Latest News

നിങ്ങളോട് എന്നും എനിക്ക് ബഹുമാനം മാത്രം...'; സാക്ഷാല്‍ ആക്ഷന്‍ ഇതിഹാസം ജാക്കി ചാനെ നേരില്‍ കണ്ട അനുഭവം തുറന്നുപറഞ്ഞ് നടന്‍ ഹൃത്വിക് റോഷന്‍; സൂപ്പര്‍ ഭായ് എന്ന് കമെന്റുകള്‍ 

Malayalilife
 നിങ്ങളോട് എന്നും എനിക്ക് ബഹുമാനം മാത്രം...'; സാക്ഷാല്‍ ആക്ഷന്‍ ഇതിഹാസം ജാക്കി ചാനെ നേരില്‍ കണ്ട അനുഭവം തുറന്നുപറഞ്ഞ് നടന്‍ ഹൃത്വിക് റോഷന്‍; സൂപ്പര്‍ ഭായ് എന്ന് കമെന്റുകള്‍ 

അമേരിക്കയിലെ അവധിക്കാലം ആഘോഷിക്കുന്നതിനിടെ ബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക് റോഷന്‍ ലോകപ്രശസ്ത ആക്ഷന്‍ ഇതിഹാസം ജാക്കി ചാനുമായി കൂടിക്കാഴ്ച നടത്തി. ബെവര്‍ലി ഹില്‍സിലെ ഒരു ഹോട്ടലിന് പുറത്തുവെച്ചാണ് ഇരുവരും ആകസ്മികമായി കണ്ടുമുട്ടിയത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ ഹൃത്വിക് തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. 

ജാക്കി ചാനോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച ഹൃത്വിക്, ലോകോത്തര ആക്ഷന്‍ താരത്തോടുള്ള തന്റെ ആദരവ് പ്രകടിപ്പിക്കുന്ന രീതിയിലുള്ള കുറിപ്പും ഒപ്പം നല്‍കിയിട്ടുണ്ട്. താന്‍ ഒരു ആക്ഷന്‍ ഹീറോയായി അറിയപ്പെടുമ്പോഴും, ജാക്കി ചാന്റെ അര്‍പ്പണബോധത്തെയും പ്രകടനത്തെയും വിനയത്തോടെ ബഹുമാനിക്കുന്നു എന്ന് ചിത്രങ്ങള്‍ക്ക് താഴെ അദ്ദേഹം കുറിച്ചു. 

നിലവില്‍ നടി സബ ആസാദിനൊപ്പം യു.എസില്‍ അവധിയാഘോഷിക്കുകയാണ് ഹൃത്വിക് റോഷന്‍. സിനിമ നിര്‍മ്മാണ രംഗത്തേക്കും താരം ചുവടുറപ്പിക്കുകയാണ്. 'സ്റ്റോം' എന്ന ത്രില്ലര്‍ സീരീസ് നിര്‍മ്മിച്ചാണ് അദ്ദേഹം ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ അരങ്ങേറ്റം കുറിക്കുന്നത്. പ്രൈം വീഡിയോയുമായി സഹകരിച്ചാണ് ഈ സംരംഭം.
 

Hrithik Roshan meets Jackie Chan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES