Latest News

ദേഷ്യക്കാരായ കുട്ടികളോട് നിങ്ങള്‍ എങ്ങനെയാണ് പ്രതികരിക്കുന്നത്? പ്രശ്‌നക്കാരായ കുട്ടികളോട് അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ വരട്ടെ; അമിതവാശിക്കാരായ കുട്ടികളോട് ആവശ്യം മന:ശാസ്ത്രപരമായ സമീപനമെന്ന് വിദഗ്ദ്ധര്‍

Malayalilife
ദേഷ്യക്കാരായ കുട്ടികളോട് നിങ്ങള്‍ എങ്ങനെയാണ് പ്രതികരിക്കുന്നത്? പ്രശ്‌നക്കാരായ കുട്ടികളോട് അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ വരട്ടെ; അമിതവാശിക്കാരായ കുട്ടികളോട് ആവശ്യം മന:ശാസ്ത്രപരമായ സമീപനമെന്ന് വിദഗ്ദ്ധര്‍

ഏതുനേരവും വഴക്കാളിയായ ചില കുഞ്ഞുങ്ങളുണ്ട്. അമ്മയുടെ മുടിയില്‍പ്പിടിച്ച് വലിച്ചും അച്ഛനെ ചവിട്ടിയും സദാ പ്രശ്നക്കാരായ കുഞ്ഞുങ്ങളെ എങ്ങനെയാണ് നിയന്ത്രിക്കുക? ദേഷ്യപ്പെട്ടും ചിലപ്പോള്‍ തല്ലിയും കുഞ്ഞുങ്ങളെ വരുതിയില്‍ വരുത്താന്‍ ശ്രമിക്കുന്നവരുണ്ടാകാം. എന്നാല്‍, എത്ര കൊണ്ടാലും പഠിക്കാത്തവരാണെങ്കിലോ?

ഇത്തരം കുട്ടികളോട് മനഃശ്ശാസ്ത്രപരമായ സമീപനമാണ് വേണ്ടതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. അവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുകയും അവര്‍ പോലുമറിയാതെ അവരെ നേര്‍വഴിക്ക് നയിക്കുകയും വേണം. നയത്തില്‍ വേണം ഇത്തരം കുട്ടികളോട് ഇടപെടാന്‍. കുട്ടികള്‍ക്കൊപ്പം ദേഷ്യം മാതാപിതാക്കളും പ്രകടിപ്പിക്കാന്‍ തുടങ്ങിയാല്‍ പ്രശ്നം വഷളാവുകയേയുള്ളൂ.

എപ്പോഴും വഴക്കുണ്ടാക്കുന്ന കുട്ടികള്‍ക്ക് അത്തരമൊരു മോശം സ്വഭാവം തങ്ങള്‍ക്കുണ്ടെന്ന തോന്നല്‍ സ്വയം ജനിപ്പിക്കുകയും വേണം. അങ്ങനെ വരുമ്പോള്‍ പതുക്കെ അതില്‍നിന്ന് പിന്തിരിയാനുള്ള ശ്രമം അവരുടെ ഭാഗത്തുനിന്നും ഉണ്ടാകും. ഇത്തരം കുട്ടികളോട് എല്ലാക്കാര്യത്തിലും 'നോ' പറയാതെ, അവര്‍ക്ക് സ്വയം കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്ന തരത്തിലേക്ക് വളര്‍ത്താനുള്ള ശ്രമവും വേണം.

എല്ലാത്തവണയും നോ പറഞ്ഞാല്‍ വഴക്കാളിയായ കുട്ടികളില്‍ അത് കൂടുതല്‍ വാശി വളര്‍ത്തുകയേ ഉള്ളൂ. മറിച്ച്, എന്തുകൊണ്ടാണ് നോ പറയുന്നതെന്ന് അവര്‍ക്ക് ബോധ്യപ്പെടുകയാണെങ്കില്‍ അടുത്ത തവണ അതാവര്‍ത്തിക്കാതിരിക്കാന്‍ കുട്ടികള്‍ തന്നെ ബോധവാന്മാരാകും. ആവശ്യപ്പെടുന്നതെല്ലാം അംഗീകരിക്കാതെ, ചിലത് അംഗീകരിച്ചും മറ്റു ചിലകാര്യങ്ങളില്‍ നോ പറഞ്ഞും അവരെ നയത്തില്‍ കൊണ്ടുവരണമെന്നും മനഃശാസ്ത്രജ്ഞര്‍ പറയുന്നു.

വാശിക്കാരായ കുട്ടികളോട് അതേ നാണയത്തില്‍ പ്രതികരിക്കാന്‍ നില്‍ക്കുന്നത് അപകടമാണ്. മറി്ച്ച് അവരോട് സ്നേഹത്തോടെ പെരുമാറുക. അവരുടെ ആഗ്രഹം നിറവേറ്റിക്കൊടുക്കാന്‍ കഴിയാത്തതാണെങ്കില്‍ എന്തുകൊണ്ടെന്ന് പറഞ്ഞ് മനസ്സിലാക്കുക. നോ പറയുന്നതിന് മുമ്പ് വേറെന്തെങ്കിലും വഴിയില്‍ കുട്ടിയുടെ ആഗ്രഹം സാധിക്കാനാകുമോ എന്ന് മാതാപിതാക്കളും സ്വയം ചിന്തിക്കുക. ഇതൊക്കെ പതുക്കെ ഫലം കണ്ടുതുടങ്ങുമെന്ന് മനഃശാസ്ത്രജ്ഞര്‍ പറയുന്നു. 

Read more topics: # parenting
parenting feature about handling violent children

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES