Latest News

വല്യ ആളുകൾക്കു മാത്രമല്ല കുട്ടികൾക്കും വരാം മരണകാരണമായ ഹൃദയാഘാതം; ഇത് ഒരു പരിധി വരെ തടയാനും സാധിക്കും

Malayalilife
വല്യ ആളുകൾക്കു മാത്രമല്ല കുട്ടികൾക്കും വരാം മരണകാരണമായ ഹൃദയാഘാതം; ഇത് ഒരു പരിധി വരെ തടയാനും സാധിക്കും

മ്മൾ മരിക്കുന്നതിന്റെ അടുത്ത് വരെ പോയിട്ട് തിരിച്ചു വരുന്ന അവസ്ഥയാണ് ഹൃദയാഘാതം. ഹൃദയപേശികളിലേക്ക് ആവശ്യത്തിന് രക്തം എത്താതിരിക്കുന്നതു കാരണം ഹൃദയപേശികൾ നശിക്കുന്ന അസ്ഥയാണ് ഹൃദയാഘാതം എന്ന പേരിൽ അറിയപ്പെടുന്നത്. ഹൃദയപേശികളിൽ രക്തമെത്തിക്കുന്ന കൊറോണറി ധമനികളിൽ തടസ്സമുണ്ടാകുന്നതിനാലാണ് ഇതു സംഭവിക്കുന്നത്. പെട്ടെന്നുണ്ടാകുന്ന നെഞ്ചുവേദനയും, ശ്വാസം മുട്ടൽ, ഓക്കാനം, ഛർദ്ദി, നെഞ്ചിടിപ്പ്, വിയർപ്പ്, വ്യാകുലത എന്നീ ലക്ഷണങ്ങളുമാണുണ്ടാകുന്നത്. സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കുറവ് രോഗലക്ഷണങ്ങളേ പ്രത്യക്ഷപ്പെടാറുള്ളൂ. ശ്വാസം മുട്ടൽ, തളർച്ച, ദഹനസംബന്ധമായ പ്രശ്നമുള്ളതുപോലെ തോന്നുക എന്നിവയാണ് സ്ത്രീകളിൽ സാധാരണ കാണപ്പെടുന്ന ലക്ഷണങ്ങൾ. 

പ്രായഭേദമന്യേ എല്ലാവർക്കും വരുന്ന ഒരു അസുഖമാണ് ഇത്. മുപ്പതോ നാല്‍പ്പതോ കഴിഞ്ഞവര്‍ക്ക് മാത്രം വരുന്ന ഒന്നാണ് ഹാര്‍ട്ട് അറ്റാക്ക് എന്ന നമ്മുടെ ധാരണകളെ തെറ്റിക്കുന്നതാണ് ഈ അറിവുകൾ. ഹൃദയധമനികളില്‍ ഉണ്ടാകുന്ന തട‌സ്സങ്ങളോ ഹൃദയത്തിലെ വൈദ്യുതതരംഗങ്ങളിലെ തകരാറുകളോ മൂലം ഹൃദയസ്പന്ദനത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ മരണത്തിന് വരെ കാരണമായേക്കാം എന്നാണ് പഠനങ്ങൾ. ജന്‍മനാല്‍ തന്നെ ചില കുട്ടികളില്‍ ഹൃദയത്തിന് തകരാറുകള്‍ കണ്ടു വരാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഗര്‍ഭാവസ്ഥയില്‍ തന്നെ ശിശുവിന് ഏതെങ്കിലും തരത്തിലുള്ള ഹൃദയതകരാര്‍ ഉണ്ടോ എന്ന് കണ്ടെത്താന്‍ സാധിക്കും. ഹൃദയത്തിന്റെ ഘടനാപരമായ പ്രശ്നങ്ങളാണ് സാധാരണയായി കുട്ടികളില്‍ കണ്ടു വരുന്നത്. ജനിച്ചു വീഴുന്ന കുഞ്ഞിന്റെ ഹൃദയമിടിപ്പ് സ്റ്റെതസ്കോപ്പ് വച്ചു നോക്കിയും എക്കോ കാര്‍ഡിയോഗ്രാഫിയിലൂടെയും മനസ്സിലാക്കാവുന്നതാണ്. തകരാര്‍ ഉണ്ടെങ്കില്‍ ആദ്യമേ തന്നെ ചികിത്സ തുടങ്ങി അത് ഭേദമാക്കാവുന്നതേയുള്ളു.

നെഞ്ചുവേദനയോ ശ്വാസതടസ്സമോ ഉള്ള ഏതൊരു കുട്ടിയെയും ഒരു ഡോക്ടറെ കാണിക്കുകയും ഇസിജി/എക്കോകാര്‍ഡിയോഗ്രാം എടുക്കുകയും വേണം. രണ്ടും നോര്‍മലാണെങ്കില്‍ കുട്ടിക്ക് കാര്യമായ കുഴപ്പമുണ്ടാകില്ല. എന്നാല്‍, ഇസിജി/എക്കോകാര്‍ഡിയോഗ്രാം എന്നിവയില്‍ എന്തെങ്കിലും അസ്വഭാവികത കാണുന്നുവെങ്കില്‍, കൂടുതല്‍ വിലയിരുത്തലിനായി കുട്ടിയെ കാര്‍ഡിയോളജിസ്റ്റിനെ കാണിക്കണം. അതുപോലെ കൃത്യമായ വ്യായാമം, ആരോഗ്യകരമായ ശരീരഭാരം, പുകവലിക്കാതിരിക്കുക എന്നിങ്ങനെയുള്ള ആരോഗ്യകരമായ ജീവിതശൈലിയും കുട്ടികളെ ശീലിപ്പിക്കണം. 

ഹൃദയധമനികളിൽ അസുഖമുണ്ടായിരിക്കുക, വാർദ്ധക്യം, പുകവലി, രക്താതിമർദ്ദം, ചില തരം കൊഴുപ്പുകൾ രക്തത്തിൽ കൂടുതലായി കാണപ്പെടുക, ഹൈ ഡെൻസിറ്റി ലൈപോപ്രോട്ടീൻ ഇനത്തിൽ പെട്ട കൊളസ്റ്ററോൾ ആവശ്യത്തിനുണ്ടാവാതിരിക്കുക, പ്രമേഹം, വ്യായാമക്കുറവ്, പൊണ്ണത്തടി, വൃക്കകളുടെ അസുഖങ്ങൾ, അമിതമായി മദ്യപിക്കുക, മയക്കുമരുന്നുകൾ ഉപയോഗിക്കുക, സ്ഥിരമായി മാനസികസമ്മർദ്ദമുണ്ടാവുക എന്നിവയെല്ലാം ഹൃദയാഘാതമുണ്ടാവാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്.

heart attack health children avoid care

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES