മലയാള സീരിയല്‍ ലോകത്ത് മനോഹരമായ കണ്ണുകളുള്ള നടിമാര്‍ ഏറെയുണ്ടെങ്കിലും പൂച്ചക്കണ്ണ് അങ്ങനെയാര്‍ക്കും തന്നെയില്ല. എന്നാല്‍ പച്ചനിറത്തിലുള്ള കൃഷ്ണമണിയുമായി ഒരു വില്ലത്തി ലുക്കില്‍ മഴ തോരും മുന്‍പേ എന്ന പുത്തന്‍ സീരിയലിലൂടെ തിളങ്ങുന്ന താരമാണ് ഷെഹ്നാസ് ഹുസൈന്‍ എന്ന നടി. പരമ്പരയില്‍ വൈഷ്ണവിയുടേയും കിഷോര്‍ പീതാംബരന്റേയും മകളായി എത്തുന്ന ബബിത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷെഹ്നാസ് ഇപ്പോഴിതാ, വിവാഹിതയാണെന്ന വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. കണ്ടാല്‍ 18ഓ 19ഓ വയസുള്ള ഒരു ചെറിയ പെണ്‍കുട്ടിയാണെന്നേ ഷെഹ്നാസിനെ കണ്ടാല്‍ തോന്നുകയുള്ളൂ. എന്നാല്‍ 25കാരിയായ നടി രണ്ടു വര്‍ഷം മുമ്പാണ് വിവാഹിതയായത്. നടനും ഡാന്‍സറും ഒക്കെയായ പാര്‍ഥീവ് എന്ന പയ്യനാണ് ഷെഹ്നാസിനെ വിവാഹം കഴിച്ചത്.
സോഷ്യല്‍ മീഡിയാ പേജില്‍ മൈ വൈഫ് എന്ന പേരില്‍ ഷെഹ്നാസിനെ ബയോയില്‍ തന്നെ മെന്‍ഷന്‍ ചെയ്തിരിക്കുന്ന പാര്‍ഥീവ് രണ്ടു വര്‍ഷം മുന്നേ നടന്ന വിവാഹത്തിന്റെ മനോഹര ദൃശ്യങ്ങളെല്ലാം പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ വിവാഹിതരാണെന്ന് അധികമാര്‍ക്കും അറിയില്ലായിരുന്നു. പ്രണയിതാക്കളാണെന്നാണ് ധരിച്ചത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വെഡ്ഡിംഗ് വീഡിയോയിലൂടെയാണ് വിവാഹ വാര്‍ത്ത പുറംലോകത്തേക്ക് എത്തിയത്. മഴതോരും മുമ്പേയിലെ ബബിതയായി എത്തും മുന്നേ തന്നെ മറ്റനേകം സീരിയലുകളിലും ഷെഹ്നാസ് അഭിനയിച്ചിട്ടുണ്ട്. സൂര്യാ ടിവിയിലെ ആതിര എന്ന പരമ്പരയിലും സുന്ദരി എന്ന പരമ്പരയിലും സീ കേരളത്തിലെ അപൂര്‍വ്വ രാഗത്തിലും എല്ലാം അഭിനയിച്ചിട്ടുള്ള ഷെഹ്നാസ് മഴ തോരും മുമ്പേയില്‍ എത്തിയതോടെയാണ് കൂടുതല്‍ ശ്രദ്ധ നേടിയത്.
മുസ്ലീം പെണ്‍കുട്ടിയായ ഷെഹ്നാസ് നല്ലൊരു ക്ലാസിക്കല്‍ ഡാന്‍സ് നര്‍ത്തകിയും നങ്ങ്യാര്‍ക്കൂത്ത് കലാകാരിയും കൂടിയാണ്. മതത്തിന്റെ അതിര്‍വരമ്പുകളൊന്നുമില്ലാതെ അഭിനയത്തിലും നൃത്തത്തിലും തിളങ്ങുന്ന ഷെഹ്നാസ് സോഷ്യല്‍ മീഡിയയിലും നിറസാന്നിധ്യമാണ്. 100കെയിലധികം ഫോളോവേഴ്സാണ് ഇന്‍സ്റ്റഗ്രാമില്‍ ഷെഹ്നാസിനുള്ളത്. മോഡലിംഗിലും സൗന്ദര്യ മത്സരങ്ങളിലും എല്ലാം പങ്കെടുക്കുകയും നിരവധി തവണ കിരീടം നേടുകയും ചെയ്തിട്ടുണ്ട്. ഇതോടൊപ്പം സ്റ്റേജ് പ്രോഗ്രാമുകളും നടത്താറുണ്ട്. ഷെഹ്നാസിന്റെ കലാജീവിതത്തിനും അഭിനയത്തിനും പൂര്‍ണപിന്തുണയേകി നില്‍ക്കുന്ന യാള്‍ കൂടിയാണ് ഭര്‍ത്താവ് പാര്‍ത്ഥീവ്. രണ്ടുപേരും ഒന്നിച്ച് നൃത്തം ചെയ്യുന്ന വീഡിയോകളും സോഷ്യല്‍ മീഡിയയിലുണ്ട്.