Latest News

ഭക്ഷണം കൃത്യസമയത്ത് നല്‍കുക; ടിവി മൊബൈല്‍ ഫോണ്‍ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക; മാതാപിതാക്കള്‍ കുഞ്ഞുങ്ങള്‍ക്ക് പകര്‍ന്നു നല്‍കേണ്ട ആരോഗ്യശീലങ്ങള്‍ ഇവയാണ്

Malayalilife
 ഭക്ഷണം കൃത്യസമയത്ത് നല്‍കുക; ടിവി മൊബൈല്‍ ഫോണ്‍ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക; മാതാപിതാക്കള്‍ കുഞ്ഞുങ്ങള്‍ക്ക് പകര്‍ന്നു നല്‍കേണ്ട ആരോഗ്യശീലങ്ങള്‍  ഇവയാണ്

പോഷക ഗുണങ്ങളുള്ള ഭക്ഷണം കഴിക്കണം കിട്ടികള്‍ എന്നാലെ അവരുടെ ആരോഗ്യം നല്ലാതായിരിക്കു. കുട്ടികള്‍ക്ക് പ്രധിരോധശേഷിയുണ്ടാകൂ.പല നിറത്തിലുള്ള ഭക്ഷണം കഴിക്കണമെന്നു പറയുന്നത് വെറുതേയല്ല. നിരവധി പോഷകങ്ങള്‍ അവയില്‍ അടങ്ങിയിട്ടുണ്ട്. മഴവില്‍ നിറത്തിലുള്ള ഭക്ഷണത്തിന്റെ ഗുണങ്ങള്‍ കുഞ്ഞുങ്ങള്‍ക്കായി തിരഞ്ഞെടുക്കുക. ഇവയുടെ ഗുണങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് മനസിലാക്കി കൊടുക്കാനും മറക്കരുത്.

കുട്ടികള്‍ക്ക് ഭക്ഷണം കൃത്യസമയത്ത് നല്‍കുക. വലുതാകുമ്പോഴും ഈ ശീലം കുട്ടികള്‍ പിന്തുടരും. ആരോഗ്യപരമായ പ്രഭാതഭക്ഷണങ്ങള്‍ നല്‍കുക. ഇതു ശരീരത്തില്‍ കൂടുതല്‍ ഊര്‍ജം ഉത്പാദിപ്പിക്കും. അതോടൊപ്പം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുകയും ഗുരുതര രോഗങ്ങളെ അകറ്റുകയും ചെയ്യും.

എല്ലാ കുട്ടികള്‍ക്കും കായികവിനോദങ്ങളോട് താല്‍പര്യമുണ്ടാകണമെന്നില്ല. എന്നാല്‍ അവര്‍ക്ക് ഇഷ്ടമുള്ള വിനോദങ്ങള്‍ക്ക് അവരെ പ്രോത്സാഹിപ്പിക്കുക. അവര്‍ ആസ്വദിച്ചു ചെയ്യുന്ന ശാരീരിക പ്രവര്‍ത്തനങ്ങള്‍ അവരെ ആരോഗ്യവാന്മാരാക്കും.

ടിവി, മൊബൈല്‍ ഫോണ്‍ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. ഇവയുടെ അമിത ഉപയോഗം നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. സ്‌കൂളിലെ മോശം പ്രകടനം, പെരുമാറ്റ പ്രശ്നങ്ങള്‍, ശ്രദ്ധക്കുറവ്, അമിതവണ്ണം, പൊണ്ണത്തടി, ഉറക്കപ്രശ്നങ്ങള്‍, ഉറക്കമില്ലായ്മ എന്നിവയ്ക്ക് കാരണമാകും. ടിവി, മൊബൈല്‍ ഫോണ്‍ എന്നിവയ്ക്ക് പകരം വായനാശീലം കുട്ടികളില്‍ വളര്‍ത്തിയെടുക്കുക. ദിവസവും വ്യായാമം ശീലിപ്പിക്കുക.

Read more topics: # food habit,# kids
food habit, kids

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES