1990 കളില്‍ സഹനടിയായും നായികയായും അഭിനയിച്ചിരുന്ന താരമാണ് ഉഷ ടിടി എന്ന ഉഷ തെങ്ങിന്‍തൊടിയില്‍.നഗരത്തില്‍ സംസാര വിഷയം , കാട്ടിലെ താടി തേവരുടെ ആന പൊന്നരഞ്ജനം എന്നീ ചിത്രങ്ങളിലൂടെയൊക്കെ നിറഞ്ഞിരുന്ന താരം പഞ്ചാബി ഹൗസ്, ആലിബാബ ആറരക്കള്ളന്മാര്‍ തുടങ്ങിയ ജനപ്രിയ ചിത്രങ്ങളുടെ ഭാഗമായിരുന്നു. എന്നാല്‍ ഇതിന് ശേഷം, അഭിനയത്തില്‍ നിന്ന് ഉഷ ഒരു ഇടവേള എടുത്തിരുന്നു. പിന്നീട് താരം കൂടുതലും അഭിനയിച്ചത് സീരിയലുകളില്‍ ആയിരുന്നു.
നടിക്കെതിരെ മുമ്പ് ഏറെ വിമര്‍ശനങ്ങള്‍ ഉണ്ടായത് മുമ്പും നടി ത്‌ന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇത് ചര്‍ച്ചയാവുകയും ചെയ്തിരുന്നു.'അഗ്‌നിനിലാവ്' എന്ന സിനിമയില്‍ ഒരു സീന്‍ ചെയ്തതിന് വലിയ രീതിയിലുളള വിമര്‍ശനങ്ങള്‍ ഉണ്ടായിരു്ന്നതായി നടി തുറന്ന് പറഞ്ഞിരുന്നു. സീനില്‍ മാമൂക്കോയ, ജഗതി ശ്രീകുമാര്‍, ജഗദീഷ് തുടങ്ങിയവരുമുണ്ടായിരുന്നെങ്കിലും തനിക്ക് മാത്രമാണ് ഇന്നും ചീത്തപ്പെര് എന്നാണ് നടി ഒരിക്കല്‍ പങ്ക് വച്ചത്്.
ഇപ്പോളിതാ തനിക്ക് എതിരെ വരുന്ന മോശം കമന്റുകളെ കുറിച്ചും വ്യാജ ആരോപണങ്ങളെ കുറിച്ചും ഏറ്റവും പുതിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ഉഷ.എത്രയോ വലിയ ലെജന്‍ഡ് ആയ മോഹന്‍ലാല്‍ എന്ന മഹാനടന് പോലും ഇതിനേക്കാള്‍ എന്തെല്ലാം കാര്യങ്ങള്‍ കേള്‍ക്കേണ്ടി വരുന്നു. മമ്മൂക്ക കേള്‍ക്കുന്നുണ്ട്. സകലരും കേള്‍ക്കുന്നു. നന്മ ചെയ്തവരും തിന്മ ചെയ്തവരും കേള്‍ക്കുന്നുണ്ട്. കാരണം ജോലിയും കൂലിയും ഇല്ലാത്തവര്‍ക്ക് മറ്റുള്ളവരെ ദ്രോഹിച്ച് കിട്ടുന്ന ഒരു ആത്മസംതൃപ്തി ഉണ്ട്. അവര്‍ അതുകൊണ്ട് ജീവിക്കുന്നു.
എന്നെ സംബന്ധിച്ച് ഞാന്‍ ഒരാളെയും ഭയപ്പെട്ടിട്ടില്ല. കാരണം ഞാന്‍ ഭയന്ന് ജീവിച്ചാലും ഞാന്‍ മരിക്കും ഭയക്കാതെ ജീവിച്ചാലും ഞാന്‍ മരിക്കും. മരണം നമുക്ക് സ്ഥായിയായ ഭാവമാണ്. അപ്പോള്‍ പിന്നെ നമ്മള്‍ പറയാനുള്ള കാര്യങ്ങള്‍ ഉള്ളതുപോലെ തുറന്നു പറഞ്ഞ് ജീവിച്ചാല്‍ പോരെ. ആരെയാണ് പേടിക്കേണ്ടത്.
