ഒരു കുഞ്ഞിന്റെ ആഹാരത്തെ കുറിച്ച് പറയുമ്പോള്‍ ആദ്യം സൂചിപ്പിക്കേണ്ടത് മുലപ്പാലിനെ കുറിച്ചാണ്. ഒരമ്മയ്ക്ക് കുഞ്ഞിന് നല്‍കാവുന്ന ഏറ്റവും മികച്ച വാക്സിനാണ് മുലപ്പാല്‍. കുഞ്ഞ് ജനിച്ച് മണിക്കൂറുകള്‍ക്കകം തന്നെ മുലപ്പാല്‍ നല്‍കേണ്ടതാണ്. കുഞ്ഞിന്റെ മാനസിക, ശാരീരിക വളര്‍ച്ചയ്ക്ക് മുലപ്പാല്‍ അനിവാര്യ ഘടകമാണ്.
2. കുഞ്ഞിന് മുലപ്പാല്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
അമ്മ ഇരുന്നു മാത്രമേ കുഞ്ഞിനെ മുലയൂട്ടാന്‍ പാടുള്ളു. ഒരിക്കലും കിടന്നു കൊണ്ട് കുഞ്ഞിനെ മുലയൂട്ടാന്‍ പാടില്ല. കിടന്ന് മുലയൂട്ടുമ്പോള്‍ മലപ്പാല്‍ മൂക്കിലോ, ചെവിയിലോ കടന്ന് പിന്നീട് കുഞ്ഞിന് മറ്റ് ശാരീരിക പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. പാല്‍ കൊടുത്ത ശേഷം കുഞ്ഞിന്റെ മുതുകില്‍ പതുക്കെ തട്ടി വയറിനുള്ളില്‍ അടിഞ്ഞു കൂടിയ ഗ്യാസ് പുറത്ത് കളയേണ്ടതാണ്.
3. കുഞ്ഞുങ്ങളില്‍ എപ്പോള്‍ മുതല്‍ കട്ടി ആഹാരം നല്‍കിത്തുടങ്ങാം?
ആറ് മാസം പ്രായമായ കുട്ടികള്‍ക്ക് മുലപ്പാലിനോടൊപ്പം കട്ടി ആഹാരങ്ങള്‍ കൊടുത്തു തുടങ്ങാം. കുറുക്ക്, ഏത്തപ്പഴം പുഴുങ്ങി ഉടച്ചത്, മുട്ടയുടെ മഞ്ഞ, വിവിധ തരം ഫലവര്‍ഗങ്ങള്‍, തുടങ്ങിയവ ഈ പ്രായത്തില്‍ നല്‍കാം. കുഞ്ഞിന് അരി, ഗോതമ്പ് തുടങ്ങിയ ആഹാരങ്ങള്‍ പരിചയപ്പെടുത്തി തുടങ്ങേണ്ട പ്രായം കൂടിയാണ് ഇത്. കുട്ടികള്‍ക്ക് ആവശ്യം കലോറി അടങ്ങിയ ഭക്ഷണങ്ങളാണ്. പ്രോട്ടീന്‍, ഫാറ്റ്, കാര്‍ബോഹൈഡ്രേറ്റ് എന്നി ഘടകങ്ങള്‍ കുഞ്ഞുങ്ങളിലെ ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തിയിരിക്കണം.
4. കുഞ്ഞിന് കട്ടി ആഹാരം കൊടുത്ത് ശീലിപ്പിക്കുന്നത് എങ്ങനെ?
തികച്ചും ശാന്തമായ അന്തരീക്ഷത്തിലിരുന്ന് വേണം കുഞ്ഞിന് ഭക്ഷണം നല്‍കാന്‍. നിര്‍ബന്ധിച്ചോ, ബലം പ്രയോഗിച്ചോ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ പാടില്ല. കട്ടി ആഹാരം കുഞ്ഞുങ്ങളുടെ തൊണ്ടയില്‍ കുടുങ്ങാന്‍ സാധ്യത ഉള്ളതിനാല്‍ കുറുക്കു രൂപത്തിലുള്ളവ കൊടുത്ത് വേണം തുടങ്ങാന്‍. പുതിയ ആഹാര ശൈലിയുമായി കുഞ്ഞ് പൊടുത്തപ്പെട്ട് തുടങ്ങിയാല്‍ മുതിര്‍ന്ന ആളുകള്‍ കഴിക്കുന്ന ഏത് ഭക്ഷണവും കുഞ്ഞിനെ പരിചയപ്പെടുത്താവുന്നതാണ്.
കുഞ്ഞ് ആവശ്യപ്പെടുന്നത് അനുസരിച്ചാണ് ഭക്ഷണം നല്‍കേണ്ടത്. അളവ് കുറച്ച് പല തവണകളായി വിവിധ തരം ഭക്ഷണം നല്‍കുന്നതും കുഞ്ഞിന് ആഹാരത്തിലുള്ള താത്പര്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.