അല്ലങ്കില്‍ ഭാവിയില്‍ അസുഖം വരാന്‍ സാധ്യതയുള്ള ഒന്നും ഉപയോഗിക്കരുത്.
കൊതുകുവലകള്‍ ഉപയോഗിക്കാവുന്നതാണ്. മറ്റുതരം പ്രാണികള്‍ കടിച്ചാല്‍, കടിച്ച ഭാഗത്ത് അവയുടെ മുള്ളുകള്‍ ഉണ്ടെങ്കില്‍ സൂക്ഷ്മതയോടെ എടുത്തുകളയണം. ഐസ് വച്ച് തണുപ്പിക്കുന്നത് വളരെ ആശ്വാസകരമാണ്. തേനീച്ച കുത്തിയ ഭാഗത്തു ചെറിയ ഉള്ളി അരച്ചു കെട്ടിവയ്ക്കാം. ഉള്ളിയുടെ ക്ഷാരസ്വഭാവം തേനീച്ചയുടെ അമ്ലവിഷത്തിനെതിരെ പ്രവര്‍ത്തിക്കും. കടന്നല്‍ കുത്തിയ ഭാഗത്തു തണുത്ത വെള്ളം കൊണ്ടു നന്നായി കഴുകിയശേഷം നേര്‍ത്ത വിനാഗിരി ലായനിയോ ചെറുനാരങ്ങാനീരോ കൊണ്ടു നനച്ച തുണി വച്ചുകെട്ടുക.
കടുത്ത വേദനയും നീരും വരികയാണെങ്കില്‍ വിദഗ്ധ ചികിത്സ ആവശ്യമായിവന്നേക്കാം. ഉറുമ്പുകള്‍ കുത്തിവയ്ക്കുന്നത് ഫോര്‍മിക് ആസിഡ് ആണ് കടിയേറ്റ ഭാഗങ്ങള്‍ തണുത്ത വെള്ളത്തില്‍ കഴുകി ഐസ് വയ്ക്കുക. ചെറിയ ഉള്ളി അരച്ചു പുരട്ടാം. ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതാണ് ഏറ്റവും നല്ലത്.