ഞാന്‍ പട്ടിണി കിടക്കുന്ന സമയത്ത്, എന്റെ ഭര്‍ത്താവ് മരിച്ച സമയത്ത് എന്റെ മക്കള്‍ക്ക് ഒരു നേരത്തെ ആഹാരമോ ഒരു പാക്കറ്റ് ബിസ്‌ക്കറ്റോ കൊണ്ടുവന്നു തന്നിട്ടാണ് എന്നെ വിരല്‍ ചൂണ്ടുന്നത് എങ്കില്‍ ഞാനത് കേള്‍ക്കാന്‍ തയ്യാറാണ്. എന്നെ നിരന്തരമായി ഇന്‍സള്‍ട്ട് ചെയ്താല്‍ ഞാന്‍ ചിരിച്ച് മാറിപ്പോകും എന്ന് വിചാരിക്കരുത്. എന്നിലെ ശക്തി പെട്ടെന്ന് പ്രകോപിതയാവും.നിരന്തരമായി നമ്മളെ ഒരാള്‍ ഉപദ്രവിച്ചാല്‍ എന്റെ ശബ്ദമൊക്കെ മാറും. എനിക്കത് നിയന്ത്രിക്കാന്‍ പറ്റാറില്ല. എന്റെ ഗുരുക്കന്മാരും സന്യാസിമാരും എന്നോട് ചോദിച്ചിട്ടുണ്ട് മുന്‍കോപി ആണല്ലേ, ഒന്ന് ശാന്തമായിക്കൂടെ എന്ന്. നിലനില്‍പ്പിനു അത് വളരെ അത്യാവശ്യമാണെങ്കിലും എനിക്ക് ശാന്തമാവാന്‍ പറ്റിയിട്ടില്ല' എന്നാണ് ഉഷ പറഞ്ഞത്
ആസൂത്രിതമായി നടത്തുന്നതാണിതെന്നും തന്നെ ഇത് ബാധിക്കില്ലെന്നും ഉഷ പറയുന്നു. അമ്മ അസോസിയേഷനില്‍ ഞാന്‍ അവസാനം പോയത് തല മൂടിയാണ്. കാരണം മീഡിയ ക്യാമറയുമായി വന്ന് ഇവരെ അറിയുമോ എന്നെല്ലാം ചോദിക്കും. എന്താണ് അറിയാനുള്ളത്. പണ്ടെപ്പോഴോ അഭിനയിച്ച സിനിമകളിലെ ഭാ?ഗങ്ങള്‍ വെട്ടിയെടുത്ത് ഇവര്‍ ഇതല്ലേ എന്ന് പറയുമ്പോള്‍ അതില്‍ എന്ത് അര്‍ത്ഥമാണുള്ളതെന്നും നടി ചോദിക്കുന്നു.
നമ്മള്‍ അഭിനയിക്കുകയാണ് 1987-88 കാലത്തില്‍ അഭിനയിച്ച എല്ലാ നടീ നടന്‍മാരും അഭിനയിക്കുന്നത് പോലെയേ ഞങ്ങളും അഭിനയിച്ചിട്ടുള്ളൂ. രണ്ട് മണിക്കും മൂന്ന് മണിക്കും പടം ഇടുന്നു എന്ന് പറയും. അതൊന്നും നമ്മളല്ല. അത് കാണാനും നമ്മുടെ മുഖം കാണിക്കും ബാക്കിയെല്ലാം വിദേശികളുടെയും മറ്റും ദൃശ്യങ്ങള്‍ വെട്ടിയെടുത്താണ് നൂണ്‍ ഷോകള്‍ കാണിച്ചിരുന്നത്. അത് പോലും തിരിച്ചറിയാന്‍ പറ്റാത്ത ഒരു കൂട്ടും ജനതയാണ് നമുക്ക് ചുറ്റിലും എന്ന് ഉഷ പറയുന്നു.
എനിക്ക് സങ്കടമില്ല. ഞാന്‍ ഒറ്റയ്ക്ക് മാര്‍ക്കറ്റില്‍ പോകുന്നുണ്ട്. നിങ്ങളില്‍ ഒരാളായി ഞാന്‍ ജീവിക്കുന്നു. ആളുകള്‍ക്ക് സന്തോഷമേയുള്ളൂ. ചേച്ചീ, അമ്മേ എന്നീ വിളികളാണ്. പക്ഷെ ഒരു പറ്റം ആളുകള്‍ എന്നെ ടാര്‍?ഗറ്റ് ചെയ്യുന്നുണ്ട്. അത് ഇന്നും ഇന്നലെയുമില്ല. ഒരേ പോലെയുള്ള കമന്റുകളായിരിക്കും വരിക. ഒരു കോള്‍ പോകും. അവളുടെ ഇന്റര്‍വ്യൂ വന്നിട്ടുണ്ടെന്ന്. താഴെ കുറേ കമന്റുകള്‍ അപ്പോള്‍ വരുമെന്നും ഉഷ തെങ്ങിന്‍തൊടിയില്‍ പറഞ്ഞു.
മകനെതിരെ ടെലിവിഷന്‍ രംഗത്ത് നടന്ന നീക്കങ്ങളെക്കുറിച്ചും നടി പങ്ക് വച്ചു.
ഫൈവ് ഫിം?ഗേഴ്‌സ് എന്ന സീരിയലിലൂടെ മലയാള സീരിയല്‍ രം?ഗത്ത് തരം?ഗം സൃഷ്ടിച്ച നടനാണ് രഞ്ജിത്ത് രാജ്. എന്നാല്‍ പിന്നീട് അധികം സീരിയലുകളില്‍ രഞ്ജിത്തിനെ കണ്ടിട്ടില്ല. ഇതിനെക്കുറിച്ച് അമ്മ കൂടിയായ താരം പങ്ക് വച്ചത്.
മുപ്പത്തിയെട്ടോളം സീരിയല്‍ ചെയ്തിട്ടുണ്ട്. വില്ലനും ഹീറോയുമൊക്കെയായി. എന്റെ കുല ദൈവത്തെ ഞാന്‍ കുമ്പിട്ടപ്പോഴും എന്റെ വസ്ത്ര ധാരണം മാറിയപ്പോഴും എന്റെ സിനിമയും എന്റെ മകന്റെ സീരിയലും പോയി. ഞങ്ങളെ ഒന്ന് ഒതുക്കി. സത്യം തുറന്ന് പറഞ്ഞാല്‍ നമ്മളെ അവിടെ നിന്നും മാറ്റുമല്ലോ. ഒരിക്കല്‍ അവന്‍ അഭിനയിക്കാന്‍ വേണ്ടി പോവുകയാണ്. എന്റെ ഭാര്യ എന്നോ മറ്റോ പേരുള്ള ഒരു നല്ല സീരിയലില്‍ ഫ്‌ലവേഴ്‌സില്‍ അഭിനയിച്ച് കൊണ്ടിരിക്കുമ്പോള്‍ രാവിലെ അവനോട് വരേണ്ട, രഞ്ജിത്തിനെ മാറ്റി എന്ന് പറഞ്ഞ് കോള്‍ വരുന്നു
ഞാനവന്റെ മുഖത്ത് നോക്കിയപ്പോള്‍ ആ കുട്ടിയുടെ മുഖം കാണണമായിരുന്നു. എന്നിലെ അമ്മയാണ് ഉണര്‍ന്നത്. എന്താടാ എന്ന് ചോദിച്ചു. പോകണ്ടാ എന്ന് പറഞ്ഞെന്ന് അവന്‍. വണ്ടിയിറക്ക് നമുക്ക് കന്യാകുമാരിക്ക് വിടാം എന്ന് പറഞ്ഞു. എന്റെ മകന്റെ സമനില ഞാന്‍ പിടിച്ച് നിര്‍ത്തിയേ പറ്റൂ. സാധാരണ ഒരു ജോലി നഷ്ടപ്പെടുന്നത് പോലെയല്ല. വെള്ളിത്തിരയില്‍ സൂപ്പര്‍സ്റ്റാര്‍ പോലെ തിളങ്ങി നിന്ന മകനെ അടിവേരോടെ പറിച്ചെറിയുമ്പോള്‍ അവന്റെ മനസിന്റെ വേദന നമ്മള്‍ കാണണം.
പിന്നീട് അവനും മടുത്തു. അവന്റെ ഭാര്യ നേരത്തെ അയര്‍ലന്റിലേക്ക് പോയതാണ്. അവനും പോയി. അവന്‍ ക്രിക്കറ്റും മറ്റുമായി സന്തോഷത്തോടെ കഴിയുന്നു. ഡ്യൂട്ടിയുണ്ട്. ബാക്കിയുള്ള സമയം മുഴുവന്‍ ക്രിക്കറ്റാണ്. നല്ല അസ്സല്‍ പ്ലേയറാണ്. ഇവിടെ ഒരു ക്രിക്കറ്റ് ടീമില്‍ നിന്ന് പോലും മാറ്റിയതാണ്. അവന്‍ ആ നാട്ടില്‍ പോയി ക്രിക്കറ്റില്‍ അച്ചീവ് ചെയ്ത് മെഡലുമായി നില്‍ക്കുമ്പോള്‍ അമ്മയെന്ന നിലയില്‍ ഇതില്‍ പരം സന്തോഷം മറ്റൊന്നില്ലെന്നും ഉഷ തെങ്ങിന്‍തൊടിയില്‍ പറഞ്ഞു.
ചെറിയപ്രായത്തില്‍ കുടുംബത്തില്‍ നിന്നുണ്ടായ മോശം അനുഭവങ്ങളെക്കുറിച്ചും നടി വ്യക്തമാക്കി.ചെറിയപ്രായത്തിലായിരുന്നു വിവാഹം. അധികം വൈകാതെ തന്നെ രണ്ട് മക്കളുമുണ്ടായി.എന്റെ പതിനെട്ടാം വയസിലാണ് ഭര്‍ത്താവിന് ഒരു അപകടം സംഭവിച്ച് മരിച്ചത്. പിന്നെ പോരാടിയാണ് ജീവിച്ചത്.ചെന്നൈയിലെ ഒരു ബ്യൂട്ടിപാര്‍ലറില്‍ ജോലിക്കെത്തിയതോടെയാണ് ചില മാ?റ്റങ്ങള്‍ സംഭവിച്ചത്.
ബ്യൂട്ടിപാര്‍ലറിലെത്തിയ സംവിധായകനാണ് എന്നെ സിനിമയിലേക്ക് കൊണ്ടുപോയതെന്നും താരം പറയുന്നു. ഭര്‍ത്താവ് മരിച്ചതിനുശേഷം വളരെ കഷ്ടപ്പെട്ടാണ് ഞാന്‍ ജീവിച്ചതെന്നും നടി പറയുന്നു.